Month: August 2023

  • NEWS

    പഴനിയുടെ വഴികളെല്ലാം മുരുകന്റെ സന്നിധിയിലേക്ക്

    വിദൂരത്ത് നിന്നും ആകാശം തൊട്ടുനിൽക്കുന്ന പഴനിമല കാഴ്ചകളിലേക്ക് തെളിഞ്ഞുവന്നു. കൂറ്റൻപാറയുടെ നെറുകയിലാണ് മുരുകന്റെ ക്ഷേത്രം. വഴികളിൽ തിരക്കായി. ടൂറിസ്റ്റുകളും തീർത്ഥാടകരും ചേർന്ന് പഴനിയുടെ വഴികളെല്ലാം ഭക്തിയുടെ രസത്തിൽ ആറാടിക്കുന്നുണ്ട്. അതിരാവിലെ തന്നെ ആവി പറത്തുന്ന പാതയോരത്തെ തട്ടുകടകളിൽ നിന്നും വടയും നെയ്ദോശയും ഇഡ്ഡലിയും പൂരിയുമെല്ലാം റെഡി. ചൂടോടെ അപ്പപ്പോൾ തന്നെ ഇതെല്ലാം വിറ്റഴിയുന്നു. തിരക്കുകൾ കൂടുന്നതനുസരിച്ച് കടകളും പാതയോരങ്ങളിലേക്ക് വിപുലപ്പെടുകയായി. കാഷായ വസ്ത്രം ധരിച്ചും കറുപ്പുടുത്തും പഴനിയുടെ തെരുവെല്ലാം ആളുകളെ കൊണ്ടു നിറയുന്നു. രാവിലെ തന്നെ സഞ്ചാരികളെ കാത്ത് കുതിരവണ്ടികൾ ഓരോന്നായി മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചാരം നടത്തുന്നു. പൂവിൽപ്പനക്കാരും അതിരാവിലെ നിരത്തുകളിലുണ്ട്. പഴനി ഒരു ടൗൺഷിപ്പാണ്.കാലാകാലങ്ങളായി വളർന്ന് വലിയ ജനസഞ്ചയത്തിന്റെ വിലാസമായും ജീവിതമായും പഴനി ആകെ മാറുകയാണ്. ദൂരെ നിന്നും ഇവിടെ രാവിലെ എത്തിച്ചേരുന്നവർക്കായി ഫ്രഷാവാൻ മാത്രം മുറികൾ കിട്ടും. രണ്ടുമണിക്കൂറിന് നാനൂറ് രൂപയൊക്കെയാണ് ഈടാക്കുക. ഒരോ സീസണിലും തുകയും മാറി മാറി വരും. ഇതൊന്നും നോക്കാതെ ഈ സൗകര്യങ്ങൾ മാത്രമാണ്…

    Read More »
  • Food

    കളിയടക്ക എന്ന ഓണപ്പലഹാരം

    ഓണസമയങ്ങളില്‍ വീടുകളിലുണ്ടാക്കുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് കളിയടക്ക.വളരെ സിംപിളായി നമുക്ക് കളിയടക്ക ഉണ്ടാക്കാവുന്നതാണ്. ചേരുവകള്‍ 1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് 2. അപ്പംപൊടി – രണ്ടു കപ്പ് 3. വെണ്ണ – ഒരു ചെറിയ സ്പൂണ്‍ ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍ 4. ഉപ്പ്, വെള്ളം – പാകത്തിന് 5. എള്ള് – ഒരു ചെറിയ സ്പൂണ്‍ ജീരകം – കാല്‍ ചെറിയ സ്പൂണ്‍ 6. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ചീനച്ചട്ടി ചെറുതീയില്‍ വച്ച്‌, തേങ്ങ ചേര്‍ത്തു വെള്ളമയം മുഴുവനും വലിയുന്നതു വരെ ഇളക്കുക. തേങ്ങയുടെ വെള്ളനിറം നഷ്ടപ്പെടരുത്. അപ്പംപൊടി ഒരു വലിയ പാത്രത്തിലേക്ക് ഇടഞ്ഞ്, വെണ്ണയും സോഡാപ്പൊടിയും ചേര്‍ത്തു പുട്ടിനെന്ന പോലെ നനയ്ക്കുക. ഇതിലേക്കു പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു നന്നായി തേച്ചു കുഴയ്ക്കണം. എള്ളും ജീരകവും ചേര്‍ത്തു വീണ്ടും കുഴയ്ക്കണം. പിന്നീട് തേങ്ങ ചുരണ്ടിയതും ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക…

    Read More »
  • Health

    ഒറ്റമൂലി ചികിത്സ

    1. ഇഞ്ചിനീരും ഉപ്പും  ചെറുനാരങ്ങാനീരും ചേര്‍ത്ത്‌ കുടിച്ചാല്‍ ദഹനക്കേട്‌ മാറും. 2. നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച്‌ നീരെടുത്ത്‌ മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഒഴിക്കുക.കണ്ണുദീനം മാറും. 3. ഏത്തപ്പഴത്തിന്റെ തൊലി മുഖത്ത്‌ തേച്ച്‌ 15 മിനിറ്റിന്‌ ശേഷം കഴുകിയാല്‍ മുഖത്തിന്‌ നല്ല തെളിച്ചം ലഭിക്കും. 4. ചെറുതേന്‍ പുരട്ടിയാല്‍ തീ പൊള്ളിയതിന്‌ ചെറിയ ആശ്വാസം കിട്ടും. 5. ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുന്നത്‌ ശരീരകാന്തി കൂട്ടും. 6. ദിവസവും വെള്ളരിക്ക നീര്‌ പുരട്ടി ഒരു മണിക്കൂറിന്‌ ശേഷം കഴുകിക്കളയുന്നത്‌ കണ്ണിന്‌ ചുറ്റുമുള്ള കറുപ്പ്‌ നിറം മാറാന്‍ സഹായിക്കും. 7. ഉരുളക്കിഴങ്ങ്‌ അരിഞ്ഞ്‌ മുഖത്ത്‌ തേച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും മാറും. 8. തുളസിയില ചതച്ച്‌ തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ പേന്‍ശല്യം ഇല്ലാതാകും. 9. ഉള്ളിചതച്ചതും തേങ്ങയും ചേര്‍ത്ത്‌ കഞ്ഞി കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. 10. പഞ്ചസാര പൊടിച്ചത്‌, ജീരകപ്പൊടി, ചുക്ക്‌പൊടി എന്നിവ സമം ചേര്‍ത്ത്‌ തേനില്‍ ചാലിച്ച്‌ കഴിച്ചാല്‍ ചുമ…

    Read More »
  • Health

    ചോറാണ് നമ്മുടെ ശത്രു; ഡോ.ജിതേഷിന്റെ കുറിപ്പ് വായിക്കാം

    ഇന്ത്യയിൽ മറ്റേത് സംസ്ഥാനങ്ങളെ ക്കാൾ കൂടുതൽ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നത് കേരളത്തിലാണെന്നത് ഒരു വാസ്തവം തന്നെയാണ്.ആരോഗ്യവിദഗ്ധര്‍ ഇത് കാലാകാലങ്ങളായി പറയുന്നുമുണ്ട്.പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ നാള്‍ക്കുനാള്‍ വർധിച്ചു വരുമ്പോൾ ജീവിതശൈലിയിൽ കാതലായ മാറ്റം വരുത്തണമെന്ന മുന്നറിയിപ്പിനും കാലങ്ങളുടെ പഴക്കമുണ്ട്. കുട്ടികളില്‍ പോലും ഇന്ന് പ്രമേഹം കണ്ടുവരുന്നു. മുന്‍പ് കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം ഇല്ലായിരുന്നെങ്കില്‍ ഇന്നത് സാധാരണമായി മാറുകയാണ്. മുതിര്‍ന്നവരില്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം അതിവേഗം യുവാക്കളിലേക്കും ഇപ്പോള്‍ കുട്ടികളിലേക്കും വ്യാപിക്കവെ നമ്മുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് നിര്‍ദ്ദേശിക്കുകയാണ് പ്രമുഖ ആരോഗ്യ വിദഗ്ധൻ കൂടിയായ ഡോ. ജിതേഷ്. ഡോ. ജിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 15 വയസ്സുള്ള ആണ്‍കുട്ടിയില്‍ ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയതിന്റെ അവിശ്വസനീയതയും അത്ഭുതവും ആയിരുന്നു ഇന്നലെ. 20 വര്‍ഷം മുമ്ബ് പ്രാക്ടീസ് തുടങ്ങുന്ന സമയത്ത്, 25 വയസ്സുള്ള ഒരാള്‍ക്ക് ടൈപ്പ് ടു പ്രമേഹം കണ്ടപ്പോള്‍ ഉണ്ടായ അതേ അത്ഭുതം. പ്രായമായവരുടെ അസുഖം…

    Read More »
  • NEWS

    പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച്‌ ചരിത്രം കുറിച്ച ഇന്ത്യൻ ഫുട്‌ബാള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

    ഹൈദരാബാദ്:പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച്‌ ചരിത്രം കുറിച്ച ഇന്ത്യൻ ഫുട്‌ബാള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു. 1970കളിലെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്നു മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ഹബീബ്. 74 വയസായിരുന്നു .1977ല്‍ ഇന്ത്യൻ പര്യടനത്തിനെത്തിയ പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച്‌ ചരിത്രം കുറിച്ച ഹബീബ് കഴിഞ്ഞ കുറച്ചുനാളായി രോഗശയ്യയിലായിരുന്നു. മോഹൻ ബഗാൻ,ഇൗസ്റ്റ് ബംഗാള്‍, മൊഹമ്മദൻ സ്പോര്‍ട്ടിംഗ് എന്നീ മുൻ നിര കൊല്‍ക്കത്തൻ ക്ളബുകളുടെ കുപ്പായമണിഞ്ഞ ഹബീബ് അക്കാലത്തെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്നു. 1970ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസില്‍ വെങ്കലം നേടിയ സെയ്ദ് നയീമുദ്ദീൻ നയിച്ച ടീമില്‍ അംഗമായിരുന്നു ഇദ്ദേഹം. കളിക്കളത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിട്ടും ടാറ്റ ഫുട്ബാള്‍ അക്കാഡമിയിലെ പരിശീലകനായി കളിക്കളത്തില്‍ തുടരുകയായിരുന്നു. 1977ല്‍ ഈഡൻ ഗാര്‍ഡൻസിലായിരുന്നു പെലെയുടെ കോസ്മോസും ബഗാനും തമ്മിലുള്ള സൗഹൃദ മത്സരം. അന്ന് കോസ്മോസിനെ 2-2ന് ബഗാൻ സമനിലയില്‍ തളച്ചിരുന്നു. ബഗാന് വേണ്ടി ഗോള്‍ നേടിയ ഹബീബിന്റെ…

    Read More »
  • Kerala

    മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 53 വര്‍ഷം കഠിനതടവ്

    കണ്ണൂർ: നാദാപുരത്ത് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ മൂന്നാം ക്ലാസുകാരിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 53 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ.വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ സുരേഷിനെ(42)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം. ശുഹൈബ് ശിക്ഷിച്ചത്. 2018-19 കാലങ്ങളായി പല തവണയാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. കാട് നിറഞ്ഞ പറമ്ബില്‍ വിറകുശേഖരിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച ശേഷമായിരുന്നു പീഡനം. പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതമാണു കഠിനതടവ്. ഈ വകുപ്പിലെ പിഴസംഖ്യ 20,000 രൂപ വീതമാണ്.ഈ തുക അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം. 354 ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയും 11 (സെക്ഷന്‍ 33) വകുപ്പു പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക മുഴുവന്‍ അതിജീവിതയ്ക്കു നല്‍കണം.

    Read More »
  • Kerala

    വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കയറിപ്പിടിച്ച  പോലീസുകാരെ നാട്ടുകാർ തടഞ്ഞുവച്ചു കൈകാര്യം ചെയ്തു

    രാമമംഗലം:വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസുകാര്‍ കസ്റ്റഡിയില്‍. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒമാരായ ബൈജു, പരീത് എന്നിവരെയാണ് രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. പിറവം അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോടാണ് പോലീസുകാര്‍ അപമര്യാദയായി പെരുമാറിയത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്ത ശേഷമാണ് രാമമംഗലം പോലീസിന് കൈമാറിയത്.പ്രതികളായ പോലീസുകാര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ഒതുക്കിതീര്‍ക്കാനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്നും നാട്ടുകാർ പറയുന്നു. സ്ത്രീകള്‍ പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് പോലീസ് കേസെടുത്തത്. പ്രതികള്‍ മറ്റ് സ്ത്രീകളോടും മോശമായി പെരുമാറിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പൊലീസുകാര്‍ അപമാനിക്കാൻ ശ്രമിച്ചത്. യുവതികള്‍ പ്രതികരിച്ചതോടെ നാട്ടുകാര്‍ പൊലീസുകാരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

    Read More »
  • Kerala

    കുടുംബം നോക്കാൻ ഉണ്ണിയപ്പം വിറ്റിരുന്ന 17കാരി ക്ഷേത്രക്കുളത്തിൽ  ചാടി മരിച്ചു

    കായംകുളം: ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റിരുന്ന17കാരി ക്ഷേത്രക്കുളത്തിൽ  ചാടി മരിച്ചു.ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയൻ – രാധിക ദമ്ബതികളുടെ മകള്‍ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്.  ആളുകള്‍ നോക്കി നില്‍ക്കെയാണ് വിഷ്ണുപ്രിയ ക്ഷേത്രക്കുളത്തിൽ  ചാടിയത്. എരുവ ക്ഷേത്രത്തിന്റെ കുളത്തില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.നാട്ടുകാര്‍ കുട്ടിയെ ഉടൻ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു വിഷ്ണു പ്രിയ.ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.അതേസമയം ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Health

    ആസ്ത്മയുള്ളവര്‍ വീട്ടില്‍ പാറ്റശല്യമുണ്ടെങ്കില്‍ ശ്രദ്ധിക്കണം

    ആസ്ത്മ രോഗത്തെ കുറിച്ച് എല്ലാവര്‍ക്കും കുറഞ്ഞ അവബോധമെങ്കിലും കാണും. അടിസ്ഥാനപരമായി ആസ്ത്മ ഒരു ശ്വാസകോശ രോഗമാണ്. അതുകൊണ്ട് തന്നെ ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണ് ആസ്ത്മ രോഗികളില്‍ കാണുക. ശ്വാസതടസം, കിതപ്പ്, നെഞ്ചില്‍ മുറുക്കം- അസ്വസ്ഥത, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അധികവും ആസ്ത്മ രോഗികളില്‍ കാണാറ്. ആസ്ത്മ- കാലാവസ്ഥയെയും ജീവിതരീതിയെയുമെല്ലാം അനുസരിച്ച് തീവ്രത ഏറിയും കുറഞ്ഞും രോഗികളെ വലയ്ക്കാറുണ്ട്. ഇക്കൂട്ടത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇവയും ആസ്ത്മ- സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇരട്ടിപ്പിക്കും. ഇത്തരത്തില്‍ ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന് പൂച്ചെടികളില്‍ നിന്നും മരങ്ങളില്‍ നിന്നുമെല്ലാം പുറത്തുവരുന്ന പൂമ്പൊടി ആസ്ത്മ രോഗികളില്‍ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കണം. രണ്ട്… പൊടിപടലങ്ങളുള്ള പ്രതലങ്ങളില്‍ കാണപ്പെടുന്ന ചെറിയ ചാഴികളും ആസ്ത്മ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കും. അതിനാല്‍ കഴിവതും വീട്ടിനകത്തും മറ്റും പൊടി അടിഞ്ഞുകിടക്കുന്ന അവസ്ഥ ഒഴിവാക്കണം. മൂന്ന്… വളര്‍ത്തുമൃഗങ്ങളുടെ രോമവും ആസ്ത്മ രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കും. പ്രത്യേകിച്ച് വളര്‍ത്തുപൂച്ചകളുടേതും വളര്‍ത്തുനായ്ക്കളുടേതും. ഇക്കാര്യവും ശ്രദ്ധിക്കണം.…

    Read More »
  • LIFE

    ഉയര്‍ന്ന വരുമാനം, കുറഞ്ഞ ജീവിതച്ചെലവ്; ആദ്യ പത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും

    അബുദാബി: ഉയര്‍ന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള ലോകത്തിലെ വന്‍കിട നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി യുഎഇയിലെ നഗരങ്ങളും കുവൈത്തും. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് വന്‍കിട നഗരങ്ങളും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചു. ഈ നഗരങ്ങളിലെ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 ഡോളറാണ്. എന്നാല്‍ ജീവിതച്ചെലവ് ആകട്ടെ 752.70 ഡോളര്‍ മാത്രം. ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ ജീവതച്ചെലവുള്ള നഗരങ്ങളില്‍ കുവൈത്തിനാണ് ഒന്നാം സ്ഥാനം. താമസക്കാര്‍ക്ക് അവരുടെ അടിസ്ഥാന ചെലവുകള്‍ നിര്‍വഹിച്ച ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും സൂക്ഷിക്കാം എന്നതാണ് കുവൈത്തിനെ പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരമാക്കിയത്. രണ്ടാം സ്ഥാനം അബുദാബിക്കാണ്. ഇവിടെ താമസക്കാര്‍ക്ക് ശരാശരി 7,154 ഡോളര്‍ പ്രതിമാസം ലഭിക്കുന്നു. ജീവിത ചെലവ് 873.10 ഡോളറാണ്. പട്ടികയില്‍ മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ പ്രതിമാസം 6,245 ഡോളര്‍ വരുമാനം ലഭിക്കുമ്പോള്‍ ജീവിതച്ചെലവ് 814.90 ഡോളര്‍ വരെയാണ്. അബുദാബിയും റിയാദും ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ബില്ലുകളും…

    Read More »
Back to top button
error: