IndiaNEWS

ഹരിയാനയിലെ വര്‍ഗീയ കലാപം; പശുസംരക്ഷക നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റില്‍ 

ഗുഡ്ഗാവ്:ഹരിയാനയിലെ നുഹ് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് പശുസംരക്ഷക നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റില്‍. ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടില്‍നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

സമൂഹ മാധ്യമങ്ങളില്‍ പ്രകോപന വിഡിയോ പ്രചരിപ്പിച്ച സംഭത്തിലാണ് ബിട്ടു ബജ്റംഗിക്കെതിരെ പോലീസ് കേസെടുത്തത്. കാവി വസ്ത്രം ധരിച്ച്‌ സ്ലോ മോഷനില്‍ ഇയാള്‍ നടന്നുപോകുന്ന വിഡിയോയില്‍ ആയുധങ്ങള്‍ കാണിക്കുകയും മുസ്‍ലിംകള്‍ക്കെതിരായ പ്രകോപന ഗാനം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹരിയാനയിലെ നുഹില്‍ വര്‍ഗീയ കലാപത്തിലേക്ക് നയിച്ച വിഎച്ച്‌പി റാലിയില്‍ ബിട്ടു ബജ്റംഗിയും പങ്കെടുത്തിരുന്നു.

കലാപത്തില്‍ രണ്ട് ഹോം ഗാര്‍ഡുമാരും ഇമാമുമടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 230 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

Back to top button
error: