Month: August 2023

  • India

    സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്കൊപ്പം കാവി പതാക ഉയര്‍ത്താനുള്ള ശ്രമം തടഞ്ഞ് പൊലീസ് 

    ബംഗളൂരു:സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്കൊപ്പം കാവി പതാക ഉയര്‍ത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ നിപാനിയിലാണ് സംഭവം. രണ്ട് മുനിസിപാലിറ്റി കോര്‍പറേറ്റര്‍മാരും അണികളുമാണ് കാവി പതാക ഉയര്‍ത്താൻ ശ്രമിച്ചത്. നിപാനി മുനിസിപാലിറ്റിയിലെ കോര്‍പറേറ്റര്‍മാരായ വിനായക വാദേ, സഞ്ജയ സൻഗവോകര്‍ എന്നിവരാണ് മുൻനിസിപാലിറ്റി കെട്ടിടത്തിൽ പതാക ഉയര്‍ത്താൻ ശ്രമിച്ചത്.ബിജെപി എംഎല്‍എയും മുൻ മന്ത്രിയുമായ ശശികല ജോളിയും ജില്ലാ ഭരണകൂടവും ത്രിവര്‍ണ പതാക ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു സംഭവം.  കാവി പതാകയുമായെത്തി ദേശീയ പതാകയ്ക്കൊപ്പം അതേ കൊടിമരത്തില്‍ ഉയര്‍ത്താനായിരുന്നു ശ്രമിം.വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ തടയുകയായിരുന്നു.എന്നാൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.

    Read More »
  • India

    കന്നുകാലികളെ കടത്തുകയായിരുന്ന ട്രക്ക് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

    പട്ന:ബിഹാറില്‍ കന്നുകാലിക്കടത്തുസംഘത്തിന്റെ അക്രത്തിനിരയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍ നന്ദകിഷോര്‍ യാദവാണ് വെടിയേറ്റ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഹൻപൂര്‍ പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു നന്ദകിഷോര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കന്നുകാലികളെ കടത്തുകയായിരുന്ന ട്രക്ക് തടഞ്ഞ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഘത്തില്‍പ്പെട്ടവരുടെ കൂട്ടാളികള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇടതു കണ്ണിന് സമീപം വെടിയേറ്റ യാദവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

    Read More »
  • Kerala

    ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഇളകിമാറിയ സംഭവം മറ്റൊരു നാടകമെന്ന് സൂചന

    കോട്ടയം: തന്റെ കാറിന്റെ വീല്‍നട്ട് ഇളകിമാറിയ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മൻ. സംഭവത്തിൽ പോലീസ് അന്വേഷണം മുറുകന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കഴിഞ്ഞദിവസം വൈകിട്ട് കോട്ടയം നഗരത്തിലെ സി.എം.എസ് കോളജിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കാറിന്റെ ടയറിന്‍റെ നട്ടുകള്‍ അഴിഞ്ഞനിലയില്‍ കണ്ടെത്തിയത്.ടയറിന്റെ അഞ്ചില്‍ നാല് നട്ടുകളും അഴിഞ്ഞനിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വാഹനത്തിന്റെ ഒരുവശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു ചാണ്ടി ഉമ്മന്റേത്. എന്തെങ്കിലും സാങ്കേതിക പ്രശ്നമായിരിക്കും. തന്‍റെ പിതാവിനോട് ജനങ്ങള്‍ക്ക് സ്നേഹമായിരുന്നു. അതേ സ്നേഹം തന്നോടുമുണ്ട്. അപ്പോള്‍ ഇത്തരം അപകടമുണ്ടാക്കാനുള്ള ശ്രമമൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ ദുരൂഹത സംശയിക്കാത്ത നിലയിലാണ് പൊലീസും.കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് മാത്രമാണ് വിശദീകരണം.

    Read More »
  • Kerala

    മദ്റസ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടയില്‍ മുസ്ലീം ലീഗുകാര്‍ തമ്മിലടിച്ചു; സംഭവം കാസർകോട്

    കാസർകോട്:മദ്റസ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടയില്‍ മുസ്ലീം ലീഗുകാര്‍ തമ്മിലടിച്ചു.മുൻ ജമാഅത്തംഗം മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീലും ചേര്‍ന്ന് മദ്രസാ മുറ്റത്ത് ദേശീയപതാക ഉയരുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. മദ്റസാ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുമ്ബിലായിരുന്നു കയ്യാങ്കളി. പരസ്പരം ഉന്തും തള്ളുമുണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. രണ്ടുവര്‍ഷമായി ഇവിടത്തെ ജമാഅത്തിലും മുസ്ലീം ലീഗിലും അധികാര തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നതും, അത് അടിപിടിയില്‍ കലാശിച്ചതും.

    Read More »
  • Kerala

    തൃശൂരില്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ച സംഭവം കൊലപാതകം

    തൃശൂർ:യുവാവ് ബൈക്കപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തൃശൂര്‍ അരിമ്ബൂര്‍ സ്വദേശി ഷൈന്‍ (28) ന്റെ മരണമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ ‍ സഹോദരൻ ഷെറിന്‍ (24) സുഹൃത്ത് അരുണ്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ‍ അപകടത്തിൽ പെട്ടുവെന്നും ഷൈന്‍ മരിച്ചുവെന്നും കാണിച്ച്‌ ഇവര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ തലയില്‍ കണ്ട പരിക്കിന്റെ സ്വഭാവവും ശരീരത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാതിരുന്നതും പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന് സംശയം ഉണ്ടാക്കി. പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

    Read More »
  • Crime

    ഭാര്യയുമായി വഴക്കിട്ടു; പിന്നാലെ മുറിയിൽ കയറി കതകടച്ച ശേഷം ബ്ലെയ്ഡ് ഉപയോഗിച്ച് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി

    തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വച്ച് മനോജും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച മനോജ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാതിൽ തുറക്കാഞ്ഞതോടെ 12 മണിയോടെ വീട്ടുകാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വലിയമല പൊലീസ് കേസെടുത്തു. സ്ഥിരം മദ്യപാനിയാണ് മനോജെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിൽ തൊഴിലാളിയായിരുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll…

    Read More »
  • Kerala

    ത്രിപുരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച എംഎൽഎയുടെ മകനെ സ്ഥാനാർത്ഥിയാക്കി സിപിഎം; പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ

    ദില്ലി: അന്തരിച്ച എംഎൽഎയുടെ മകനെ ത്രിപുരയിലെ ബോക്സാനഗർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി സിപിഎം. ഇതിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ രംഗത്തെത്തി. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ സ്ഥാർത്ഥിയാക്കിയതിൽ കുടുംബ ക്വാട്ട എന്നടക്കമുള്ള പരിഹാസം ഉന്നയിച്ച ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന് ഷാഫി ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നതിനിടയിലാണ് ത്രിപുരയിലെ സ്ഥാനാർത്ഥി നിർണയ വാർത്തയെത്തുന്നത്. ‘കേവലം ഒരു ഉപതെരഞ്ഞെടുപ്പല്ല ജനാധിപത്യം വീണ്ടെടുക്കുവാനുള്ള പോരാട്ടം എന്ന് ത്രിപുരയിലെ സിപിഎം വിശേഷിപ്പിക്കുന്ന ബക്സനഗർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നിലവിലെ എംഎൽഎ ആയിരുന്ന ജൂലൈ 19ന് അന്തരിച്ച ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈൻ. ചുമ്മാ പറഞ്ഞൂന്ന് മാത്രം’- എന്നാണ് ഷാഫി പറമ്പിൽ കുറിച്ചിരിക്കുന്നത്. അസംബ്ലി മണ്ഡലങ്ങളിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി പ്രഖ്യാപിച്ചത്. ത്രിപുരയിൽ രണ്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ധൻപൂരിലും ബോക്സാനഗറിലും. ധൻപൂരിൽ കൗശിക് ചന്ദയും…

    Read More »
  • Kerala

    ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം

    കണ്ണൂർ:ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം.കണ്ണൂര്‍ ധര്‍മ്മശാലയില്‍ ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം.തൃശൂര്‍ ചേര്‍പ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്.പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു.എന്നാല്‍ ഇതിനിടെയാണ് ലോറി അബദ്ധത്തില്‍ മുന്നോട്ട് എടുക്കുന്നത്. ലോറിക്കടിയില്‍ പെട്ട ഇയാളെ ഉടനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    Read More »
  • NEWS

    ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെന്ന് നാസ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

    ദില്ലി: സമകാലീന ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ 2023 എന്ന് നാസയുടെ റിപ്പോർട്ട്. 1880 മുതലുള്ള വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഈ അനുമാനത്തിൽ എത്തിയത്. തെക്കൻ അമേരിക്കയിലെയും വടക്കൻ അമേരിക്കയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രദേശങ്ങളും അൻറാർട്ടിക്കൻ ഉപദ്വീപും ആണ് ഈ ചൂടിൻറെ ശക്തി എറ്റവും കൂടുതൽ അനുഭവിച്ചത്. ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിൻറെ വരെ വർ‍ദ്ധനവ് ഈ മേഖലകളിൽ അനുഭവപ്പെട്ടതായി നാസയുടെ റിപ്പോർട്ടിൽ പറയുന്നു. ‘മുൻ വർഷങ്ങളിലെ ജൂലൈ മാസങ്ങളിൽ 2023 ജൂലൈയിലെ താപനില ഉണ്ടായിരുന്നില്ല. ഞങ്ങളുടെ റെക്കോർഡിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ഈ ജൂലൈ. അത് 1880 ലേക്ക് പോകുന്നു. ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഗാവിൻ ഷ്മിഡ് പ്രസ്താവനയിൽ പറഞ്ഞു. ഇത് സാധാരണമല്ല. ശരാശരി താപനിലയിലെ വർധനവ് അപകടകരമായ കൊടും ചൂടിന് ആക്കം കൂട്ടും’- ഗാവിൻ ഷ്മിഡ് വ്യക്തമാക്കി.…

    Read More »
  • Kerala

    സഭയും മാർപ്പാപ്പയും അംഗീകരിച്ച ഏകീകൃത കുർബാനയ്ക്കെതിരെ ചിലർ നിലപാടെടുത്തു, വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിച്ചു; വിമത വൈദികർക്കെതിരെ രൂക്ഷ വിമർശനവുമായി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ

    കാക്കനാട്: എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികർക്കെതിരെ രൂക്ഷ വിമർശനവുമായി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ. മാർപ്പാപ്പയ്ക്കും സഭയ്ക്കുമൊപ്പമാണോ എന്ന് വിമത വൈദികരോട് ആർച്ച് ബിഷപ്പ് ചോദിച്ചു. സഭയും മാർപ്പാപ്പയും അംഗീകരിച്ച ഏകീകൃത കുർബാനയ്ക്കെതിരെ ചിലർ നിലപാടെടുത്തെന്നും വസ്തുതകൾ വിശ്വാസികളിൽ നിന്ന് മറച്ചുവയ്ക്കാൻ ശ്രമമുണ്ടായി എന്നും അദ്ദേഹം ആരോപിച്ചു. കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ കുർബാനയ്ക്കിടെയായിരുന്നു വിമർശനം. അതേസമയം സെന്റ് മേരീസ് ബസലിക്കയിൽ വൈകിട്ട് കുർബാന നടത്താൻ ഒരുങ്ങുകയാണ് ഒരു വിഭാഗം വിശ്വാസികൾ സെൻറ് മേരീസ് ബസിലിക്കയിലെ സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. അന്യായമായ സംഘം ചേരൽ, പൊലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങി വിവിധ വകുപ്പുകളിൽ ആണ് കേസ്. കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തിയപ്പോൾ രൂക്ഷമായ…

    Read More »
Back to top button
error: