ന്യൂഡൽഹി:നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎല്‍) പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. ഇന്ന് മുതല്‍ എൻഎംഎംഎല്‍, പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്ന് അറിയപ്പെടും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂര്‍ത്തി ഭവനിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്.1964 നവംബര്‍ 14ന്, നെഹ്റുവിന്റെ 75-ാം ജന്മവാര്‍ഷികത്തില്‍ അന്നത്തെ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണൻ ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 1948 ഓഗസ്റ്റ് മുതല്‍ 1964 മേയ് 27 വരെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂര്‍ത്തി ഭവൻ.
അതേസമയം സ്വന്തം ചരിത്രമില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ചരിത്രം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന ഖര്‍ഗെ ആരോപിച്ചു.