KeralaNEWS

ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക്  നാളെ തുടക്കമാകും.

ജില്ലയിലെ 208 കേന്ദ്രങ്ങളിലാണ് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്.ചിങ്ങമാസത്തിലെ ശുക്ലപക്ഷ നാളുകളില്‍ ഭൂമിയില്‍ ഗണേശ ഭഗവത് സാന്നിദ്ധ്യം കൂടുതലായി ഉണ്ടാകുമെന്നും ഈ സമയത്ത് ഗണേശപൂജ ചെയ്യുന്നവര്‍ക്ക് സങ്കട നിര്‍വൃതിയും അഭീഷ്ഠകാര്യ സിദ്ധിയും ലഭിക്കും എന്നുമാണ് വിശ്വാസം.

ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടി ഗണപതി, ലക്ഷ്മിവിനായകന്‍, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടന്‍, ഗജമുഖന്‍, ഏകദന്തന്‍, വികടന്‍, മഹോദരന്‍, ലംബോദരന്‍ തുടങ്ങി എട്ട് അവതാരരൂപത്തിലും ഉള്ള ഗണേശവിഗ്രഹങ്ങളാണ് പ്രതിഷ്ഠ ചെയ്യുന്നത്.

Signature-ad

ആഗസ്റ്റ് 16 ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന ഗണേശവിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുന്നതോടെ ഗണേശ പൂജയ്ക്ക് തുടക്കമാകും. രാവിലെ 10.30 ന് പഴവങ്ങാടിയില്‍ മുന്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ എം.പി ഗണേശോത്സവ ആഘോഷങ്ങളുടെ സംസ്ഥാനതല ഉത്ഘാടനം നിര്‍വ്വഹിക്കും.ആഗസ്റ്റ് 20-നാണ് വിനായക ചതുർത്ഥി.

Back to top button
error: