Month: July 2023

  • Kerala

    ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ  തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

    ആലപ്പുഴ:ചേര്‍ത്തലയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ മരം വെട്ട് തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം. വൃക്ഷശിഖരം തലയില്‍ വീണ് മണ്ണഞ്ചേരി സ്വദേശിഅബ്ദുല്‍ ഖാദര്‍ (നവാസ്) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ദേശീയപാതയില്‍ ചേര്‍ത്തല കെ.വി.എം.ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന മരം മുറിക്കവെയായിരുന്നു അപകടം.

    Read More »
  • Crime

    കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞു, ഡ്രൈവറെ മര്‍ദ്ദിച്ചു; പ്രതി ഒടുവില്‍ ബൈക്ക് മോഷണക്കേസില്‍ പിടിയില്‍

    തിരുവനന്തപുരം: നേമത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയില്‍. അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാന്‍ ഹൗസില്‍ മുഹമ്മദ് കൈഫിനെ (21) ആണ് മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 22ന് രാത്രിയാണ് വീട്ടു പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന മലയിന്‍കീഴ് മച്ചേല്‍ ഇരച്ചോട്ടുകോണം മിനിയുടെ പേരിലുള്ള ബൈക്ക് മോഷണം പോയത്. മിനിയുടെ മകനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. ബൈക്ക് നെയ്യാര്‍ ഡാം പോലീസ് കണ്ടെത്തി എങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച രാത്രി മലയിന്‍കീഴ് ഇന്‍സ്പെക്ടര്‍ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേമത്തുനിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 21ന് നേമം സ്റ്റേഷന്‍ പരിധിയിലെ വെള്ളായണി ജംക്ഷനില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി കല്ലെറിയുകയും ഡ്രൈവറെ കയ്യേറ്റവും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് കൈഫ് എന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • Kerala

    മുട്ടില്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ മൂന്ന് ലക്ഷംവരെ വാഗ്ദാനം; ശബ്ദരേഖയുമായി കോണ്‍ഗ്രസ്

    വയനാട്: മുട്ടില്‍ പഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് അംഗത്തിന് സി.പി.എം. മൂന്നുലക്ഷം രൂപ വാഗ്ദാനംചെയ്തതായി ആരോപണം. സി.പി.എമ്മില്‍ ചേര്‍ന്ന മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രനാണ് മുട്ടില്‍ പഞ്ചായത്തംഗം വിജയലക്ഷ്മിക്ക് പണം വാഗ്ദാനംചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബാലചന്ദ്രന്‍ വിജയലക്ഷ്മിയെ ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖയും നേതാക്കള്‍ പുറത്തുവിട്ടു. യു.ഡി.എഫിലെ ധാരണപ്രകാരം മുസ്ലിം ലീഗും കോണ്‍ഗ്രസും ഇവിടെ രണ്ടരവര്‍ഷം വീതം പ്രസിഡന്റ് പദവി പങ്കുവെക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുമുമ്പാണ് ഫോണ്‍വിളി നടന്നത്. എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായാല്‍ വോട്ടുചെയ്ത് ജയിപ്പിക്കുമെന്നും ഒന്നേകാല്‍ വര്‍ഷം വിജയലക്ഷ്മിക്കും ബാക്കി നിഷ എന്ന മറ്റൊരു വാര്‍ഡ് മെമ്പര്‍ക്കും പങ്കിട്ടെടുക്കാമെന്നുമാണ് ശബ്ദരേഖയില്‍ ബാലചന്ദ്രന്‍ പറയുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കടമുണ്ടെങ്കില്‍ രണ്ടോ മൂന്നോ ലക്ഷംരൂപ സംഘടിപ്പിച്ചു തരാം. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആശങ്കവേണ്ടാ. അത് താന്‍ ശരിയാക്കിക്കൊള്ളും. എല്ലാ സംരക്ഷണവും നല്‍കും. ഭാവിയില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ചോദിക്കുന്ന സ്ഥലത്ത് സീറ്റുതരുമെന്നും ബാലചന്ദ്രന്‍ ഉറപ്പുനല്‍കുന്നുണ്ട്. ഒരു പഞ്ചായത്തുകൂടി ഇതുപോലെ…

    Read More »
  • Kerala

    ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ സൗദി അറേബ്യയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം

    തിരുവനന്തപുരം:സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം. വനിതകളായ ബിഎസ്‌സി നഴ്സുമാര്‍ക്കായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്‌മെന്റ്. നഴ്സിങ്ങില്‍ ബിഎസ്‌സി/പോസ്റ്റ് ബിഎസ്‌സി/എംഎസ്‌സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധമാണ്. 35 വയസാണ് പ്രായപരിധി. ശമ്ബളം സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്ബള നിയമമനുസരിച്ച്‌ ലഭിക്കും. താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഓഗസ്റ്റ് ഏഴ് മുതല്‍ 10 വരെ കൊച്ചിയില്‍ അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാര്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഓഗസ്റ്റ് അഞ്ചിനകം [email protected] ലേക്ക് മെയില്‍ അയയ്ക്കുക. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 04712329440/41/42/6238514446.

    Read More »
  • Crime

    ജാതിക്ക മോഷ്ടിച്ചെന്ന് പരാതി നല്‍കി; സഹോദരപുത്രന്റെ വെട്ടേറ്റ് വയോധികന്‍ ഗുരുതരാവസ്ഥയില്‍

    ഇടുക്കി: അടിമാലിയില്‍ എഴുപത്തിരണ്ടുകാരനെ സഹോദര പുത്രന്‍ വെട്ടി പരുക്കേല്‍പ്പിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പില്‍ മാത്യുവിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ മാത്യുവിന്റെ സഹോദരപുത്രന്‍ ഷൈജുവിനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. ജാതിക്ക മോഷ്ടിച്ചെന്ന് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. മാത്യുവിന്റെ വീടിനു സമീപത്തു നിന്ന് ഒരാഴ്ച മുന്‍പ് ജാതിക്ക മോഷണം പോയിരുന്നു. ഷൈജുവാണ് ജാതിക്ക മോഷ്ടിക്കുന്നതെന്നു കാണിച്ച് മാത്യു വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. എന്നാല്‍, കഴിഞ്ഞ ദിവസം വീണ്ടും ഷൈജു ജാതിക്ക മോഷ്ടിച്ചു. ഇതുസംബന്ധിച്ച് മാത്യുവിന്റെ മകന്‍ ഇന്നലെ രാവിലെ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതില്‍ പ്രകോപിതനായ ഷൈജു വാക്കത്തിയുമായി വീട്ടിലെത്തി മാത്യുവിനെ വെട്ടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് മാത്യുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് മാത്യു. ഷൈജു വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.…

    Read More »
  • Kerala

    കെ.ബാബു എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയില്‍ എം.സ്വരാജ് അടക്കമുള്ളവർക്ക്  സുപ്രീംകോടതിയുടെ നോട്ടീസ്

    ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി കെ.ബാബു എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി എം.സ്വരാജ് അടക്കം എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സ്വരാജ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം എതിര്‍കക്ഷികള്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. ആഗസ്റ്റ് 14ന് വിഷയം വീണ്ടും പരിഗണിക്കും. മതചിഹ്നം ഉപയോഗിച്ച്‌ കെ.ബാബു വോട്ടുപിടിച്ചെന്നും, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സ്വരാജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച്‌ വോട്ട് പിടിച്ചിട്ടില്ലെന്നാണ് ബാബുവിന്റെ വാദം.തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സ്വരാജ് പാലിച്ചില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാബു ചൂണ്ടിക്കാട്ടി.

    Read More »
  • Crime

    18 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ കിട്ടിയില്ല; പണം വാങ്ങി മറ്റൊരാള്‍ക്ക് കൈമാറിയെന്ന് അസഫാക്, 2 പേര്‍ കൂടി കസ്റ്റഡിയില്‍

    എറണാകുളം: ആലുവയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 18 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ബിഹാര്‍ സ്വദേശിയായ പ്രതി അസ്വാക് ആലമിനെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കുട്ടിയെ ഇയാള്‍ കടത്തിക്കൊണ്ടുപോയത്. സി.സി. ടി.വി. കേന്ദ്രീകരിച്ചും മറ്റും പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കിട്ടിയില്ല. തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്നാണ് അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടു പോയത്. അതേസമയം, പണം വാങ്ങിച്ച് കുട്ടിയെ മറ്റൊരാള്‍ക്കു കൈമാറിയെന്നു പിടിയിലായ പ്രതി അസഫാക് ആലം മൊഴി നല്‍കി. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നല്‍കിയ മൊഴി. കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അസഫാക്കിന്റെ രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്തു വരികയാണ്. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദ്‌നിയെ (6) ആണ്…

    Read More »
  • Movie

    അനിയത്തി ദീപ്തിയുടെ സിനിമാമോഹങ്ങൾ തല്ലിക്കെടുത്തിയത് പാർവതി

     നടി പാര്‍വ്വതി ജയറാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. ഒരുകാലത്ത് സൂപ്പര്‍ നായികയായി തിളങ്ങി നിന്ന നടി നടന്‍ ജയറാമിനെ വിവാഹം കഴിച്ചതിനു ശേഷം ഒരു വീട്ടമ്മയായി ജീവിതം മാറ്റിയെടുക്കുകയായിരുന്നു. പത്തനംതിട്ട തിരുവല്ലക്കാരിയാണ് പാര്‍വ്വതി. ആലപ്പുഴക്കാരനായ രാമചന്ദ്രക്കുറുപ്പിന്റെയും തിരുവല്ലക്കാരിയായ കണക്ക് അധ്യാപിക പത്മ ഭായിയുടെയും മൂന്നു പെണ്‍മക്കളില്‍ നടുക്കത്തവളായിരുന്നു പാര്‍വ്വതി. ചേച്ചി ജ്യോതി, അനിയത്തി ദീപ്തിയും. ചങ്ങനാശ്ശേരി എന്‍എസ്‌എസ് ഹിന്ദു കോളേജില്‍ പ്രീ ഡിഗ്രി പഠിക്കുമ്ബോഴാണ് 16-ാം വയസില്‍ പാര്‍വ്വതി ആദ്യമായി സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം റിലീസായില്ല. തുടര്‍ന്ന് വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അറിയപ്പെട്ടത്. രണ്ടാമത്തെ ചിത്രമായ അമൃതം ഗമയയിലൂടെ പാര്‍വ്വതിയുടെ അനിയത്തി ദീപ്തിയും സിനിമയിലേക്ക് എത്തി. അതിനു ശേഷം പാര്‍വ്വതിയുടെ ആരണ്യകം എന്ന ചിത്രത്തിലും ചേച്ചിയ്ക്കൊപ്പം ദീപ്തി അഭിനയിച്ചു. വെറും 15 വയസായിരുന്നു അന്ന് ദീപ്തിയുടെ പ്രായം. പാര്‍വ്വതിയുടെ അനിയത്തിയായി തന്നെയായിരുന്നു ദീപ്തി അഭിനയിച്ചത്. അതിനു ശേഷം പാര്‍വ്വതിയുടെ കുതിച്ചു കയറ്റമായിരുന്നു. വെറും രണ്ടു വര്‍ഷം തൂവാനത്തുമ്ബികളിലും…

    Read More »
  • India

    മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ ആറ് മരണം; 25 പേര്‍ക്ക് പരിക്ക്

    മുംബൈ:മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ ആറ് പേർ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ഹിംഗോലിയിലേക്ക് പോകുകയായിരുന്ന ബസും നാസിക്കിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കില്‍ നിന്നും വരികയായിരുന്ന ബസ് ഹിംഗോലിയിലേക്കുള്ള ബസിനെ ഇടിക്കുകകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ജൂലൈ ആദ്യവാരം പ്രദേശത്ത് നടന്ന ബസ് അപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. സമൃദ്ധി മഹാമര്‍ഗ് എക്സ്പ്രസ് വേയില്‍ ബസിന് തീപിടിച്ചായിരുന്നു അപകടം. പൂനെയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസിന് യാത്രാമദ്ധ്യേ തീപിടിക്കുകയായിരുന്നു.

    Read More »
  • Kerala

    ബൈക്ക് മോഷ്ടാവിനെ കണ്ടെത്താൻ സഹായിക്കുക

    പത്തനംതിട്ട: റാന്നി സ്വദേശിയുടെ kl 62b 2159  ns 200 ബൈക്ക് മോഷ്ടിച്ചു കറങ്ങി നടക്കുന്ന ഈ ഫോട്ടോയിൽ കാണുന്ന യുവാവിനെ അറിയുന്നവർ ഉണ്ടെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിലോ 8249838791എന്ന നമ്പറിലോ  അറിയിപ്പിക്കുക. നിലവിൽ AI ക്യാമറയിൽ മോഷ്ടാവ് സഞ്ചരിച്ച വഴികളിൽ ഉണ്ടായിട്ടുള്ള മോട്ടോർ വാഹന നിയമലംഘനങ്ങൾ വാഹന ഉടമസ്ഥന്റെ പേരിൽ വന്നുകൊണ്ടിരിക്കുകയാണ്.

    Read More »
Back to top button
error: