Month: July 2023

  • Kerala

    തൃശൂരില്‍ യുവതിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ

    തൃശൂർ: യുവതിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ആനപ്പാന്തം കോളനിയിലെ ഗീത കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഗീതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കല്ലുകൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയ്ക്ക് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായി തീര്‍ന്നത്.

    Read More »
  • Crime

    വീട്ടില്‍നിന്ന് 41,000 രൂപ മോഷണം പോയി; ജോലിക്കാരിക്ക് മാപ്പ് നല്‍കി ശോഭന

    ചെന്നൈ: വീട്ടില്‍ നിന്ന് 41,000 രൂപ മോഷ്ടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് മാപ്പ് നല്‍കി ചലച്ചിത്രതാരം ശോഭന. സംഭവത്തില്‍ ജോലിക്കാരിക്കെതിരേ കേസ് വേണ്ടെന്ന് ശോഭന പോലീസിനെ അറിയിച്ചു. മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുറ്റം എറ്റുപറഞ്ഞതിനെ തുടര്‍ന്നാണ് ജോലിക്കാരിക്ക് മാപ്പ് നല്‍കിയത്. തേനാംപെട്ടിലെ വീട്ടില്‍ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാന്‍ നിയോഗിച്ച കടലൂര്‍ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ എതാനും മാസങ്ങളിലായി ആനന്ദത്തിന്റെ പണം കാണാതാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പണം ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഇവരുടെ ശമ്പളത്തില്‍ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നുമാണു നടി പോലീസ് അധികൃതരോടു പറഞ്ഞത്.  

    Read More »
  • Crime

    വിദ്യാര്‍ഥിനിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നത് ഉറ്റബന്ധു; വിവാഹാഭ്യര്‍ഥന നിരസിച്ചത് പകയായി

    ന്യൂഡല്‍ഹി: മാളവ്യ നഗറില്‍ വിദ്യാര്‍ഥിനിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നത് അടുത്ത ബന്ധുവായ യുവാവെന്ന് പോലീസ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ കമല നെഹ്‌റു കോളേജ് വിദ്യാര്‍ഥിനി നര്‍ഗീസാണ് കൊല്ലപ്പെട്ടത്. സംഭത്തില്‍ പ്രതിയായ ഇര്‍ഫാനെ (28) പോലീസ് അറസ്റ്റ് ചെയ്തു. നര്‍ഗിസിന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് ഇര്‍ഫാന്‍. മൂന്ന് ദിവസമായി യുവതിയെ കൊലപ്പെടുത്താന്‍ ഇര്‍ഫാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം ഇയാള്‍ തന്നെ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതക സ്ഥലത്ത് നിന്നും ഇരുമ്പ് വടിയും കണ്ടെടുത്തിട്ടുണ്ട്. ഇര്‍ഫാനിന്റെ കുടുംബം നര്‍ഗിസിന്റെ കുടുംബവുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍, ഫുഡ് ഡെലിവറി ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ക്ക് കാര്യമായ ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടി നര്‍ഗീസിന്റെ കുടുംബം ആലോചന നിരസിക്കുകയായിരുന്നു. തുടര്‍ന്ന് നര്‍ഗീസ് ഇര്‍ഫാനുമായി അകന്നു. പെണ്‍കുട്ടി തന്നോട് സംസാരിക്കാത്തതും ഫോണില്‍ പ്രതികരിക്കാത്തതും ഇര്‍ഫാനെ അസ്വസ്ഥനാക്കിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള തീരുമാനം. പിന്നാലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് തന്റെ ക്ലാസ് കഴിഞ്ഞ് വരുന്ന നര്‍ഗീസിനെ മാളവ്യ…

    Read More »
  • India

    വ്യാജ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ എത്തിയ കൊല്ലം സ്വദേശിയെ തിരികെ അയച്ചു; ഡൽഹിയിൽ അറസ്റ്റ്

    തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ ജോലിക്കായി എത്തിയ യുവാവിനെ തിരികെ അയച്ചു. പിന്നാലെ ഡൽഹിയിൽ എത്തിയ ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശിയായ അലക്സ് സിറില്‍ എന്നയാളെയാണ് ഇസ്രയേലില്‍ നിന്ന് തിരികെ അയച്ചത്. തിരികെ ദില്ലിയില്‍ എത്തിയ ഇയാളെ ദില്ലി പൊലീസ് പിടികൂടുകയായിരുന്നു.ഇയാൾക്ക് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ച്‌ നല്‍കിയ മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഈഴക്കോട് ദാമോദര്‍ നഗറില്‍ ജോനില്‍ വീട്ടില്‍ എ സുനില്‍ (53) നെയും ദില്ലി പൊലീസ് പിടികൂടി. നേരത്തെ വിദേശത്തായിരുന്ന അലക്സ് സിറിലിന്റെ പാസ്പ്പോര്‍ട്ട് വിവരങ്ങള്‍ മറച്ചു വച്ചായിരുന്നു സുനില്‍ പുതിയ പാസ്പ്പോര്‍ട്ട് നിർമ്മിച്ച് നല്‍കിയത്.കൊല്ലം ഇരവിപുരം അലക്സ് കൊട്ടേജില്‍ അലക്സ് സിറില്‍ എന്ന വിലാസം മാറ്റി പൂന്തുറ മേല്‍വിലാസത്തിലാണ് ഇസ്രയേലില്‍ പോകാൻ പുതിയ പാസ്പ്പോര്‍ട്ട് ഇയാൾ ഉണ്ടാക്കി നല്‍കിയത്. മലയിൻകീഴ് പൊലീസിൻറെ സഹായത്താലായിരുന്നു അറസ്റ്റ്.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • India

    അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; ഉപാധ്യക്ഷനായി അബ്ദുല്ലക്കുട്ടി തുടരും

    ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എപി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ ബിജെപി സംഘടനാ സംവിധാനം തുടരുമെന്നാണ് പുതിയ നിയമനങ്ങള്‍ നല്‍കുന്ന സൂചന. മൂന്നു ദേശീയ ഉപാധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എട്ടു ജനറല്‍ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍നിന്ന് ആരുമില്ല. ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചത്. സംഘടനാ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷ് തുടരുമെന്നും പാര്‍ട്ടി അറിയിച്ചു. സഹ ജനറല്‍ സെക്രട്ടറിയായി ശിവപ്രകാശിനെ നിയമിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനില്‍ ആന്റണി ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോണ്‍ഗ്രസുമായി തെറ്റിയത്. തുടര്‍ന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്.…

    Read More »
  • India

    കെ-റെയില്‍ തുടര്‍നടപടിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവിന്റെ പച്ചക്കൊടി

    ന്യൂഡൽഹി:കെ-റെയില്‍ തുടര്‍നടപടിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി.കഴിഞ്ഞ ദിവസം ലോക് സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ നാനാഭാഗത്തു നിന്നും എതിര്‍പ്പുകള്‍ വന്നതോടെ കേന്ദ്രം പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. സംസ്ഥാനത്തിന്റെ അതിവേഗ വികസന പദ്ധതികളിൽ ഒന്നായാണ് സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി അറിയപ്പെടുന്നത്. ഇടതു സർക്കാറിന്റെ സ്വപ്ന പദ്ധതി വൻ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. കെ റയിലിനായി സ്ഥാപിച്ച സർവേ കുറ്റികൾ വരെ പിഴുതെറിയുന്ന രീതിയിൽ സംസ്ഥാനത്ത് പ്രതിഷേധം കനത്തു.ബിജെപി നേതാക്കൾ വരെ പദ്ധതിക്ക് അനുമതി നൽകരുതെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുകയും ചെയ്തിരുന്നു. നാനാഭാഗത്തു നിന്നും എതിര്‍പ്പുകള്‍ വരുകയും കേന്ദ്രം അനുമതി കൊടുക്കാതിരിക്കുകയും ചെയ്തതോടെ പദ്ധതി മുടങ്ങിയെന്ന് സമാധാനിച്ചിരിക്കയായിരുന്നവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇപ്പോൾ റയിൽവെ മന്ത്രിയുടെ വെളിപ്പെടുത്തൽ.

    Read More »
  • Kerala

    ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപ്പിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ യാത്രക്കാര്‍ക്ക് രക്ഷയായി

    തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വെച്ചാണ് തീപിടുത്തമുണ്ടായത്. വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കാനായതോടെ വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കുകളില്ല. രാവിലെ എട്ടരയോടെയായിരുന്നു അപകടം. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിനാണ് തോന്നയ്ക്കലിനും മംഗലപുരത്തിനും ഇടയ്ക്കു വെച്ച് തീപിടിച്ചത്. ചെമ്പകമംഗലം ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസ് ബ്രേക്ക്ഡൗണായി. ഡ്രൈവര്‍ ബസില്‍ നിന്ന് പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് ബസ്സിനടിയില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാനാവശ്യപ്പെടുകയായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സമയോചിതമായി പുറത്തിറക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആളുകള്‍ പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. ബസിന്റെ ഉള്‍വശം പൂര്‍ണമായും അഗ്‌നിക്കിരയായി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആറ്റിങ്ങില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സംഘമാണ് സ്ഥലത്തെത്തിയത്. പൂര്‍ണമായും കത്തിനശിച്ച ബസ് ദേശീയ പാതയില്‍ നിന്നു മാറ്റാനുള്ള ശ്രമത്തിലാണ്.

    Read More »
  • Crime

    കേരളാ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം; നോയിഡയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

    ന്യൂഡല്‍ഹി: നോയിഡയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശികളായ മോനു കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനിടെ രാത്രി പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ രണ്ടുതവണ ശ്രമിച്ചത്. യുപി പോലീസും ഡല്‍ഹി പോലീസും ആംബുലന്‍സും ഉള്‍പ്പെയുണ്ടിയിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹം സഞ്ചരിച്ച് കൊണ്ടിരിക്കെ എതിര്‍ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്താണ് കാറില്‍ ഗവര്‍ണര്‍ ഇരിക്കുന്ന ഭാഗത്തേക്ക് വാഹനം ഇടിച്ചുകയറ്റാനായി ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാനായത്. വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നു യുപി പോലീസ് അറിയിച്ചു.…

    Read More »
  • Kerala

    റാന്നി പള്ളിയോടം നീരണിഞ്ഞു

    പത്തനംതിട്ട:റാന്നി പള്ളിയോടം നീരണിഞ്ഞു.ആറന്മുള വള്ളസദ്യ, ഉത്രിട്ടാതി ജലമേള, അഷ്ടമി രോഹിണി വള്ളസദ്യ, വിവിധ മത്സര വള്ളംകളികള്‍ തുടങ്ങിയ അനുഷ്ഠാന വിശേഷങ്ങളില്‍ പങ്കെടുക്കാനാണ് പള്ളിയോടം നീരണിഞ്ഞത്. റാന്നി പാലത്തിനു സമീപം ഉപാസനക്കടവിൽ നടന്ന നീരണിയല്‍ അഡ്വ. പ്രമോദ് നാരായണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് കെ. ഗോപാലകൃഷ്ണക്കുറുപ് അധ്യക്ഷതവഹിച്ചു. മുൻ എം.എല്‍.എ രാജു എബ്രഹാം, ജില്ല പഞ്ചായത്ത്‌ അംഗം ജെസി അലക്സ്‌, എൻ.എസ്.എസ് യൂനിയൻ സെക്രട്ടറി എം.ജി. അശോക്‌കുമാര്‍, പഞ്ചായത്ത്‌ പ്രസിഡന്‍റുമാരായ അനിത അനില്‍കുമാര്‍, കെ.ആര്‍. പ്രകാശ്, അഡ്വ. ബിന്ദു റെജി, ബിനിറ്റ് മാത്യു, പി.ആര്‍. പ്രസാദ്, റിങ്കു ചെറിയാൻ ആലിച്ചൻ ആറൊന്നില്‍ അഡ്വ. ഷൈൻ ജി.കുറുപ്, ഫാ. ബെൻസി മാത്യു, ഭദ്രൻ കല്ലക്കല്‍, സമദ് മേപ്രത്, രവി കുന്നക്കാട്, എ.ജി. വേണുഗോപാല്‍, പി.ജി. പ്രസാദ് കുമാര്‍, പി.കെ. മോഹനൻ നായര്‍, കെ.എം. സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

    Read More »
  • Kerala

    ഓണം ഖാദി മേള ഓഗസ്റ്റ് 2 മുതല്‍ 27 വരെ 

    തിരുവനന്തപുരം:ഓണത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ഖാദി മേള ഓഗസ്റ്റ് 2 മുതല്‍ 27 വരെ നടക്കും. മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും. ചുരുങ്ങിയത് 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്‌ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്‌ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതവും നല്‍കും. ഖാദി ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്നുമണിക്ക് വ്യവസായ മന്ത്രി രാജീവ് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിര്‍വഹിക്കുമെന്ന് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാൻ പി ജയരാജൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    Read More »
Back to top button
error: