Month: July 2023

  • India

    ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയെ കാമുകൻ വടികൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി

    ന്യൂഡൽഹി:ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയെ കാമുകൻ വടികൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി.സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡല്‍ഹി സര്‍വകലാശാലയിലെ കമല നെഹ്റു കോളജിലെ വിദ്യാര്‍ഥിനിയായ നര്‍ഗീസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഇര്‍ഫാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ഇര്‍ഫാനും നര്‍ഗീസും ബന്ധുക്കളാണ്. നര്‍ഗീസിനെ വിവാഹം ചെയ്യാൻ ഇര്‍ഫാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

    Read More »
  • India

    ഇന്ത്യയിലെ 80 ശതമാനം മാധ്യമപ്രവര്‍ത്തകരും ബിജെപി അനുഭാവികൾ

    ന്യൂഡൽഹി:ഇന്ത്യയിലെ 80 ശതമാനം മാധ്യമപ്രവര്‍ത്തകരും ബിജെപി അനുഭാവികൾ എന്ന് സർവ്വേ റിപ്പോർട്ട്.ഇന്ത്യയിലെ 80 ശതമാനം മാധ്യമപ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി വാര്‍ത്ത നല്‍കുന്നവരാണെന്നും സര്‍വേ റിപ്പോര്‍ട്ടിൽ പറയുന്നു. ലോക്‌നീതിയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസും (സി.എസ്‌.ഡി.എസ്) പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മാധ്യമപ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങളുടെ അതിശക്തമായ സാന്നിധ്യം വിലയിരുത്താൻ ലക്ഷ്യമിട്ട് ജൂലൈ 26ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ മീഡിയ: ട്രെൻഡുകളും പാറ്റേണുകളും’ എന്ന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. പ്രിന്റ്, ടിവി, ഡിജിറ്റല്‍ തുടങ്ങിയ എല്ലാ ഫോര്‍മാറ്റിലും രാജ്യത്തുടനീളമുള്ള 206 മാധ്യമപ്രവര്‍ത്തരെ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ സര്‍വേയാണ് പ്രസിദ്ധീകരിച്ചത്. അതേസമയം മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചവരില്‍ 72 ശതമാനം പേരും ജോലി ശരിയായി ചെയ്യാൻ സ്വാതന്ത്ര്യം കുറവാണ് എന്നാണ് പറഞ്ഞിരുന്നത്.

    Read More »
  • India

    ഉഡുപ്പിയിൽ വര്‍ഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയുടെ ‘ഒളിക്യാമറ’ സമരം

    മംഗലാപുരം:സ്വകാര്യ പാരാ മെഡിക്കല്‍ കോളേജിലെ ശുചിമുറിയില്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വർഗ്ഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി. കേസ് എൻഐഎയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബിജെപി ഓഫീസ് മുതല്‍ ഉഡുപ്പിയിലെ എസ്പി ഓഫീസ് വരെയാണ് റാലി സംഘടിപ്പിച്ചത്. ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ സര്‍ക്കാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ മുദ്രാവാക്യം മുഴക്കി. ജൂലൈ 18ന് ഉഡുപ്പിയിലെ നേത്ര ജ്യോതി കോളജില്‍ സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ സംഭവത്തെയാണ് ഹിന്ദുത്വ സംഘടനകള്‍ വര്‍ഗീയവത്കരിക്കുന്നത്. കോളേജിനകത്ത് തീരേണ്ട വിഷയം സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ ഉഡുപ്പി നേത്രജ്യോതിഅലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെ മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി പൊലീസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വർഗ്ഗീയ മുതലെടുപ്പിനായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ബി.ജെ.പിക്ക് വിശ്വാസമില്ലാത്തതിനാല്‍ കേന്ദ്ര …

    Read More »
  • Kerala

    പത്തനംതിട്ടയില്‍ മദ്യപിച്ച്‌ വാഹനം ഓടിച്ച 56 പേര്‍ കുടുങ്ങി

    പത്തനംതിട്ട: പോലീസ് നടത്തിയ കോമ്ബിങ് ഓപ്പറേഷനില്‍ മദ്യപിച്ച്‌ വാഹനം ഓടിച്ച 56 പേര്‍ കുടുങ്ങി. പിടികിട്ടാപ്പുള്ളികളായ രണ്ടുപേരെയും, ജാമ്യമില്ലാ വാറന്റില്‍ കഴിഞ്ഞുവന്ന 16 പ്രതികളെയും പിടികൂടി. ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഒളിവിലായിരുന്ന മൂന്നുപേരെയും, മറ്റ് കേസുകളില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. 54 ലോഡ്ജുകളും, റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റേഷനുകളും ഉള്‍പ്പെടെ 47 പൊതു ഇടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള നടപടികള്‍ക്ക് വിധേയരായവരില്‍ 8 പേരുടെ നിലവിലെ നില പരിശോധിച്ചു, കാപ ലംഘനം കണ്ടെത്തിയില്ലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച രാത്രി 7 മുതല്‍ ഇന്നലെ പുലര്‍ച്ചെ 2 വരെ ജില്ലയില്‍ കോമ്ബിങ് ഓപ്പറേഷന്‍ നടത്തിയത്.

    Read More »
  • India

    മധ്യപ്രദേശില്‍ പതിനൊന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തില്‍‍ ഉപേക്ഷിച്ചു 

    ഭോപ്പാൽ:മധ്യപ്രദേശില്‍ പതിനൊന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വനത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സത്ന ജില്ലയിലെ മൈഹര്‍ ടൗണിനടുത്ത് വനത്തിലാണ് ആര്‍കാണ്ടി ടൗണ്‍ഷിപ്പിലുള്ള പെണ്‍കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ദേഹം മുഴുവൻ കടിച്ച പാടുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. രാത്രിയായിട്ടും വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ ഇന്നലെ രാ‌വിലെ കുട്ടിയെ അവശനിലയില്‍ കണ്ടത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ പോലീസിന് നിര്‍ദേശം നല്‍കി.കുട്ടിയെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിൽ

    ആലപ്പുഴ:പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിൽ. ആലപ്പുഴ സനാതനപുരം പതിനഞ്ചില്‍ചിറ വീട്ടില്‍ ശ്രുതിമോളെ(24)യാണ് അറസ്റ്റ് ചെയ്തത്. പട്ടാളത്തിലാണ് ജോലി എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്. പകുതി പണം നാട്ടില്‍ വച്ചും ബാക്കി തുക ഡല്‍ഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വിളിച്ച്‌ വരുത്തിയതിന് ശേഷവുമാണ് കൈക്കലാക്കിയത്. ‌  പിന്നീട് പണം നല്‍കിയ ആളുകള്‍ക്ക് ജോലി കിട്ടാതെ വന്നതോടെയാണ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ആലപ്പുഴ സൗത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കാലവര്‍ഷം രണ്ടുമാസം പിന്നിടുമ്ബോള്‍ കേരളത്തില്‍ മഴ 32 ശതമാനം കുറവ് 

    തിരുവനന്തപുരം:കാലവര്‍ഷം രണ്ടുമാസം പിന്നിടുമ്ബോള്‍ കേരളത്തില്‍ മഴ 32 ശതമാനം കുറവ്. ജൂണ്‍ ഒന്നുമുതല്‍ 28 വരെ 1244.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ പെയ്യേണ്ടത്. എന്നാല്‍ കേരളത്തില്‍ ലഭിച്ചത് 846.8 മില്ലീമീറ്ററാണ്. ഇടുക്കിയില്‍ ഇത്തവണ മഴ പകുതിയായി കുറഞ്ഞു.കോഴിക്കോട്ടും വയനാടും 46 ശതമാനമാണ് കുറവ്. കോട്ടയം (38 ശതമാനം), പാലക്കാട്, തൃശ്ശൂര്‍ (37 ശതമാനം), മലപ്പുറം (32 ശതമാനം), തിരുവനന്തപുരം (31 ശതമാനം) എന്നിവയാണ് വലിയതോതില്‍ മഴ കുറഞ്ഞ ജില്ലകള്‍. മാഹിയിലും 21 ശതമാനം കുറഞ്ഞു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാത്രമാണ് സാധാരണ തോതില്‍ മഴ പെയ്തത്. എന്നാല്‍ ഈ ജില്ലകളില്‍ ഒരിടത്തും ദീര്‍ഘകാല ശരാശരിയെക്കാള്‍ മഴ ലഭിച്ചിട്ടില്ല. അടുത്ത രണ്ടാഴ്ച പതിവിലും അധികം മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

    Read More »
  • Kerala

    കൊട്ടാരക്കര ഗണപതിക്ഷേത്രം-കൊല്ലൂർ മൂകാംബിക കെഎസ്ആർടിസി സമയവിവരങ്ങൾ 

    കൊട്ടാരക്കര -കൊല്ലൂർ  കെഎസ്ആർടിസി റൂട്ടും സമയവും ◾️കൊട്ടാരക്കര – 20:00 ◾️ചെങ്ങന്നൂർ – 20:45 ◾️കോട്ടയം – 21:30 ◾️മൂവാറ്റുപുഴ – 23:00 ◾️തൃശ്ശൂർ – 00:30 ◾️കോഴിക്കോട് – 03:20 ◾️കണ്ണൂർ – 05:30 ◾️കാസർഗോഡ് – 08:00 ◾️മംഗലാപുരം – 09:00 ◾️കൊല്ലൂർ മൂകാംബിക – 12:00

    Read More »
  • Food

    നല്ല നാടൻ രുചിയിലൊരു ചക്കക്കുരു മാങ്ങാക്കറി 

    പോഷകങ്ങളുടെ കലവറയാണ് ചക്കക്കുരുവും മാങ്ങയും.രണ്ടിന്റെയും സീസൺ കേരളത്തിൽ കഴിയാൻ തുടങ്ങുകയാണ്.ചക്കക്കുരു മാങ്ങാക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ചേരുവകള്‍ ചക്കക്കുരു – 500 ഗ്രാം മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍ മുളകുപൊടി – 1 ടീസ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ വെള്ളം – 1 1/2 കപ്പ് ഉപ്പ് – ആവശ്യത്തിന് കായം – 1/4 ടീസ്പൂണ്‍ തേങ്ങ ചിരകിയത് – 1 തേങ്ങയുടേത് ചെറിയ ഉള്ളി – 2 എണ്ണം വെളുത്തുള്ളി – 2 അല്ലി മാങ്ങ – 100 ഗ്രാം കറിവേപ്പില താളിക്കാൻ വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍ ചെറിയുള്ളി – 4 എണ്ണം വറ്റല്‍ മുളക് – 3 എണ്ണം കറിവേപ്പില തയാറാക്കുന്ന വിധം തൊലി കളഞ്ഞ ചക്കക്കുരു നാലായി മുറിച്ച്‌ നന്നായി കഴുകി വൃത്തിയാക്കി ഒരു മണ്‍ചട്ടിയിലേക്കിട്ട് അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ മല്ലിപ്പൊടിയും…

    Read More »
  • Kerala

    തിരുവോണത്തിന് ഇനി ഒരു മാസം

    മലയാളികളുടെ മഹോത്സവമായ തിരുവോണത്തിന് ഇനി ഒരു മാസം മാത്രം.ഈ വർഷം ആഗസ്റ്റ് 29-നാണ് തിരുവോണം.  കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം.  ഓണത്തിന് പ്രാദേശിക വകഭേദങ്ങള്‍ ഏറെയുണ്ടെങ്കിലും എല്ലാ വീടുകളിലും ഓണത്തപ്പനെ അലങ്കരിച്ചു വച്ച്, വീടൊരുക്കി, ബന്ധുക്കളോടൊപ്പം ഓണസദ്യ കഴിക്കുന്നതാണ് പ്രധാന ചടങ്ങ്.ഇതിനു പത്തു ദിവസം മുമ്പെ  അത്തം നാളില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. വീടിനു മുന്നില്‍ മുറ്റത്ത് പൂക്കളമിട്ടാണ് തുടക്കം.തിരുവോണം നാള്‍ വരെ ഒമ്പതു ദിവസവും മുറ്റം പൂക്കളം കൊണ്ട് അലങ്കരിക്കും. ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും ഉത്സവം കൂടിയാണ് ഓണം.

    Read More »
Back to top button
error: