CrimeNEWS

ജാതിക്ക മോഷ്ടിച്ചെന്ന് പരാതി നല്‍കി; സഹോദരപുത്രന്റെ വെട്ടേറ്റ് വയോധികന്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: അടിമാലിയില്‍ എഴുപത്തിരണ്ടുകാരനെ സഹോദര പുത്രന്‍ വെട്ടി പരുക്കേല്‍പ്പിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പില്‍ മാത്യുവിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ മാത്യുവിന്റെ സഹോദരപുത്രന്‍ ഷൈജുവിനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. ജാതിക്ക മോഷ്ടിച്ചെന്ന് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

മാത്യുവിന്റെ വീടിനു സമീപത്തു നിന്ന് ഒരാഴ്ച മുന്‍പ് ജാതിക്ക മോഷണം പോയിരുന്നു. ഷൈജുവാണ് ജാതിക്ക മോഷ്ടിക്കുന്നതെന്നു കാണിച്ച് മാത്യു വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. എന്നാല്‍, കഴിഞ്ഞ ദിവസം വീണ്ടും ഷൈജു ജാതിക്ക മോഷ്ടിച്ചു. ഇതുസംബന്ധിച്ച് മാത്യുവിന്റെ മകന്‍ ഇന്നലെ രാവിലെ സ്റ്റേഷനില്‍ പരാതി നല്‍കി. ഇതില്‍ പ്രകോപിതനായ ഷൈജു വാക്കത്തിയുമായി വീട്ടിലെത്തി മാത്യുവിനെ വെട്ടുകയായിരുന്നു.

Signature-ad

ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് മാത്യുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് മാത്യു. ഷൈജു വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: