IndiaNEWS

മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ ആറ് മരണം; 25 പേര്‍ക്ക് പരിക്ക്

മുംബൈ:മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ ആറ് പേർ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.

മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം.

Signature-ad

ഹിംഗോലിയിലേക്ക് പോകുകയായിരുന്ന ബസും നാസിക്കിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കില്‍ നിന്നും വരികയായിരുന്ന ബസ് ഹിംഗോലിയിലേക്കുള്ള ബസിനെ ഇടിക്കുകകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ജൂലൈ ആദ്യവാരം പ്രദേശത്ത് നടന്ന ബസ് അപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. സമൃദ്ധി മഹാമര്‍ഗ് എക്സ്പ്രസ് വേയില്‍ ബസിന് തീപിടിച്ചായിരുന്നു അപകടം. പൂനെയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസിന് യാത്രാമദ്ധ്യേ തീപിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: