MovieNEWS

അനിയത്തി ദീപ്തിയുടെ സിനിമാമോഹങ്ങൾ തല്ലിക്കെടുത്തിയത് പാർവതി

 ടി പാര്‍വ്വതി ജയറാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. ഒരുകാലത്ത് സൂപ്പര്‍ നായികയായി തിളങ്ങി നിന്ന നടി നടന്‍ ജയറാമിനെ വിവാഹം കഴിച്ചതിനു ശേഷം ഒരു വീട്ടമ്മയായി ജീവിതം മാറ്റിയെടുക്കുകയായിരുന്നു.

പത്തനംതിട്ട തിരുവല്ലക്കാരിയാണ് പാര്‍വ്വതി. ആലപ്പുഴക്കാരനായ രാമചന്ദ്രക്കുറുപ്പിന്റെയും തിരുവല്ലക്കാരിയായ കണക്ക് അധ്യാപിക പത്മ ഭായിയുടെയും മൂന്നു പെണ്‍മക്കളില്‍ നടുക്കത്തവളായിരുന്നു പാര്‍വ്വതി. ചേച്ചി ജ്യോതി, അനിയത്തി ദീപ്തിയും. ചങ്ങനാശ്ശേരി എന്‍എസ്‌എസ് ഹിന്ദു കോളേജില്‍ പ്രീ ഡിഗ്രി പഠിക്കുമ്ബോഴാണ് 16-ാം വയസില്‍ പാര്‍വ്വതി ആദ്യമായി സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം റിലീസായില്ല. തുടര്‍ന്ന് വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അറിയപ്പെട്ടത്. രണ്ടാമത്തെ ചിത്രമായ അമൃതം ഗമയയിലൂടെ പാര്‍വ്വതിയുടെ അനിയത്തി ദീപ്തിയും സിനിമയിലേക്ക് എത്തി.

അതിനു ശേഷം പാര്‍വ്വതിയുടെ ആരണ്യകം എന്ന ചിത്രത്തിലും ചേച്ചിയ്ക്കൊപ്പം ദീപ്തി അഭിനയിച്ചു. വെറും 15 വയസായിരുന്നു അന്ന് ദീപ്തിയുടെ പ്രായം. പാര്‍വ്വതിയുടെ അനിയത്തിയായി തന്നെയായിരുന്നു ദീപ്തി അഭിനയിച്ചത്. അതിനു ശേഷം പാര്‍വ്വതിയുടെ കുതിച്ചു കയറ്റമായിരുന്നു. വെറും രണ്ടു വര്‍ഷം തൂവാനത്തുമ്ബികളിലും തനിയാവര്‍ത്തനത്തിലും എല്ലാം അഭിനയിച്ചു കത്തിനില്‍ക്കവേയാണ് 88ല്‍ ജയറാമിനൊപ്പം അപരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. അതോടെ ഇരുവരും പ്രണയത്തിലായി. പാര്‍വ്വതിയുടെ വീട്ടുകാര്‍ക്ക് ജയറാമുമായുള്ള ബന്ധം ഒട്ടും താല്‍പര്യവും ഉണ്ടായിരുന്നില്ല.

Signature-ad

അഭിനയം വേണ്ടെന്നു വയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം, അപ്പോഴേക്കും പാര്‍വ്വതി മലയാളത്തിലെ മുന്‍നിര താരമായി വളര്‍ന്നു കഴിഞ്ഞു. ജയറാമുമായുള്ള ബന്ധം കാരണം, അനിയത്തി ദീപ്തിയെ കൂടി സിനിമയിലേക്ക് വിടാന്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ദീപ്തിയുടെ സിനിമാ മോഹങ്ങള്‍ അവസാനിച്ചു. എങ്കിലും 88 മുതല്‍ 92 വരെയുള്ള നാലു വര്‍ഷത്തെ അഗാധ പ്രണയത്തിനു ശേഷം വീട്ടുകാരെ തോല്‍പ്പിച്ച്‌ 22-ാം വയസില്‍ പാര്‍വ്വതി ജയറാമിനെ വിവാഹം കഴിച്ചു.

ഘോഷയാത്ര, ചെങ്കോല്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ എല്ലാം റിലീസായത് പാര്‍വ്വതിയുടെ വിവാഹത്തിനു ശേഷമായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോഴേക്കും മാതാപിതാക്കള്‍ പിണക്കം മറന്ന് എത്തുകയും പാര്‍വ്വതിയ്ക്കൊപ്പം നില്‍ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മകന്‍ കാളിദാസ് ജയറാമിന് പാര്‍വ്വതി ജന്മം നല്‍കിയത്. മൂന്നു വര്‍ഷത്തിനു ശേഷം 96ല്‍ മകള്‍ മാളവികയും ജനിച്ചു. എന്നാല്‍ മാളവികയുടെ ജനനത്തിനു പിന്നാലെ പാര്‍വ്വതിയുടെ കുടുംബത്തെ തേടിയെത്തിയത് വലിയ ഒരു ദുരന്ത വാര്‍ത്തയായിരുന്നു.

അനിയത്തി ദീപ്തിയുടെ മരണമായിരുന്നു അത്. ഒട്ടും നിനച്ചിരിക്കാതെ എത്തിയ വാര്‍ത്തയില്‍ ആ കുടുംബം തകര്‍ന്നു പോയിരുന്നു. സൗന്ദര്യ സംരക്ഷത്തിന് വളരെയധികം ശ്രദ്ധിച്ചിരുന്ന ആളായിരുന്നു ദീപ്തി. അങ്ങനെയിരിക്കെയാണ് മുഖത്ത് വലിയ തോതില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സ്‌കിന്‍ ഡോക്ടറെ കണ്ട് മരുന്നുകള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ആ മരുന്നുകള്‍ മറ്റു പല പ്രശ്നങ്ങളും ഉണ്ടാക്കി. മുഖത്തെ അലര്‍ജി ശരീരത്തിലും മാറ്റങ്ങള്‍ വരുത്തി. ഇന്‍ഫെക്ഷന്‍ കൂടുകയും പനി ബാധിക്കുകയും ചെയ്തു. അതു പതുക്കെ ന്യുമോണിയ ആയി മാറിയപ്പോഴേക്കും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ വന്നു. അങ്ങനെയാണ് ദീപ്തിയുടെ മരണം സംഭവിച്ചത്.

ഇന്നും പാര്‍വ്വതിയുടെ മനസ് നോവിക്കുന്നത് ദീപ്തിയുടെ അകാലത്തിലുള്ള വേര്‍പാട് തന്നെയാണ്. ഒരിക്കല്‍ ദീപ്തിയെ കുറിച്ച്‌ പാര്‍വ്വതി പറഞ്ഞത് ഇങ്ങനെയാണ്: എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും. ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും, എന്നാണ് വൈകാരികമായ വേദനയോടെ പാര്‍വതി പറഞ്ഞത്.

ജീവിതം മുഴുവന്‍ തനിക്ക് കൂട്ടായി ഉണ്ടാകുമെന്ന് കരുതിയവള്‍ നിനച്ചിരിക്കാതെ മരണത്തിലേക്ക് പോയെന്ന് വിശ്വസിക്കുവാന്‍ ഇപ്പോഴും പാര്‍വ്വതിയ്ക്ക് ഇഷ്ടമല്ല.അടുത്തിടെ നടിയുടെ തിരിച്ചുവരവ് ഒക്കെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നെങ്കിലും ചെന്നൈയിലെ വീട്ടില്‍ രണ്ടു മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം സ്വകാര്യ ജീവിതത്തിൽ ഒതുങ്ങിക്കഴിയുകയാണ് നടി.തന്റെ ചെയ്തികളാണ് അനുജത്തിയുടെ സിനിമാമോഹങ്ങൾ തല്ലിക്കെടുത്തിയത് എന്നൊരു ചിന്ത ഇന്നും പാർവതിയെ വേട്ടയാടുന്നുണ്ട്.

Back to top button
error: