CrimeNEWS

കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞു, ഡ്രൈവറെ മര്‍ദ്ദിച്ചു; പ്രതി ഒടുവില്‍ ബൈക്ക് മോഷണക്കേസില്‍ പിടിയില്‍

തിരുവനന്തപുരം: നേമത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയില്‍. അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാന്‍ ഹൗസില്‍ മുഹമ്മദ് കൈഫിനെ (21) ആണ് മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ 22ന് രാത്രിയാണ് വീട്ടു പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന മലയിന്‍കീഴ് മച്ചേല്‍ ഇരച്ചോട്ടുകോണം മിനിയുടെ പേരിലുള്ള ബൈക്ക് മോഷണം പോയത്. മിനിയുടെ മകനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. ബൈക്ക് നെയ്യാര്‍ ഡാം പോലീസ് കണ്ടെത്തി എങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല.

Signature-ad

വ്യാഴാഴ്ച രാത്രി മലയിന്‍കീഴ് ഇന്‍സ്പെക്ടര്‍ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേമത്തുനിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 21ന് നേമം സ്റ്റേഷന്‍ പരിധിയിലെ വെള്ളായണി ജംക്ഷനില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി കല്ലെറിയുകയും ഡ്രൈവറെ കയ്യേറ്റവും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് കൈഫ് എന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: