Month: July 2023
-
India
എക്സ്പ്രസ്വേയില്‍ തെറ്റായ ദിശയിലൂടെ വന്ന സ്‌കൂള്‍ ബസ് കാറിലിടിച്ചു; കുട്ടികളടക്കം ആറു മരണം
ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടയിടിച്ച് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സ്‌കൂള്‍ ബസ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. If this school bus driver is still alive, then he should be booked and tried for murder. He’s killed 6 people in the TUV because of his misadventures of driving against the flow of traffic on Delhi-Meerut Expressway. pic.twitter.com/GZe5wTJY8N — Yo Yo Funny Singh (@moronhumor) July 11, 2023 ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില്‍ ഗാസിപുറില്‍ നിന്ന് സി.എന്‍.ജി നിറച്ച ശേഷം തെറ്റായ ദിശയിലൂടെ ബസ് വരികയായിരുന്നു. സ്‌കൂള്‍ ബസില്‍ കുട്ടികളുണ്ടായിരുന്നില്ല. മീററ്റില്‍ നിന്ന് ഗുഡ്ഗാവിലേക്ക് പോകുകയായിരുന്ന കാറാണ് ബസിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം…
Read More » -
Kerala
ദേഹത്ത് പതിച്ചത് ഏഴ് വലിയ ഗ്ലാസ് പാളികള്‍; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ഗ്ലാസ് പാളികള്‍ ദേഹത്തേയ്ക്കു മറിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അസം സ്വദേശിയായ ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.49നാണ് സംഭവം. ടെംപറിങ് മെഷീനില്‍നിന്ന് ട്രോളി സ്റ്റാന്‍ഡിലേക്ക് ഇറക്കിവച്ച ഏഴു വലിയ ഗ്ലാസ് പാളികളില്‍ അവസാനത്തെ ഗ്ലാസില്‍ സ്റ്റിക്കര്‍ ഒട്ടിക്കുമ്പോള്‍ ട്രോളി സ്റ്റാന്‍ഡിന്റെ അടിഭാഗം ഒടിഞ്ഞാണ് ഗ്ലാസ് പാളികള്‍ മറിഞ്ഞത്. മറ്റു തൊഴിലാളികള്‍ സ്ഥലത്ത് ഇല്ലാതിരുന്നപ്പോഴായിരുന്നു അപകടം. ബിനാനിപുരം പോലീസും ഏലൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് സംഘവുമെത്തിയാണ് ധന്‍കുമാറിനെ പുറത്തെടുത്തത്. 11 അടി നീളവും 6 അടി വീതിയും 12 മി.മീ കനവുമുള്ള ഗ്ലാസ് പാളികളാണ് ധന്‍കുമാറിന്റെ ശരീരത്തിലേക്ക് വീണത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
Read More » -
Kerala
തിരുവനന്തപുരം ടു കണ്ണൂര്‍ ഒരു മണിക്കൂര്‍! അതിവേഗ പാതയൊരുക്കാന്‍ മെട്രോമാന്‍ റെഡി
മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍ പ്രായോഗികം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്ന് 1 മണിക്കൂര്‍ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. സംസ്ഥാന സര്‍ക്കാര്‍ തയാറെങ്കില്‍ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നും ശ്രീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പൊന്നാനിയിലെത്തി ചര്‍ച്ച നടത്തി മടങ്ങിയ ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് ശ്രീധരന്റേതെന്ന പേരില്‍ പ്രസ്താവന വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തിയാണ് അദ്ദേഹത്തിന്റെ വിശദീകരണം. നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്‌നം. ഇത്രയും ഭൂമിയേറ്റെടുക്കല്‍ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. ഇരുഭാഗത്തും ഉയരത്തില്‍ മതില്‍ കെട്ടി വേര്‍തിരിക്കുന്നതിനാല്‍ പ്രാദേശിക യാത്രയെയും ചുറ്റുപാടിനെയും ബാധിക്കും. അലൈന്‍മെന്റിലും അപാകതയുണ്ട്. മൂവായിരത്തിലധികം പാലങ്ങള്‍ വേണ്ടിവരും. ഇതിനുള്ള ചെലവുകളൊന്നും…
Read More » -
India
സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു
ന്യൂഡല്‍ഹി: സ്‌കൂള്‍ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു.ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് വേയ്‌ക്ക് സമീപം ഗാസിയാബാദില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്‌ക്ക് മാറ്റി.ഇതിൽ എട്ടുവയസ്സുകാരിയുടെ നില ഗുരുതരമാണ്.മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഒമ്ബത്‌പേര്‍ മരിച്ചിരുന്നു. ഗ്യാസ് ടാങ്കര്‍ മറിഞ്ഞായിരുന്നു അപകടം. ഏഴ് പേര്‍ക്ക് പരിക്കുപറ്റിയിരുന്നു. ലഖ്നൗ-വാരാണസി ഹൈവേയിലാണ് അപകടം.
Read More » -
India
ഡല്‍ഹിയില്‍ പ്രളയഭീതി; ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് ഉത്തേരേന്ത്യ, മരണം 39
ന്യൂഡല്‍ഹി: ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഇതുവരെ മഴക്കെടുതിയില്‍ 39 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ ഹിമാചല്‍ പ്രദേശില്‍ മാത്രം 20 പേരാണ് മരിച്ചത്. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ കഴിയാനാണ് ഹിമാചല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. നിലവില്‍ 206.24 മീറ്ററാണ് ജലനിരപ്പ്. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു. ഹിമാചല്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉത്തരേന്ത്യയില്‍ പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ പല നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായത്. വാഹനങ്ങള്‍…
Read More » -
Kerala
ഷൊര്‍ണ്ണൂര്‍-മംഗലൂരു പാതയിലെ 288 വളവുകള്‍ നിവര്‍ത്തും; ട്രെയിന്‍ വേഗം 130 കിലോമീറ്ററാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വേ 288 വളവുകള്‍ നിവര്‍ത്താന്‍ നടപടി ആരംഭിച്ചു. 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുംവിധം 307 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണ്ണൂര്‍-മംഗലൂരു റീച്ചിലെ വളവുകളാണ് ഒരുവര്‍ഷത്തിനകം നിവര്‍ത്തുക.നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയില്‍വേ ടെന്‍ഡര്‍ വിളിച്ചു. വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാന്‍ റെയില്‍വേ ഏജന്‍സി സര്‍വേ നടത്തിയിരുന്നു. ഷൊര്‍ണൂര്‍-കോഴിക്കാട് റീച്ചിലെ 86 കിലോമീറ്റര്‍ റെയില്‍പാതയില്‍ 81 വളവുകളാണ് ഉള്ളത്. കോഴിക്കോട്-കണ്ണൂര്‍ റീച്ചില്‍ (89 കി.മീ.) 84 വളവുകളാണ് നേരേയാക്കേണ്ടത്. കണ്ണൂര്‍-കാസര്‍കോട് റീച്ചില്‍ (86 കി.മീ.) 85 വളവുകള്‍ നിവര്‍ത്തണം. കാസര്‍കോട്-മംഗലൂരുവിലെ 46 കിലോമീറ്റര്‍ പാതയില്‍ 38 വളവുകളുണ്ട്. കാസര്‍കോട്-മംഗലൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകള്‍ 12 മാസത്തിനുള്ളിലും പൂര്‍ത്തീകരിക്കണം. കേരളത്തിലെ പാതയിലൂടെ വന്ദേഭാരത് അടക്കം ട്രെയിനുകളുടെ അടിസ്ഥാന വേഗം 100-110 കിലോമീറ്റര്‍ ആണ്. നിലവില്‍ ഷൊര്‍ണൂര്‍-മംഗലൂരു സെക്ഷനില്‍ ട്രെയിനുകള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം. വേഗക്കുറവുള്ളത് ഷൊര്‍ണൂര്‍-എറണാകുളം സെക്ഷനിലാണ്. കേരളത്തില്‍ അടിസ്ഥാനവേഗത്തില്‍ കുറവ്…
Read More » -
India
വിജയ് ഫാന്‍സ് അസോസിയേഷന്‍ യോഗം രാവിലെ; രാഷ്ട്രീയപ്രവേശനത്തില്‍ ഇന്ന് നിലപാട് വ്യക്തമാക്കും?
ചെന്നൈ: രാഷ്ട്രീയ പ്രവേശന സൂചനകള്‍ക്കിടെ തമിഴ് സൂപ്പര്‍ താരം വിജയ്, ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ ചെന്നൈയിലെ വിജയ്യുടെ വീട്ടില്‍ വച്ചാണ് യോഗം. അടുത്തിടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍തല വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കിയുള്ള വാചകങ്ങള്‍ വിജയ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനോടു ചേര്‍ത്താണ് ഇന്നത്തെ യോഗത്തിന്റെ വിവരങ്ങളും പുറത്തുവരുന്നത്. ഫാന്‍സ് അസോസിയേഷന്‍ ആയ തളപതി വിജയ് മക്കള്‍ ഇയക്കം (ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 169 അംഗങ്ങള്‍ മത്സരിച്ചതില്‍ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുന്‍പ് കളം അറിയാന്‍ നടത്തിയ പരീക്ഷണമാണിതെന്നാണ് സൂചന. അതേസമയം, പൊതുവില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്‌തെങ്കിലും തമിഴ് ജനതയുടെ വോട്ട് തളപതി എത്രത്തോളം കൊണ്ടുപോകുമെന്ന ഭീതി എല്ലാവര്‍ക്കുമുണ്ട്. ജയലളിതയുടെ വിയോഗത്തോടെ അണ്ണാ ഡിഎംകെ ഏതാണ്ട് അപ്രധാനമായ മട്ടാണ്. എം. കരുണാനിധി മരിച്ചെങ്കിലും…
Read More » -
Crime
ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി; റിട്ട. എസ്.പിക്കെതിരേ കേസെടുത്ത് പോലീസ്
കൊച്ചി: ഡിറ്റക്ടീവ് ഏജന്‍സിയുടെ മറവില്‍ റിട്ട. എസ്.പി. ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചൊവ്വര സ്വദേശിയുടെ പരാതിയില്‍ റിട്ട. എസ്.പി. സുനില്‍ ജേക്കബ്ബിനെതിരേ കാലടി പോലീസ് കേസെടുത്തു. രണ്ട് കേസുകളുടെ പേരില്‍ 6.70 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സോഫ്റ്റ് വെയര്‍ റൈറ്റ്സ് വില്‍പനയിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്നും മറ്റു ചിലര്‍ 3.25 കോടി രൂപ തട്ടിയിരുന്നു. ഇതുസംബന്ധിച്ച് കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളില്‍ ഇടനിലക്കാരനായിനിന്ന് പണം വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് സുനില്‍ ജേക്കബ് പണം വാങ്ങിയത്. ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും പല കേസുകളും തീര്‍പ്പാക്കിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. താന്‍ ഇപ്പോഴും എസ്.പി.യാണെന്ന് സുനില്‍ ജേക്കബ് പറഞ്ഞതായും പരാതിയിലുണ്ട്. നഷ്ടപ്പെട്ട തുകയുടെ മുപ്പത് ശതമാനമാണ് കമ്മീഷനായി ‘ഇന്‍വിസിബിള്‍ സ്‌പൈ വര്‍ക്ക്’ എന്ന സ്ഥാപനത്തിന്റെ മറവില്‍ സുനില്‍ ജേക്കബ് ആവശ്യപ്പെട്ടത്. വ്യവസ്ഥകള്‍ കാണിച്ച് എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. അക്കൗണ്ട് വഴിയും നേരിട്ടുമാണ് പരാതിക്കാരന്‍ പണം നല്‍കിയത്. കലൂരിലുള്ള ഫ്ളാറ്റില്‍ വച്ചാണ് പരാതിക്കാരന്‍ സുനില്‍…
Read More » -
Kerala
ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മാല കവര്‍ന്നശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
തിരുവനന്തപുരം: ജനറൽ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മാല കവര്‍ന്നശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. കോയമ്ബത്തൂര്‍ പൊള്ളാച്ചി സ്വദേശി കലയെയാണ് (40) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചത്. ഇന്നലെ രാവിലെ 10.45നാണ് സംഭവം. കഴക്കൂട്ടം മേനംകുളം സ്വദേശി ജലജാമണിയുടെ (63) രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചത്. ജനറല്‍ ആശുപത്രി റിസപ്ഷനു സമീപത്തെ ലാബിന് മുന്നില്‍ ജലജാമണി രക്തപരിശോധനയ്‌ക്ക് വരിയില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു സംഭവം. ഈ സമയം പിറകിൽ നിന്ന കല കുറേ പേപ്പറുകള്‍ ജലജാമണിയുടെ മുഖത്തേക്ക് ചേര്‍ത്തുവച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മുറിക്കാൻ പാകത്തില്‍ പ്രത്യേക തരത്തിലുണ്ടാക്കിയ കത്തി ഉപയോഗിച്ച് മാല പൊട്ടിച്ചത്. മാല കഴുത്തില്‍ നിന്ന് അഴിഞ്ഞുപോയത് തിരിച്ചറിഞ്ഞ ജലജ, മാല ഒളിപ്പിച്ച് പ്രതി പിന്നിലോട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട് നിലവിളിക്കുകയായിരുന്നു. ഈ സമയം കല അവിടെ നിന്ന് ഇറങ്ങിയോടി.നിലവിളി കേട്ടെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും ചികിത്സയ്‌ക്കെത്തിയവരും ആശുപത്രി ഗേറ്റിന് സമീപത്തുവച്ച് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് പൊലീസ് പ്രതിയെ…
Read More » -
Kerala
ഏകലവ്യന്‍ റിലീസായ സമയത്തു ഭീക്ഷണികോളുകളുടെ പ്രവാഹമായിരുന്നു:ഷാജി കൈലാസ്
ഏകലവ്യൻ റിലീസായ സമയത്തു ഭീക്ഷണികോളുകളുടെ പ്രവാഹമായിരുന്നുവെന്ന് സംവിധായകൻ ഷാജി കൈലാസ്. മകന് ഇല വെട്ടിയിട്ടു കാത്തിരുന്നോളൂ എന്നുവരെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഞാനതൊന്നും കാര്യമായെടുത്തില്ല. അതിലെ നരേന്ദ്രപ്രസാദിന്റെ സ്വാമികഥാപാത്രമായി ജീവിക്കുന്നവരാണു പ്രതികരിച്ചതെന്നും ഷാജി കൈലാസ് പറഞ്ഞു. സിനിമ ചെറുപ്പം മുതല്‍ എനിക്ക് പാഷനായിരുന്നു. ചെറുപ്പത്തില്‍ അച്ഛനുമമ്മയും ഞങ്ങള്‍ അഞ്ചുമക്കളെയും കൂട്ടി സിനിമയ്ക്കു പോകും. സിനിമയില്‍ വരുന്ന ആക്ഷന്‍ സീനുകള്‍ കണ്ടാല്‍ എഴുന്നേറ്റ് സ്‌ക്രീനിനു മുമ്ബില്‍ ചെന്നുനില്‍ക്കും. ഇരുന്ന് സിനിമ ആസ്വദിക്കുന്നതിനേക്കാള്‍ എഴുന്നേറ്റു നിന്നു കാണുവാനാണു ഞാനാഗ്രഹിക്കുന്നത്. സിനിമ സങ്കടങ്ങള്‍ തന്നിട്ടുണ്ടെങ്കിലും അതിനൊക്കെ അല്‍പ്പായുസ് മാത്രമേയുള്ളൂ. എന്റെ വഴി സിനിമയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അച്ഛനും അമ്മയുമടക്കം എല്ലാവരും എന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു.
Read More »