KeralaNEWS

ഷൊര്‍ണ്ണൂര്‍-മംഗലൂരു പാതയിലെ 288 വളവുകള്‍ നിവര്‍ത്തും; ട്രെയിന്‍ വേഗം 130 കിലോമീറ്ററാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വേ 288 വളവുകള്‍ നിവര്‍ത്താന്‍ നടപടി ആരംഭിച്ചു. 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുംവിധം 307 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണ്ണൂര്‍-മംഗലൂരു റീച്ചിലെ വളവുകളാണ് ഒരുവര്‍ഷത്തിനകം നിവര്‍ത്തുക.നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയില്‍വേ ടെന്‍ഡര്‍ വിളിച്ചു. വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാന്‍ റെയില്‍വേ ഏജന്‍സി സര്‍വേ നടത്തിയിരുന്നു.

ഷൊര്‍ണൂര്‍-കോഴിക്കാട് റീച്ചിലെ 86 കിലോമീറ്റര്‍ റെയില്‍പാതയില്‍ 81 വളവുകളാണ് ഉള്ളത്. കോഴിക്കോട്-കണ്ണൂര്‍ റീച്ചില്‍ (89 കി.മീ.) 84 വളവുകളാണ് നേരേയാക്കേണ്ടത്. കണ്ണൂര്‍-കാസര്‍കോട് റീച്ചില്‍ (86 കി.മീ.) 85 വളവുകള്‍ നിവര്‍ത്തണം. കാസര്‍കോട്-മംഗലൂരുവിലെ 46 കിലോമീറ്റര്‍ പാതയില്‍ 38 വളവുകളുണ്ട്. കാസര്‍കോട്-മംഗലൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകള്‍ 12 മാസത്തിനുള്ളിലും പൂര്‍ത്തീകരിക്കണം.

Signature-ad

കേരളത്തിലെ പാതയിലൂടെ വന്ദേഭാരത് അടക്കം ട്രെയിനുകളുടെ അടിസ്ഥാന വേഗം 100-110 കിലോമീറ്റര്‍ ആണ്. നിലവില്‍ ഷൊര്‍ണൂര്‍-മംഗലൂരു സെക്ഷനില്‍ ട്രെയിനുകള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം. വേഗക്കുറവുള്ളത് ഷൊര്‍ണൂര്‍-എറണാകുളം സെക്ഷനിലാണ്. കേരളത്തില്‍ അടിസ്ഥാനവേഗത്തില്‍ കുറവ് വരുന്ന സ്പോട്ടുകളക്കുറിച്ച് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

 

 

Back to top button
error: