തിരുവനന്തപുരം: ജനറൽ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മാല കവര്‍ന്നശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.
കോയമ്ബത്തൂര്‍ പൊള്ളാച്ചി സ്വദേശി കലയെയാണ് (40) നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചത്. ഇന്നലെ രാവിലെ 10.45നാണ് സംഭവം. കഴക്കൂട്ടം മേനംകുളം സ്വദേശി ജലജാമണിയുടെ (63) രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചത്.
ജനറല്‍ ആശുപത്രി റിസപ്ഷനു സമീപത്തെ ലാബിന് മുന്നില്‍ ജലജാമണി രക്തപരിശോധനയ്‌ക്ക് വരിയില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു സംഭവം. ഈ സമയം പിറകിൽ നിന്ന കല കുറേ പേപ്പറുകള്‍ ജലജാമണിയുടെ മുഖത്തേക്ക് ചേര്‍ത്തുവച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മുറിക്കാൻ പാകത്തില്‍ പ്രത്യേക തരത്തിലുണ്ടാക്കിയ കത്തി ഉപയോഗിച്ച് മാല പൊട്ടിച്ചത്. മാല കഴുത്തില്‍ നിന്ന് അഴിഞ്ഞുപോയത് തിരിച്ചറിഞ്ഞ ജലജ, മാല ഒളിപ്പിച്ച് പ്രതി പിന്നിലോട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട് നിലവിളിക്കുകയായിരുന്നു.
ഈ സമയം കല അവിടെ നിന്ന് ഇറങ്ങിയോടി.നിലവിളി കേട്ടെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും ചികിത്സയ്‌ക്കെത്തിയവരും ആശുപത്രി ഗേറ്റിന് സമീപത്തുവച്ച് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.വിവരമറിയി ച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് പൊലീസ് പ്രതിയെ കസ്റ്റഡയിലെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.