കൊച്ചി: ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ഗ്ലാസ് പാളികള്‍ ദേഹത്തേയ്ക്കു മറിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അസം സ്വദേശിയായ ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.49നാണ് സംഭവം.
ടെംപറിങ് മെഷീനില്‍നിന്ന് ട്രോളി സ്റ്റാന്‍ഡിലേക്ക് ഇറക്കിവച്ച ഏഴു വലിയ ഗ്ലാസ് പാളികളില്‍ അവസാനത്തെ ഗ്ലാസില്‍ സ്റ്റിക്കര്‍ ഒട്ടിക്കുമ്പോള്‍ ട്രോളി സ്റ്റാന്‍ഡിന്റെ അടിഭാഗം ഒടിഞ്ഞാണ് ഗ്ലാസ് പാളികള്‍ മറിഞ്ഞത്. മറ്റു തൊഴിലാളികള്‍ സ്ഥലത്ത് ഇല്ലാതിരുന്നപ്പോഴായിരുന്നു അപകടം.
ബിനാനിപുരം പോലീസും ഏലൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് സംഘവുമെത്തിയാണ് ധന്‍കുമാറിനെ പുറത്തെടുത്തത്. 11 അടി നീളവും 6 അടി വീതിയും 12 മി.മീ കനവുമുള്ള ഗ്ലാസ് പാളികളാണ് ധന്‍കുമാറിന്റെ ശരീരത്തിലേക്ക് വീണത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.