Month: July 2023
-
Kerala
പൊലീസും ഫയര്‍ഫോഴ്സും തോറ്റിടത്ത് ഇതാ മൂന്നു പേർ
തിരുവനന്തപുരം :വിഴിഞ്ഞം മുക്കോലയില്‍ ആഴമേറിയ കിണറ്റില്‍ അകപ്പെട്ട മഹാരാജനെ പുറത്തെടുക്കാൻ നീണ്ട 36 മണിക്കൂര്‍ കഠിന പരിശ്രമം നടത്തിയിട്ടും കഴിയാതെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും കുഴഞ്ഞപ്പോൾ രക്ഷയ്ക്കെത്തിയത് മൂന്നു പേർ. കൊല്ലം അമ്ബലംകുന്നിലെ മൂന്നംഗ കിണര്‍വെട്ട് സംഘത്തെ കുറിച്ച് നാട്ടുകാരാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.പിന്നെ വൈകിയില്ല. ഫോണ്‍ കാളുകള്‍ പ്രവഹിച്ചു. സംഘം ഉടൻ എത്തുമെന്ന് ഞായറാഴ്ച രാത്രി എട്ടോടെ ഉറപ്പ് ലഭിച്ചു. ആ കാത്തിരിപ്പ് പാഴായില്ല. ശാസ്ത്രീയമായ രീതിയില്‍ മണ്ണിടിച്ചില്‍ തടഞ്ഞ് മഹാരാജന്റെ മൃതദേഹം ഇന്നലെ പുറത്തെടുക്കാൻ കഴിഞ്ഞത് അമ്ബലംകുന്നില്‍ നിന്നെത്തിയ ചുണക്കുട്ടികളായ. അജയൻ.ബാബു,ഷാജി എന്നിവരുടെ കൂടി കരുത്തിലാണ്. ശനിയാഴ്ച മുതല്‍ അപകട വിവരം വാര്‍ത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഇവര്‍ അറിഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അജയന്റെ ഫോണിലേക്ക് വിഴിഞ്ഞം സി.ഐ പ്രജേഷ് ശശിയുടെ വിളിയെത്തിയത്.സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ അജയൻ മറ്റൊന്നും ആലോചിച്ചില്ല. ഒപ്പമുള്ള ബാബുവിനെയും ഷാജിയെയും വിളിച്ചു സാധന സാമഗ്രികള്‍ സജ്ജമാക്കി മഹീന്ദ്ര പിക്കപ്പില്‍ കയറ്റി.വിഴിഞ്ഞം വരെ എത്താനുള്ള ഇന്ധനം…
Read More » -
Kerala
അപകടത്തെ മറയാക്കി അവയവദാനത്തിലൂടെ കോടികൾ കൊയ്യുന്ന ആശുപത്രി ലോബികൾ
മനുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികള്‍ കൊയ്യുന്ന സ്വകാര്യ ആശുപത്രി ലോബികളുടെ കഥ ഇതാദ്യമല്ല നാം കേൾക്കുന്നത്.പലതും നാം അറിയാതെയും പോകുന്നു.അവിടെയാണ് കൊല്ലം മരുത്തടി അഞ്ജലിയില്‍ ഡോ.സദാനന്ദന്‍ ഗണപതിയെ നാം നമിക്കേണ്ടത്. മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാന കച്ചവടം നടത്തിയ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസുണ്ടായത് ഡോ.ഗണപതിയുടെ പോരാട്ടത്തിനൊടുവിലാണ്.കൊല്ലം ശക്തികുളങ്ങരയില്‍ 52 വര്‍ഷമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടര്‍ ഗണപതി. 2016ല്‍ തുടങ്ങിയതാണ് ഡോ.ഗണപതിയുടെ നിയമ പോരാട്ടങ്ങള്‍. ഇതിനിടയ്ക്ക് കേരളത്തിലെ ‘മസ്തിഷ്‌ക’ മരണനിരക്ക് കുത്തനെ കുറഞ്ഞു എന്ന് മാത്രമല്ല, ചട്ടങ്ങള്‍ ലംഘിച്ച് അവയദാനം നടത്തിയ ഒരു ആശുപത്രിയുടെ അവയവദാനത്തിനുള്ള ലൈസന്‍സ് റദ്ദാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 2009 നവംബര്‍ 29ന് നടന്ന അപകടത്തില്‍, ഉടുമ്ബന്‍ചോല സ്വദേശി വി.ജെ എബിന്‍ (18) മരിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തതും ഡോ..ഗണപതിയുടെ വിജയം തന്നെയാണ്.കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കോടതി സമൻസ് അയച്ചത്. 2009…
Read More » -
Food
ഇറച്ചിക്കറി പോലെ കടച്ചക്ക കറി
കടച്ചക്ക അഥവാ ശീമച്ചക്ക ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ്.ഇത് എളുപ്പത്തിൽ പാചകം ചെയ്യാന്‍ കഴിയുന്നതും രുചികരവുമായ ഒരു വിഭവമാണ്.തേങ്ങ വറുത്തെടുത്ത് കടച്ചക്ക കറിവച്ചാൽ രുചി ഇരട്ടിയാകും. ആവശ്യമുള്ള സാധനങ്ങൾ കടച്ചക്ക – ഒന്നിന്റെ പകുതി ചെറിയ ഉള്ളി – 10 എണ്ണം സവാള – ഒരെണ്ണം പച്ചമുളക് – രണ്ടെണ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം വെളുത്തുള്ളി – 4 അല്ലി തക്കാളി – 1 എണ്ണം നാളികേരം ചിരകിയത് – ഒരു കപ്പ് മഞ്ഞൾപ്പൊടി – അര ടീസ്പൂൺ മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ മുളകുപൊടി – രണ്ടു ടീസ്പൂൺ ഗരം മസാല – അര ടീസ്പൂൺ നാളികേരക്കൊത്ത് – ആവശ്യത്തിന് വെളിച്ചെണ്ണ – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് കറിവേപ്പില – ആവശ്യത്തിന് വറ്റൽ മുളക് – 3 എണ്ണം തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത്…
Read More » -
India
ക്രൈസ്തവരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്; സിനിമ സംഘട്ടന സംവിധായകൻ അറസ്റ്റിൽ
തിരുവനന്തപുരം: ക്രൈസ്തവരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ട സിനിമ സംഘട്ടന സംവിധായകനും ഹിന്ദു മുന്നണി അനുഭാവിയുമായ കനല്‍ കണ്ണനെ നാഗര്‍കോവില്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 16 നാണ് കനല്‍ കണ്ണൻ ട്വിറ്റര്‍ അകൗണ്ടില്‍ ”പാശ്ചാത്യ രാജ്യങ്ങളിലെ മതസംസ്ക്കാരത്തിന്റെ സത്യാവസ്ഥ ഇതാണ്” എന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്. ഒപ്പം ക്രൈസ്തവരെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പിങ്ങ്സും തമിഴ് ഗാനവും ഉള്‍പെടുത്തിയിരുന്നു. ഇതിനെതിരെ ഭൂതപാണ്ടി തിട്ടുവിള സ്വദേശി എം. ആസ്റ്റിൻ ബെനറ്റ് ഓണ്‍ലൈനായി നല്‍കിയ പരാതിയിലാണ് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ കനല്‍കണ്ണനെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ചോദ്യം ചെയ്യുന്നത് നീണ്ടു പോകുന്നുവെന്നാരോപിച്ച് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എസ്.പി. ഓഫീസില്‍ എത്തി.
Read More » -
Kerala
ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് തട്ടകം മാറ്റാനൊരുങ്ങി ബിജെപി നേതാവും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖരന്‍
തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ നിന്നും മത്സരിക്കാനൊരുങ്ങി ഏഷ്യാനെറ്റ് ഉടമയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരന്‍. കേരളത്തില്‍ ജനിച്ച അദ്ദേഹം നിലവില്‍ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹത്തോട് കേരളത്തില്‍ നിന്നും മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വമാണ് ആവശ്യപ്പെട്ടത്. ജന്മനാടായ തൃശൂർ മണ്ഡലമാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളതെങ്കിലും തൃശൂര്‍ സുരേഷ് ഗോപി കൈയ്യടക്കിയതിനാല്‍ തിരുവനന്തപുരത്തു നിന്നും മത്സരിക്കാനാണ് ഇപ്പോഴത്തെ ശ്രമം.തിരുവനന്തപുരത്ത് ശശി തരൂരിനെ നേരിടാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരു പ്രമുഖന്‍ രംഗത്തിറങ്ങുമെന്ന പ്രചാരണം നേരത്തെ തുടങ്ങിയത് രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണെന്നും സൂചനയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് പുറമെ കന്നടപ്രഭ പത്രവും സുവര്‍ണ ന്യൂസ് ചാനലും രാജീവിന്റെ ഉടമസ്ഥതയിലുണ്ട്.രാജീവിന്റെ ഉടമസ്ഥതയിലുള്ള ജുപ്പിറ്റര്‍ ക്യാപ്പിറ്റല്‍ പ്രതിരോധ ഇടപാടുകളും നടത്തുന്നുണ്ട്. പാര്‍ലിമെന്റിന്റെ പ്രതിരോധ സ്റ്റാന്റിങ്ങ് കമ്മിറ്റിയില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. കര്‍ണാടകയില്‍ വിജയ സാധ്യതയുള്ള സീറ്റുകള്‍ സംഘടിപ്പിക്കാന്‍ എളുപ്പമായിരിന്നിട്ടും കേരളത്തില്‍ മത്സരിക്കാൻ കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നിര്‍ദ്ദേശം നൽകിയതിനു പിന്നിൽ…
Read More » -
India
ഉത്തര്‍പ്രദേശില്‍ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം യുവതിയെ വേശ്യാലയത്തിൽ വിൽക്കാൻ ശ്രമം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 18 കാരി പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വേശ്യാലയത്തില്‍ വിൽക്കാൻ ശ്രമം. കുശിനഗറിലാണ് സംഭവം.പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകൻ അമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. 18 കാരിയായ പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.ദിലീപ് എന്ന പേരില്‍ ആയിരുന്നു ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ഇതിന് ശേഷം പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചു.ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി അറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇത് കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലും കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഒടുവിൽ ഈ മാസം രണ്ടിന് കുട്ടിയെ അമാനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു.കോളജിലേക്ക് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതോടെ രക്ഷിതാക്കളും ബന്ധുക്കളും കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു.എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യക്തമായത്.മൊബൈൽ ലൊക്കേഷൻ പിന്തുടർന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ നേപ്പാളിലെ വേശ്യാലയത്തില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ…
Read More » -
Kerala
ബിജെപി പിന്തുണ വേണ്ട;എല്‍.ഡി.എഫിലെ സുഹറ ബഷീര്‍ രാജിവച്ചു
കണ്ണൂർ: ബിജെപി പിന്തുണയില്‍ പിരായിരി പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ എല്‍.ഡി.എഫിലെ സുഹറ ബഷീര്‍ തിങ്കളാഴ്ച രാവിലെ രാജിവെച്ചു. യു.ഡി.എഫ് ധാരണയനുസരിച്ച് രണ്ടര വര്‍ഷം കാലാവധി പൂര്‍ത്തീകരിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് സുമതി, സ്ഥാനം മുസ്‍ലിം ലീഗിലെ ഷെറീന ബഷീറിന് കൈമാറാനായി രാജിവൈച്ചിരുന്നു. വെള്ളിയാഴ്ച ഷെറീന ബഷീര്‍ സ്ഥാനം ഉറപ്പിച്ച് അംഗങ്ങളുടെ പിന്തുണ അറിയിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ചിത്രം മാറിമറിഞ്ഞ് സുഹറയെ പ്രസിഡന്റ് സ്ഥാനം തേടിയെത്തിയത്. ബി.ജെ.പിക്കാരായ മൂന്നുപേര്‍ യു.ഡി.എഫ് ഭരണത്തോടുള്ള പ്രതിഷേധത്തില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.എല്‍.ഡി.എഫ് ഘടകകക്ഷിയായ ജനതാദള്‍-എസ് (കൃഷ്ണൻകുട്ടി വിഭാഗം) അംഗമാണ് സുഹറ. എല്‍.ഡി.എഫിലെ മുഖ്യകക്ഷിയായ സി.പി.എമ്മുകാര്‍ വിവരമറിഞ്ഞതും അതൃപ്തി രേഖപ്പെടുത്തി. ജനതാദള്‍-എസിലെ നേതാക്കളെ ബന്ധപ്പെട്ട് സുഹറയെ രാജിവെപ്പിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് തീരുമാനം എടുത്തപ്പോഴേക്കും വെള്ളിയാഴ്ച സമയം വൈകി. ശനിയും ഞായറും അവധിയായതിനാല്‍ തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലെത്തി സുഹറ സെക്രട്ടറി രാജ്കുമാറിന് രാജിക്കത്ത് നല്‍കുകയായിരുന്നു.
Read More » -
Kerala
വഴിയോര മത്സ്യക്കച്ചവടക്കാർക്കായി ഫിഷറീസ് വകുപ്പിന്റെ മീൻകൂട് പദ്ധതി ഒരുങ്ങുന്നു; വനിതകൾക്കും അപേക്ഷിക്കാം
തിരുവനന്തപുരം:വഴിയോരങ്ങളിലെ മത്സ്യക്കച്ചവടക്കാര്‍ വെയിലും മഴയും കൊണ്ട് ബുദ്ധിമുട്ടണ്ട. കച്ചവടക്കാര്‍ക്ക് ആശ്വാസമായി ഫിഷറീസ് വകുപ്പിന്റെ മീൻകൂട് പദ്ധതി ഒരുങ്ങുന്നു. ആധുനികരീതിയില്‍ അനുയോജ്യമായ സ്ഥലത്ത് വഴിയോര മീൻകച്ചവടം നടത്താൻ പര്യാപ്തമായ മീൻകൂട് (സ്ട്രീറ്റ് ഫിഷ് വെൻഡിംഗ് കിയോസ്‌ക് ) വിതരണം ചെയ്യുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന പദ്ധതി അടുത്ത വര്‍ഷം മുതല്‍ ഘട്ടംഘട്ടമായി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് നീക്കം. 50 മീൻകൂടുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക. തെക്കൻ ജില്ലകളില്‍ മത്സ്യവില്പന രംഗത്ത് സ്ത്രീ പങ്കാളിത്തം കൂടുതലുള്ളതിനാല്‍ ഗുണഭോക്താക്കളില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കും. യൂണിറ്റൊന്നിന് ഒരു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മീൻകൂട് സര്‍ക്കാര്‍ സഹായം- 60,000 ഗുണഭോക്തൃ വിഹിതം- 40,000 (ബാങ്ക് വായ്പയായോ നേരിട്ട് വിഹിതമായോ ഗുണഭോക്തൃ വിഹിതം കണ്ടെത്താം) ഫൈബര്‍ റീ ഇൻഫോഴ്‌സ്ഡ് പോളിമേഴ്‌സ് നിര്‍മ്മിത കാബിനില്‍ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ ട്രേ, 220 ലിറ്റര്‍ ഐസ് ബോക്‌സ്, മത്സ്യം വൃത്തിയാക്കാനുള്ള സൗകര്യം, ഫിഷ് കട്ടിംഗ് ബോര്‍ഡ്, മലിനജലം ശേഖരിക്കാനുള്ള…
Read More » -
Kerala
കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റില്‍ ഹോൾസെയിൽ കച്ചവടം
കൊല്ലം:ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നും ഹോള്‍സെയിലായി മദ്യം കടത്തിയ ഓട്ടോറിക്ഷ പൊലീസ് പിടികൂടി.ചിതറയിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ കടത്തിയ 20 കുപ്പി ഇന്ത്യൻ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്.ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് ചിതറ പൊലീസ് ഇത്തരത്തില്‍ മദ്യം പിടികൂടുന്നത്. മടത്തറയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ നിന്നും ഹോള്‍സെയില്‍ ആയി മദ്യം വില്‍ക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യവുമായി ഓട്ടോറിക്ഷ പിടികൂടിയത്. കടയ്ക്കല്‍ മണലുവെട്ടം സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപ് ചടയമംഗലം എക്സൈസ് സംഘം ബസില്‍ നിന്നും വലിയ അളവില്‍ മദ്യം പിടികൂടിയിരുന്നു. ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നുമാണ് മദ്യം ലഭിച്ചതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.
Read More » -
Kerala
ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂഡൽഹി:പി.വി. ശ്രീനിജൻ എംഎല്‍എയ്ക്കെതിരേ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ മറുനാടൻ മലയാളി യൂട്യൂബ് ചാനലിന്‍റെ സ്ഥാപക എഡിറ്റര്‍ ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിന് ആസ്പദമായ ഉള്ളടക്കം അപകീര്‍ത്തികരമാണെങ്കിലും പട്ടിക ജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ചുള്ള കുറ്റത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് ഇനി പരിഗണിക്കുന്നതുവരെ ഷാജനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. അതേസമയംഅപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഷാജൻ സ്കറിയയ്ക്ക് സുപ്രീംകോടതി താക്കീത് നല്‍കി.
Read More »