IndiaNEWS

സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

ന്യൂഡല്‍ഹി: സ്‌കൂള്‍ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു.ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് വേയ്‌ക്ക് സമീപം ഗാസിയാബാദില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്‌ക്ക് മാറ്റി.ഇതിൽ എട്ടുവയസ്സുകാരിയുടെ നില ഗുരുതരമാണ്.മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഒമ്ബത്‌പേര്‍ മരിച്ചിരുന്നു. ഗ്യാസ് ടാങ്കര്‍ മറിഞ്ഞായിരുന്നു അപകടം. ഏഴ് പേര്‍ക്ക് പരിക്കുപറ്റിയിരുന്നു. ലഖ്നൗ-വാരാണസി ഹൈവേയിലാണ് അപകടം.

Back to top button
error: