ഏകലവ്യൻ റിലീസായ സമയത്തു ഭീക്ഷണികോളുകളുടെ പ്രവാഹമായിരുന്നുവെന്ന് സംവിധായകൻ ഷാജി കൈലാസ്.
മകന് ഇല വെട്ടിയിട്ടു കാത്തിരുന്നോളൂ എന്നുവരെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഞാനതൊന്നും കാര്യമായെടുത്തില്ല. അതിലെ നരേന്ദ്രപ്രസാദിന്റെ സ്വാമികഥാപാത്രമായി ജീവിക്കുന്നവരാണു പ്രതികരിച്ചതെന്നും ഷാജി കൈലാസ് പറഞ്ഞു.
സിനിമ ചെറുപ്പം മുതല്‍ എനിക്ക് പാഷനായിരുന്നു. ചെറുപ്പത്തില്‍ അച്ഛനുമമ്മയും ഞങ്ങള്‍ അഞ്ചുമക്കളെയും കൂട്ടി സിനിമയ്ക്കു പോകും. സിനിമയില്‍ വരുന്ന ആക്ഷന്‍ സീനുകള്‍ കണ്ടാല്‍ എഴുന്നേറ്റ് സ്‌ക്രീനിനു മുമ്ബില്‍ ചെന്നുനില്‍ക്കും. ഇരുന്ന് സിനിമ ആസ്വദിക്കുന്നതിനേക്കാള്‍ എഴുന്നേറ്റു നിന്നു കാണുവാനാണു ഞാനാഗ്രഹിക്കുന്നത്. സിനിമ സങ്കടങ്ങള്‍ തന്നിട്ടുണ്ടെങ്കിലും അതിനൊക്കെ അല്‍പ്പായുസ് മാത്രമേയുള്ളൂ. എന്റെ വഴി സിനിമയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അച്ഛനും അമ്മയുമടക്കം എല്ലാവരും എന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞു.