Breaking NewsIndiaLead NewsMovieNEWS

തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാർഥിക്കാനോ ഈ ക്ഷേത്ര ദർശനം…സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ച് തൃഷയുടെ തിരുപ്പതി ക്ഷേത്ര ദർശനം

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി തൃഷ. തന്റെ 43-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തൃഷ ക്ഷേത്രദർശനത്തിനെത്തിയതെന്നാണ് പറയുന്നത്. എന്നാൽ നടൻ വിജയ്ക്കുവേണ്ടിയാണോ ദർശനമെന്ന സംശയത്തിലാണ് ആരാധകർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തു.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൃഷയുടെ ഈ യാത്ര വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുമായി കൂട്ടിച്ചേർത്താണ് പലരും വായിക്കുന്നത്. തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്ന് ചിലർ കുറിച്ചു.

Signature-ad

മാത്രമല്ല ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിനൊപ്പം വിജയ്‌യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ വലിയ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: