ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടയിടിച്ച് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സ്‌കൂള്‍ ബസ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.
If this school bus driver is still alive, then he should be booked and tried for murder.
He’s killed 6 people in the TUV because of his misadventures of driving against the flow of traffic on Delhi-Meerut Expressway. pic.twitter.com/GZe5wTJY8N
— Yo Yo Funny Singh (@moronhumor) July 11, 2023
ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില്‍ ഗാസിപുറില്‍ നിന്ന് സി.എന്‍.ജി നിറച്ച ശേഷം തെറ്റായ ദിശയിലൂടെ ബസ് വരികയായിരുന്നു. സ്‌കൂള്‍ ബസില്‍ കുട്ടികളുണ്ടായിരുന്നില്ല. മീററ്റില്‍ നിന്ന് ഗുഡ്ഗാവിലേക്ക് പോകുകയായിരുന്ന കാറാണ് ബസിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം ആറ് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എട്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. നോയിഡയിലെ ബാല്‍ ഭാരതി സ്‌കൂളിന്റെ ബസാണ് അപകടം വരുത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.