Month: July 2023

  • India

    തക്കാളി വില വര്‍ധനയ്ക്കു പിന്നാലെ കടയ്ക്ക് കാവലായി ബൗണ്‍സര്‍മാര്‍; ഒടുവില്‍ അജയ് ഫൌജിക്ക് കൂട്ടായി കേസിന്റെ കൂമ്പാരം

    ലഖ്‌നൗ: തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ പച്ചക്കറി കടയുടെ സംരക്ഷണത്തിനായി ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ കടയുടമ ബൗണ്‍സറിനൊപ്പം കടയില്‍ വിലക്കയറ്റത്തിന്റെ 9 വര്‍ഷം എന്ന പ്രതിഷേധ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പച്ചക്കറി വില്‍പ്പനക്കാരനേയും മകനേയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകനായ അജയ് ഫൌജി കടയില്‍ പ്രതിഷേധ പോസ്റ്റുകള്‍ക്കൊപ്പം ബൗണ്‍സര്‍ നിര്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. തക്കാളി വില കുത്തനെ കൂടിയ പോലെ വീഡിയോയും കുറഞ്ഞ സമയത്ത് വൈറലായി. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. അജയ് ഫൌജി ഒളിവിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാരണാസിയിലെ ലങ്കയിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. അജയ് ഫൌജിയുടെ വീഡിയോ ബിജെപിക്കെതിരായ രൂക്ഷ പരിഹാസത്തോടെയാണ് അഖിലേഷ് യാദവ് അടക്കമുള്ളവര്‍ പങ്കുവച്ചത്. ക്രമസമാധാന ലംഘനത്തിനും പൊതുജനത്തെ ശല്യം ചെയ്തതിനുമാണ് നിലവിലെ പോലീസ് നടപടി. പോലീസ് നടപടിയെ അഖിലേഷ്…

    Read More »
  • Kerala

    മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞത് കോണ്‍ഗ്രസുകാര്‍; കേസെടുത്തത് പോലീസെന്ന് ആന്റണി രാജു

    തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളല്ല കോണ്‍ഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു. മന്ത്രിമാര്‍ സമയോചിതമായി ഇടപെട്ടില്ലെങ്കില്‍ സംഘര്‍ഷം ഉണ്ടാകുമായിരുന്നു. തീരത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ആന്റണി രാജു ആരോപിച്ചു. വികാരി ജനറലിനെതിരെ മന്ത്രിമാര്‍ പരാതി കൊടുത്തിട്ടില്ലെന്നും പോലീസ് സ്വന്തം നിലയ്ക്കാണ് കേസെടുത്തതെന്നും ആന്റണി രാജു വിശദീകരിച്ചു. വള്ളംമറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതോടെയാണ് മുതലപ്പൊഴിയില്‍ പ്രതിഷേധമുണ്ടായത്. ഇന്നലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ ആന്റണി രാജിവിനെയും വി ശിവന്‍കുട്ടിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ, ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേരക്കെതിരേ പോലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് സ്വമേധയാ കേസെടുത്തത്. ഫാ യൂജിനും മുതലപൊഴി അപകടത്തില്‍ റോഡ് ഉപരോധിച്ച മത്സ്യ തൊഴിലാളികള്‍ക്കും എതിരെ കേസെടുത്തതില്‍ സഭയിലും തീര ദേശത്തും വ്യാപക പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ മന്ത്രിമാരെ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ ഷോ കാണിക്കരുതെന്ന് പറഞ്ഞ മന്ത്രിമാരാണ് പ്രശ്‌നം വഷളാക്കിയത് എന്നാണ് സഭയുടെ…

    Read More »
  • Social Media

    സന്തോഷ ജന്മദിനം സൊമാറ്റോയ്ക്ക്; സൊമാറ്റോയുടെ ജന്മദിനം സ്വിഗ്ഗി കൊണ്ട് പോയെന്ന് കുറിപ്പ്!

    കഴിഞ്ഞ ദിവസം ഭക്ഷണ വിതരണ ലോകം അത്യപൂര്‍വ്വമായൊരു ഹൃദയസ്പര്‍ശിയായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ തങ്ങളുടെ 15-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, മേഖലയിലെ ശക്തനായ പ്രതിയോഗിയായ സ്വിഗ്ഗി മധുരമൂറിയ ജന്മദിനാശംസകള്‍ നല്‍കാനായെത്തി. അവര്‍ സൊമാറ്റോ ഓഫീസിലേക്ക് തങ്ങളുടെ വക ജന്മദിന കേക്കുകള്‍ അയച്ച് നല്‍കി. ജന്മദിനാശംസകള്‍ നേര്‍ന്ന് നല്‍കിയ രണ്ട് കേക്കുകളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് സോമോട്ടോ ഇങ്ങനെ കുറിച്ചു. ’15 വര്‍ഷമായി നമ്മുടെ പരമാവധി നമ്മള്‍ ശ്രമിച്ചു, പല തവണ പരാജയപ്പെട്ടു, എപ്പോഴൊക്കെയും തിരിച്ചുവരാന്‍ പഠിച്ചു, നിങ്ങളുടെ സ്‌നേഹം സമ്പാദിച്ചു. നന്ദി’. ഒപ്പം അയച്ച് നല്‍കിയ കേക്കുകളില്‍ സ്വിഗ്ഗി എഴുതി, ‘ ‘Happy Birthday zo-mai-to”. പിന്നാലെ സ്വിഗ്ഗി തങ്ങളുടെ ആപ്പില്‍ ഒരു ഓര്‍ഡര്‍ ചെക്ക്ഔട്ട് ചെയ്ത പേജിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചു. ആ സ്‌ക്രീന്‍ ഷോട്ടില്‍ ഇങ്ങനെ എഴുതി, ‘സന്തോഷ ജന്മദിനങ്ങള്‍ നിങ്ങള്‍ക്കായി ചിലത് അയക്കുന്നു.’ തോട്ട് പിന്നാലെ സൊമാറ്റോയുടെ മറുപടിയെത്തി, ‘നന്ദി,…

    Read More »
  • Kerala

    അപകട കാരണം കല്ലട ബസിന്റെ അമിത വേഗത; മരിച്ച ആളുടെ തല വേർപെട്ട നിലയിൽ

    കണ്ണൂർ: ഇന്ന് പുലർച്ചെ തോട്ടടയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.രാവിലെ  12.45 ഓടെയാണ് തോട്ടട ടൗണില്‍ കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള മിനി കണ്‍ടെയ്നര്‍ ലോറിയും ഇടിച്ചത്. അമിത വേഗത്തിലായിരുന്ന ബസ് തോട്ടട ടൗണിലെ വളവില്‍വെച്ച്‌ ലോറിയുമായി കൂട്ടിയിടിച്ച്  ‌ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി തൊട്ടടുത്ത കടയിലേക്ക് തെറിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തെത്തിയവര്‍ പറഞ്ഞു. പ്രദേശത്തെ വീടുകളിലുള്ളവര്‍ ഇടിയുടെ ശബ്ദം കേട്ടാണ് സംഭവ സ്ഥലത്തെത്തിയത്. ബസ്സില്‍ 27 പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ബസ് മറിഞ്ഞപ്പോള്‍ അതിനടിയില്‍പ്പെട്ട് ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.ഇയാളുടെ തല വേര്‍പെട്ട നിലയിലായിരുന്നു.യാത്രക്കാരെ മുൻവശത്തെ ചില്ല് തകര്‍ത്താണ് പുറത്തെടുത്തത്. ക്രെയിൻ ഉപയോഗിച്ച്‌ രണ്ടരയോടെ തന്നെ ബസ് ഉയര്‍ത്തി.   മംഗലാപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.പോലീസ്, അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്. എടക്കാട് ഇൻസ്പെക്ടര്‍ സുരേന്ദ്രൻ കല്യാടൻ, പ്രിൻസിപ്പല്‍ എസ്.ഐ. എൻ. ദിജേഷ്, എസ്.ഐ. അശോകൻ…

    Read More »
  • India

    ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസിന് വന്‍ മുന്നേറ്റം; പ്രതിപക്ഷം ഏറെ പിന്നില്‍

    കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണല്‍ തുടങ്ങിയത്. 445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 21 ഗ്രാമപഞ്ചായത്തു സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല. പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാളില്‍ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണല്‍ നടക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഫോണ്‍കോളുകള്‍ എടുക്കാന്‍ അനുവാദമുള്ളു. അതേസമയം, വോട്ടെണ്ണല്‍ ദിനത്തിലും സംഘര്‍ഷത്തിനു കുറവില്ലെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാര്‍ബറില്‍ ബോംബേറ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിലേര്‍പ്പെടുന്നവര്‍ക്ക് എതിരെ വലിയ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണു ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. പ്രതിപക്ഷ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളിലേക്കു കയറ്റുന്നില്ലെന്നു ആരോപിച്ച് കത്വ പോലീസ്…

    Read More »
  • Kerala

    ബിജെപി പിന്തുണയില്‍ എല്‍ഡിഎഫിന് ഭരണം; പ്രസിഡന്റ് സുഹറ ബഷീര്‍ രാജിവച്ചു

    പാലക്കാട്: ബിജെപി പിന്തുണയോടെ പിരായിരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് പഞ്ചായത്തംഗം സുഹറ ബഷീര്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പിരായിരി പഞ്ചായത്ത് സെക്രട്ടറിക്കാണ് സുഹറ ബഷീര്‍ രാജിക്കത്ത് കൈമാറിയത്. ബിജെപിയുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ഇടതുമുന്നണി യോഗം തീരുമാനമെടുത്തിരുന്നു. തീരുമാനം മാനിച്ചാണ് രാജി സമര്‍പ്പിച്ചതെന്ന് കത്ത് കൈമാറിയശേഷം സുഹറ ബഷീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. സുഹറ ബഷീറിന് 11 വോട്ടും യുഡിഎഫിലെ ഷെറീന ബഷീറിന് 10 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ എട്ടു വോട്ടുകള്‍ക്കൊപ്പം ബിജെപിയുടെ മൂന്നു വോട്ടുകളും സുഹറയ്ക്ക് ലഭിക്കുകയായിരുന്നു. ഇതോടെ ബിജെപിയുമായുള്ള നീക്കുപോക്ക് ഇടതുമുന്നണിക്ക് ആവശ്യമില്ലെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. എല്‍ഡിഎഫ് വിജയം ബിജെപിയുമായുള്ള പരസ്യബന്ധത്തിന്റെ ഭാഗമാണെന്ന് വിജയത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ വൈസ് പ്രസിഡന്റായ സാദിഖ് ബാഷ പ്രസിഡന്റ് സ്ഥാനം വഹിക്കും. 21 അംഗ…

    Read More »
  • Kerala

    രണ്ടുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റു; വീട്ടമ്മയുടെ കാല്‍പ്പാദം മുറിച്ചുമാറ്റി

    പാലക്കാട്: രണ്ടുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍. നെന്മാറ വിത്തിനശേരി സ്വദേശിനിയായ സരസ്വതിക്കാണ് രണ്ടുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റത്. ബന്ധുവീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. കടിയേറ്റ ശേഷം സരസ്വതി നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. പ്രതിരോധ കുത്തിവെപ്പ് എടുത്തതിനുശേഷം സരസ്വതിയുടെ കാലില്‍ തീപ്പൊള്ളലേറ്റതിന് സമാനമായ രീതിയില്‍ കുമിളകള്‍ വരികയും പിന്നീട് ഇവ വലുതായി പൊട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് വീട്ടമ്മ വീണ്ടും നെന്മാറയില്‍ ചികിത്സ തേടി. ഗുരുതരാവസ്ഥയിലായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞുവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കിടയില്‍ കാല്‍പ്പാദം പൂര്‍ണമായും മുറിച്ചുമാറ്റേണ്ടിവന്നു. ഇതിനുശേഷം വീട്ടിലേക്ക് തിരികെ വന്ന സരസ്വതിക്ക് വീണ്ടും രോഗം മൂര്‍ച്ഛിക്കുകയും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നായയുടെ വൈറസ് സരസ്വതിയുടെ ശരീരത്തില്‍ പ്രവേശിച്ചുവെന്നാണ് നിഗമനം. വേദനകൊണ്ട് പൊറുതിമുട്ടുന്ന സരസ്വതി നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.    

    Read More »
  • Social Media

    മല്ലു ‘ഫാസ്റ്റ് എക്‌സ്’! തലയെറിഞ്ഞ് ചിരിച്ച് നെറ്റിസണ്‍സ്

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണിതെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എഐയുടെ സഹായത്തോടെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എഐ ടൂളുകള്‍ ഉപയോഗിച്ച് രസകരമായ പല തരം ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷമാകുന്നത്. ഇപ്പോഴിതാ ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് സിനിമയുടെ ചില രംഗങ്ങളാണ് കാണികളെ പൊട്ടി ചിരിപ്പിക്കുന്നത്. വീഡിയോ കാണാം.   ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടി നടന്മാര്‍ അഭിനയിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്നതാണ് വീഡിയോ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളെയാണ് വീഡിയോയില്‍ കാണിക്കുന്നത്. സീരിസിലെ പുതിയ ചിത്രമായ ഫാസ്റ്റസ് എക്‌സിന്റെ ട്രെയിലറിലാണ് തിലകന്‍, ജഗതി, സലിം കുമാര്‍, ഫിലോമിന തുടങ്ങിയവര്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് കാണിക്കുന്നത്. കാഴ്ചക്കാരെ പൊട്ടി ചിരിപ്പിക്കുന്ന വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു എന്ന് തന്നെ പറയാം. കൃത്യമായി താരങ്ങളുടെ തലകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത് ഏറെ രസകരമാണെന്നാണ് പലരുടെയും അഭിപ്രായം. മുന്‍പ് ഗോഡ് ഫാദര്‍ സിനിമയുടെ രംഗങ്ങളും ഇതുപോലെ എഐ ടൂള്‍…

    Read More »
  • Kerala

    ഓട്ടത്തിനിടെ ലേഡീസ് കോച്ചില്‍ പുക; അപായച്ചങ്ങല വലിച്ചിട്ടും നിര്‍ത്താതെ മെമു

    കൊച്ചി: ഓട്ടത്തിനിടെ കോച്ചില്‍ പുക കണ്ടതിനെ തുടര്‍ന്ന് അപായച്ചങ്ങല വലിച്ചിട്ടും ആലപ്പുഴ- എറണാകുളം മെമു നിര്‍ത്തിയില്ലെന്ന് പരാതി. ഇന്നലെ രാവിലെ 7.25ന് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട മെമു എറണാകളം ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പാണ് ലേഡീസ് കോച്ചില്‍ പുക കണ്ടത്. സ്ത്രീകളും ബഹളം കേട്ട് മറ്റു കോച്ചുകളില്‍ നിന്നെത്തിയവരും പലതവണ അപായച്ചങ്ങല വലിച്ചിട്ടും ട്രെയിന്‍ നിര്‍ത്തിയില്ല. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്ഫോമിലാണ് ട്രെയിന്‍ നിര്‍ത്തിയത്. അപായച്ചങ്ങല വലിക്കുമ്പോള്‍ ലഭിക്കേണ്ട സിഗ്‌നല്‍ ലഭിച്ചില്ലെന്നാണ് കാരണം അന്വേഷിച്ച യാത്രക്കാരോട് ലോക്കോപൈലറ്റ് പറഞ്ഞത്. എന്തുകൊണ്ടാണ് അപായച്ചങ്ങല വലിച്ചിട്ടും ട്രെയിന്‍ നില്‍ക്കാതിരുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

    Read More »
  • Crime

    ആളൂരില്‍നിന്ന് മോഷ്ടിച്ച സ്‌കൂട്ടറിലെത്തി പന്നിയങ്കരയില്‍ മാലപൊട്ടിച്ചു; പ്രതിയെ തേടി പോലീസ്

    പാലക്കാട്: വടക്കഞ്ചേരിയില്‍ മോഷ്ടിച്ച സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു. ദേശീയപാതയില്‍ പന്നിയങ്കരയ്ക്കു സമീപം തിങ്കളാഴ്ചരാവിലെ 7.40-നാണ് സംഭവം. പന്നിയങ്കര കാഞ്ഞിരക്കുളം വെള്ളക്കുട്ടിയുടെ (80) രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചെടുത്തശേഷം സ്‌കൂട്ടര്‍ വാമലയിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സ്‌കൂട്ടര്‍ കടന്നുപോയതിനുപിന്നാലെ വെള്ളക്കുട്ടി ബഹളംവെച്ച് ഓടുന്നതുകണ്ട് നാട്ടുകാര്‍ എത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. പന്നിയങ്കരയിലെ വീട്ടില്‍ ജോലിക്കായി ദേശീയപാതയിലെ സര്‍വീസ് റോഡ് വഴി നടന്നുവരികയായിരുന്നു വെള്ളക്കുട്ടി. പിന്നാലെ സ്‌കൂട്ടറിലെത്തിയ ആള്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ചെറിയകഷണം പൊട്ടി വെള്ളക്കുട്ടിയുടെ കൈയില്‍ കിട്ടി. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച നമ്പര്‍ കേന്ദ്രീകരിച്ച് വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ ആളൂര്‍ സ്വദേശിയായ വര്‍ഗീസിന്റെ വീട്ടില്‍നിന്നാണ് സ്‌കൂട്ടര്‍ കവര്‍ന്നത്. ഇവര്‍ പരാതി നല്‍കാനൊരുങ്ങുന്നതിനിടെ വടക്കഞ്ചേരി പോലീസും വര്‍ഗീസിന്റെ വീട്ടിലെത്തി. സ്‌കൂട്ടര്‍ മോഷണത്തിന് കേസെടുത്ത് ആളൂര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: