Month: June 2023
-
Health
ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു, ജാഗ്രത പുലർത്തുക: ഇത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിച്ച് ഗുരുതരാവസ്ഥയിലെത്തിക്കും
കേരളത്തിൽ വരും ദിവസങ്ങളിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നു എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥ. വിറ്റാമിന്‍ ബി 12 കുറയുമ്പോള്‍ പ്ലേറ്റ്‌ലെറ്റ് കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ ധാരാളം പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിക്കും. ഈ പ്ലേറ്റ്‌ലെറ്റുകള്‍ ശരീരത്തിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ പ്രധാനമായതിനാല്‍ അവ വേഗത്തില്‍ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. രക്തത്തിലെ ചെറിയ നിറമില്ലാത്ത കോശ ശകലങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍ അഥവാ ത്രോംബോസൈറ്റുകള്‍. ശരീരത്തില്‍ ചെറുതോ വലുതോ ആയ മുറിവുകളുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. അവയവ മാറ്റിവയ്ക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകളെ അതിജീവിക്കാനും, കാന്‍സര്‍, വിട്ടുമാറാത്ത രോഗങ്ങള്‍, പരിക്കുകള്‍ എന്നിവയോട് പൊരുതാനുമെല്ലാം പ്ലേറ്റ്‌ലെറ്റുകള്‍ അത്യാവശ്യമാണ്. ഇലക്കറികള്‍ കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കൂട്ടാന്‍ സഹായിക്കും. അതുപോലെതന്നെ രക്തം കട്ടപിടിക്കാതിരിക്കാന്‍ വിറ്റാമിന്‍ കെ പ്രധാനമാണ്. ചീര, ബ്രൊക്കോളി, കാബേജ് എന്നിവയും വിറ്റാമിന്‍ കെ ലഭിക്കാന്‍ നല്ലതാണ്. സൊയാബീന്‍ കഴിക്കുന്നതും വിറ്റാമിന്‍ കെ…
Read More » -
India
മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കി; മഷിയുണങ്ങും മുമ്പ് വിവാദ ഉത്തരവ് പിന്‍വലിച്ച് ഗവര്‍ണര്‍
ചെന്നൈ: സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് സെന്തില്‍ ബാലാജിയുടെ മന്ത്രിപദം തെറിപ്പിച്ച നടപടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങിയത് എന്നാണ് വിവരം. പലപ്പോഴായി തമ്മില്‍ പോരടിച്ചിട്ടുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സൂചന പോലും നല്‍കാതെയാണ് സെന്തിലിനെ മന്ത്രിസ്ഥാനത്ത് നീക്കിയെന്ന് രാജ്ഭവന്‍ നേരത്തെ ഉത്തരവിറക്കിയത്. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് പുതിയ തലത്തിലേയ്ക്ക് എത്തിക്കാന്‍ തക്കവണ്ണമുള്ള നടപടിയെ നിയമപരമായി നേരിടുമെന്ന് സ്റ്റാലിനും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തിയത്. വിഷയം അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും അതിനാല്‍ മന്ത്രിസ്ഥാനം തള്ളിക്കൊണ്ടുള്ള ഉത്തരവ് മരവിപ്പിക്കുകയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. സെന്തില്‍ ബാലാജി മന്ത്രി സ്ഥാനത്ത് തുടരുന്നത് നിയമന കോഴ കേസിലെ അന്വേഷണത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ ആര്‍ എന്‍ രവി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കിയത്. ഇഡി കസ്റ്റഡി ജൂലായ് 12 വരെ കോടതി നീട്ടി നല്‍കിയെങ്കിലും ബൈപാസ് ശസ്ത്രക്രിയയ്ക്ക്…
Read More » -
Crime
മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശം; പിഡിപി നേതാവിനെതിരേ പരാതി
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ നിരന്തരമായി ശല്യം ചെയ്ത പിഡിപി നേതാവിനെതിരെ പോലീസില്‍ പരാതി. പിഡിപിയിലെ ഉന്നത നേതാവ് കൊച്ചിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയെ വാട്ട്‌സാപ്പ് വഴി അശ്‌ളീല സന്ദേശം അയച്ച് ശല്യം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. അബ്ദുള്‍ നാസര്‍ മഅ്ദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് പരാതി. വിലക്കിയിട്ടും കൂസാക്കാതെ ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെയാണ് മാദ്ധ്യമപ്രവര്‍ത്തക പോലീസിനെ സമീപിച്ചത്. പിഡിപി ചെയര്‍മാന്‍ മഅദനിയുടെ കേരളയാത്രയ്ക്ക് പിന്നാലെയുള്ള അനാരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ തേടുന്നതിനായാണ് മാധ്യമപ്രവര്‍ത്തക നേതാവിനെ ബന്ധപ്പെട്ടത്. മഅദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി ചുമതലയുള്ള ആളായതിനാല്‍ മാധ്യമപ്രവര്‍ത്തക ഫോണ്‍നമ്പര്‍ കൈമാറുകയായിരുന്നു. എന്നാല്‍, ഇത് മുതലെടുത്ത നേതാവ് പിന്നീട് മാധ്യമപ്രവര്‍ത്തകയ്ക്ക് രാത്രി സമയങ്ങളില്‍ അശ്‌ളീല സന്ദേശം അയക്കുന്നത് പതിവാക്കി. രാത്രിയും പകലും വാട്ട്‌സാപ്പ് വഴി ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തക പ്രതികരിച്ചിരുന്നു. വിലക്കിയതിന് പിന്നാലെയും ശല്യം തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായാണ് വിവരം.
Read More » -
Kerala
ഓപ്പറേഷന്‍ തിയറ്ററില്‍ മുന്‍ഗണന രോഗിക്ക് അണുബാധ ഏല്‍ക്കാതിരിക്കാന്‍; ഹിജാബ് ആവശ്യത്തെ എതിര്‍ത്ത് ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഓപ്പറേഷന്‍ തിയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്നും മുന്‍ഗണന നല്‍കേണ്ടത് രോഗിയുടെ സുരക്ഷയ്ക്കെന്നും ഐഎംഎ നിലപാട് വ്യക്തമാക്കി. ഓപ്പറേഷന്‍ തിയറ്ററില്‍ രോഗിക്ക് അണുബാധ ഏല്‍ക്കാതിരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പ്രതികരിച്ചു. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് ലഭിച്ചത്. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകള്‍ക്ക്…
Read More » -
Kerala
എടിഎമ്മിന്റെ ചില്ല് വാതില്‍ തകര്‍ന്നുവീണു, തുളച്ചുകയറി; പണമെടുക്കാന്‍ എത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്
പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ എടിഎമ്മിന്റെ വാതില്‍ തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്.കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കേറ്റത്. വാതിലിന്റെ ചില്ല് കൊണ്ട് ജോര്‍ജിന്റെ വലതുകാലിലെ മുട്ടിന് താഴെ പരിക്കേറ്റു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിലെത്തിയ ജോര്‍ജ് പണമെടുക്കുന്നതിനിടെ എടിഎം കൗണ്ടറിന്റെ വാതില്‍ തകര്‍ന്നുവീണത്. ചില്ലുകൊണ്ടുള്ള വാതില്‍ ജോര്‍ജിന്റെ കാലില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തകര്‍ന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം മറ്റൊരു സംഭവം പണം എടുക്കുന്നതിനായി എടിഎമ്മില്‍ ഉപയോഗിച്ച കാര്‍ഡ് തിരികെ എടുക്കുന്നതിനിടെ മെഷീന്‍ തകര്‍ന്നു. പത്തനംതിട്ട റാന്നിയിലാണ് സംഭവം. റാന്നി ഉതിമൂട് സ്വദേശി ചാര്‍ളി രാവിലെ ഏഴ് മണിക്കാണ് പണമെടുക്കാനായി പട്ടണത്തിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലെത്തിയത്. പണം എടുക്കുന്നതിനിടെ കാര്‍ഡ് തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മെഷീന്‍ തകര്‍ന്നത്.
Read More » -
India
മുറിവുണങ്ങാതെ മണിപ്പുര്‍; വെടിയേറ്റു കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി പ്രക്ഷോഭം
ഇംഫാല്‍: വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവില്‍ ഇറങ്ങിയതോടെ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. വൈകിട്ട് ഏഴു മണിയോടെ ഇംഫാല്‍ നഗരത്തിലാണ് വന്‍സംഘര്‍ഷമുണ്ടായത്. രാജ്ഭവനു മുന്നിലും ബിജെപി ഓഫിസിനു മുന്നിലും സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്നു പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല എന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയത്. ഇതിനിടെ പോലീസും ആള്‍ക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂറായി സംഘര്‍ഷം തുടരുകയാണ്. ഇംഫാലിലെ ബി.ജെ.പി. ഓഫീസുകള്‍ക്കെല്ലാം ശക്തമായ സുരക്ഷയൊരുക്കി. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ വീടുകള്‍ക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്.…
Read More » -
Kerala
‘റിപ്പോർട്ടർ’ വരുന്നു, സ്ഫോടനാത്മക വാർത്തകളും ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക മികവോടെയും
റിപ്പോർട്ടർ ചാനലിന് പുനർജന്മം. അന്യം നിന്നുപ്പോയി എന്ന് കരുതിയ ചാനൽ തിരിച്ചു വരവിനൊരുങ്ങുകയാണ്. ആരും വാങ്ങാനില്ലാതെ കടത്തിൽ നിന്നും കടത്തിലേയ്ക്കു മുങ്ങിക്കൊണ്ടിരുന്ന റിപ്പോർട്ടറിനെ വിലയ്ക്ക് വാങ്ങാൻ പതിയ മാനേജ്മെന്റ് വന്നപ്പോഴാണ് അന്യം നിന്ന് പോയ റിപ്പോർട്ടറിന് പുതു ജീവൻ കൈവന്നത്. മാംഗോ ഫെറോ എന്ന ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ചാനല്‍ ഏറ്റെടുക്കുന്നതെന്നാണ് സൂചന. വയനാട് സ്വദേശികളായ കമ്പനി ഉടമകളായ സഹോദരങ്ങള്‍ക്കെതിരെ മുംപ് ചില കേസുകള്‍ രജിസ്ട്രർ ചെയ്യുകയും അതില്‍ അന്വേഷണം നടത്തിവരികയുമാണ്. ഏകദേശം 40 മുതൽ 50 കോടി രൂപയുടെ ഇടപാടാണെന്ന തരത്തില്‍ പ്രചരണം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവുമില്ല. എന്തായാലും, പഴയ രീതിയിൽ റിപ്പോർട്ടർ സംപ്രേക്ഷണം ചെയ്താൽ കാണുവാൻ ആളുണ്ടാകില്ല എന്നറിയാവുന്ന മാനേജ്‌മെന്റ് ഏഷ്യയിലെ ഏറ്റവും മികച്ച സാങ്കേതിക മികവോടെയാണ് റിപ്പോർട്ടറിനെ അവതരിപ്പിക്കുന്നത്. കേരളത്തിലെ തന്നെ മിടുക്കന്മാരും മിടുക്കികളുമായ ഒരു കൂട്ടം മാധ്യമ പ്രവർത്തകരും ഒപ്പമുണ്ട്. ഏഷ്യാനെറ്റും, മനോരമയും, ട്വന്റി ഫോറും ഏറ്റവും ആധുനിക സാങ്കേതിക മികവോടെ…
Read More » -
Local
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ജീവനക്കാരി കുളത്തില്‍ മരിച്ച നിലയിൽ
ഇരിങ്ങാലക്കുട : അഗ്നിരക്ഷാസേന ഓഫീസിലെ ജീവനക്കാരിയെ സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ പാർട്ട് ടൈം ജീവനക്കാരി കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29)യെയാണ് ഫയര്‍ സ്റ്റേഷന് സമീപം ഡിസ്മസ് റോഡരികിലെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ജോലിക്കെത്തിയ നിഫിത സുഖമില്ല എന്ന കാരണം പറഞ്ഞ് നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ജോലി സമയം കഴിഞ്ഞിട്ടും നിഫിത വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കുകയാണുണ്ടായത്. തുടര്‍ന്ന് പോലീസും ഫയര്‍സ്റ്റേഷന്‍ ജീവനക്കാരും മൊബൈൽ ലൊക്കേഷൻ നോക്കി നടത്തിയ അന്വേഷണത്തിലാണ് ഫയര്‍ സ്റ്റേഷനു സമീപമുള്ള കുളത്തില്‍ നിഫിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം എറിയാട് കടപ്പൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകിട്ട് ഖബറടക്കം നടത്തി. രണ്ടു വര്‍ഷത്തോളമായി ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ പാര്‍ട്ട് ടൈം…
Read More » -
NEWS
ഖത്തറില്‍ രണ്ടാം നാൾ വീണ്ടും വാഹനാപകടം: മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു, മുന്നു വയസുകാരനായ മകൻ ഗുരുതരാവസ്ഥയില്‍
ദോഹ: പെരുന്നാള്‍ ആഘോഷിക്കാന്‍ ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്കുളള യാത്രക്കിടെ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. മലപ്പുറം മേല്‍മുറി സ്വദേശി മനോജ് കുമാര്‍ അര്‍ജുന്‍, കോട്ടയം സ്വദേശി അഗസ്റ്റിന്‍ എബി എന്നിവരാണ് മരണപ്പെട്ടത്. കേവലം ഒരു ദിവസത്തിന്റെ ഇടവേളയിൽ മറ്റൊരു ദുരന്തം കൂടി. അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേയിലെ പാലത്തിനു മുകളില്‍ നിന്ന് വാഹനം താഴേക്കു പതിച്ച് 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ ഇന്നലെ രാത്രി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (32), പ്രവീണ്‍കുമാര്‍ ശങ്കര്‍ (37) എന്നിവരാണ് മരിച്ചത്. റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ (3) ഗുരുതര പരുക്കുകളോടെ ദോഹ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയിൽ. സിദ്ര ആസ്പത്രിയില്‍ രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയയായ കുട്ടി ഇപ്പോഴും അപകടനില…
Read More » -
India
അണിഞ്ഞൊരുങ്ങി മോദി മസ്ജിദ്; അറിയാം ചരിത്രം
കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലെ ശിവാജിനഗറില്‍ ഏറെ ഭംഗിയുള്ള ഒരു പള്ളിയുണ്ട്, മോദി മസ്ജിദ്. വിദേശരാജ്യങ്ങളിലുള്ളതുപോലെ നല്ല പ്രൗഢിയില്‍ പണിതീര്‍ത്ത വിശാലമായ പള്ളി.പെരുന്നാള്‍ അടക്കം വിശേഷദിവസങ്ങളില്‍ വൈദ്യുതാലങ്കാരത്തില്‍ കൂടുതല്‍ തിളങ്ങും. ചിക്കബസാര്‍ റോഡില്‍ ടസ്കര്‍ ടൗണ്‍ പ്രദേശത്താണ് മസ്ജിദ്. ശിവാജിനഗര്‍ ബസ് സ്റ്റാൻഡില്‍നിന്ന് 15 മിനിറ്റ് നടന്നാല്‍ പള്ളിയിലെത്താം. പേരുകൊണ്ടുതന്നെ അടുത്ത കാലത്ത് ലോകം മുഴുവൻ അറിഞ്ഞ പള്ളിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സ്നേഹം മൂത്ത് ബംഗളൂരുവില്‍ പുതുതായി പണിത പള്ളിക്ക് മുസ്‍ലിംകള്‍ മോദിയുടെ പേര് നല്‍കിയെന്നായിരുന്നു ഇതിൽ പ്രധാനം. പള്ളിക്ക് നൂറിലധികം വര്‍ഷം പഴക്കമുണ്ട്. 1849ലാണ് പള്ളി പണിയുന്നത്.1849 കാലത്ത് ശിവാജിനഗറിലെ ടസ്കര്‍ ടൗണ്‍ പ്രദേശം പട്ടാളകേന്ദ്രവും സിവില്‍ സ്റ്റേഷനുമായിരുന്നു. അക്കാലത്ത് മോദി അബ്ദുല്‍ഗഫൂര്‍ എന്ന സമ്ബന്ന വ്യാപാരിയും പൗരപ്രമുഖനും ഇവിടെ ജീവിച്ചിരുന്നു. 19ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയും ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമേഖലയിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. പ്രാര്‍ഥന നിര്‍വഹിക്കാൻ അന്ന് പ്രദേശത്ത് പള്ളികള്‍ ഇല്ലായിരുന്നു. ആവശ്യം തിരിച്ചറിഞ്ഞ് അദ്ദേഹവും കുടുംബവും…
Read More »