CrimeNEWS

മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശം; പിഡിപി നേതാവിനെതിരേ പരാതി

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ നിരന്തരമായി ശല്യം ചെയ്ത പിഡിപി നേതാവിനെതിരെ പോലീസില്‍ പരാതി. പിഡിപിയിലെ ഉന്നത നേതാവ് കൊച്ചിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയെ വാട്ട്‌സാപ്പ് വഴി അശ്‌ളീല സന്ദേശം അയച്ച് ശല്യം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

അബ്ദുള്‍ നാസര്‍ മഅ്ദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് പരാതി.
വിലക്കിയിട്ടും കൂസാക്കാതെ ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെയാണ് മാദ്ധ്യമപ്രവര്‍ത്തക പോലീസിനെ സമീപിച്ചത്. പിഡിപി ചെയര്‍മാന്‍ മഅദനിയുടെ കേരളയാത്രയ്ക്ക് പിന്നാലെയുള്ള അനാരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ തേടുന്നതിനായാണ് മാധ്യമപ്രവര്‍ത്തക നേതാവിനെ ബന്ധപ്പെട്ടത്. മഅദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി ചുമതലയുള്ള ആളായതിനാല്‍ മാധ്യമപ്രവര്‍ത്തക ഫോണ്‍നമ്പര്‍ കൈമാറുകയായിരുന്നു.

Signature-ad

എന്നാല്‍, ഇത് മുതലെടുത്ത നേതാവ് പിന്നീട് മാധ്യമപ്രവര്‍ത്തകയ്ക്ക് രാത്രി സമയങ്ങളില്‍ അശ്‌ളീല സന്ദേശം അയക്കുന്നത് പതിവാക്കി. രാത്രിയും പകലും വാട്ട്‌സാപ്പ് വഴി ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തക പ്രതികരിച്ചിരുന്നു. വിലക്കിയതിന് പിന്നാലെയും ശല്യം തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: