KeralaNEWS

‘റിപ്പോർട്ടർ’ വരുന്നു, സ്ഫോടനാത്മക വാർത്തകളും ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക മികവോടെയും

   റിപ്പോർട്ടർ ചാനലിന് പുനർജന്മം. അന്യം നിന്നുപ്പോയി എന്ന് കരുതിയ ചാനൽ തിരിച്ചു വരവിനൊരുങ്ങുകയാണ്. ആരും വാങ്ങാനില്ലാതെ കടത്തിൽ നിന്നും കടത്തിലേയ്ക്കു  മുങ്ങിക്കൊണ്ടിരുന്ന റിപ്പോർട്ടറിനെ  വിലയ്ക്ക് വാങ്ങാൻ പതിയ മാനേജ്മെന്റ് വന്നപ്പോഴാണ് അന്യം നിന്ന് പോയ റിപ്പോർട്ടറിന് പുതു ജീവൻ കൈവന്നത്.

മാംഗോ ഫെറോ എന്ന ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ചാനല്‍ ഏറ്റെടുക്കുന്നതെന്നാണ് സൂചന. വയനാട് സ്വദേശികളായ കമ്പനി ഉടമകളായ സഹോദരങ്ങള്‍ക്കെതിരെ മുംപ് ചില കേസുകള്‍ രജിസ്ട്രർ ചെയ്യുകയും അതില്‍ അന്വേഷണം നടത്തിവരികയുമാണ്.  ഏകദേശം 40 മുതൽ 50 കോടി രൂപയുടെ ഇടപാടാണെന്ന തരത്തില്‍ പ്രചരണം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവുമില്ല.

Signature-ad

എന്തായാലും, പഴയ രീതിയിൽ റിപ്പോർട്ടർ സംപ്രേക്ഷണം ചെയ്താൽ കാണുവാൻ ആളുണ്ടാകില്ല എന്നറിയാവുന്ന മാനേജ്‌മെന്റ് ഏഷ്യയിലെ ഏറ്റവും മികച്ച സാങ്കേതിക മികവോടെയാണ് റിപ്പോർട്ടറിനെ അവതരിപ്പിക്കുന്നത്. കേരളത്തിലെ തന്നെ മിടുക്കന്മാരും മിടുക്കികളുമായ ഒരു കൂട്ടം മാധ്യമ പ്രവർത്തകരും ഒപ്പമുണ്ട്.

ഏഷ്യാനെറ്റും, മനോരമയും, ട്വന്റി ഫോറും ഏറ്റവും ആധുനിക സാങ്കേതിക മികവോടെ കേരളം വാഴുമ്പോൾ,  റിപ്പോർട്ടർ ടിവി അതിനോടു കിടപിടിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഒഗ്മെൻറഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, എക്സ്റ്റൻഡ് റിയാലിറ്റി എന്നിവ റിപ്പോർട്ടറിൽ കാണാം. എല്ലാജില്ലകളിലും ബ്യൂറോകൾ പ്രവർത്തനം തുടങ്ങി. സ്ഫോടനാത്മമായ വാർത്തകൾ അണിയറയിൽ സജ്ജമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഏതായാലും മംഗളം ചാനൽ പോലെയാകില്ലെന്നു പ്രതീക്ഷിക്കാം

മുൻനിര മാധ്യമപ്രവർത്തകർ അണിനിരക്കുന്ന റിപ്പോർട്ടർ അത്യാധുനിക സാങ്കേതിക വിദ്യയുടെ കരുത്തിലാണ് റീലോഞ്ചിന് ഒരുങ്ങുന്നത്. അത് പുത്തൻ മാധ്യമ മത്സരത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പ്രമുഖ മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ അടുത്തിടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിജിറ്റല്‍ വിഭാഗം ഹെഡായി ചുമതലയേറ്റിരുന്നു.. ട്വന്റി ഫോറിന്റെ പ്രധാന സാരഥിയായ അനിൽ അയിരൂർ, അധ്യാപകനും മാധ്യമപ്രവർത്തകനുമായ അരുണ്‍കുമാർ എന്നിവർക്കൊപ്പം പുതുതായി ചാനലിലേക്ക് എത്തുമെന്ന് പറഞ്ഞ് കേള്‍ക്കുന്നവരില്‍ പ്രധാനി പ്രമുഖ മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടാണ്.
മനോരമ വിട്ട് അയപ്പദാസും മാതൃഭൂമിയിലെ അഭിലാഷ് മോഹനനും പുതിയ ചാനലിലേക്ക്  മാറിയേക്കും, നിഷ പുരുഷോത്തമന് വേണ്ടിയും ചരട് വലികൾ നടക്കുന്നുണ്ട്.

Back to top button
error: