Health

ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു, ജാഗ്രത പുലർത്തുക: ഇത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിച്ച് ഗുരുതരാവസ്ഥയിലെത്തിക്കും

    കേരളത്തിൽ വരും ദിവസങ്ങളിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നു എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥ. വിറ്റാമിന്‍ ബി 12 കുറയുമ്പോള്‍ പ്ലേറ്റ്‌ലെറ്റ് കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ ധാരാളം പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിക്കും. ഈ പ്ലേറ്റ്‌ലെറ്റുകള്‍ ശരീരത്തിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ പ്രധാനമായതിനാല്‍ അവ വേഗത്തില്‍ വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്.

രക്തത്തിലെ ചെറിയ നിറമില്ലാത്ത കോശ ശകലങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍ അഥവാ ത്രോംബോസൈറ്റുകള്‍.

Signature-ad

ശരീരത്തില്‍ ചെറുതോ വലുതോ ആയ മുറിവുകളുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. അവയവ മാറ്റിവയ്ക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകളെ അതിജീവിക്കാനും, കാന്‍സര്‍, വിട്ടുമാറാത്ത രോഗങ്ങള്‍, പരിക്കുകള്‍ എന്നിവയോട് പൊരുതാനുമെല്ലാം പ്ലേറ്റ്‌ലെറ്റുകള്‍ അത്യാവശ്യമാണ്.

ഇലക്കറികള്‍ കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കൂട്ടാന്‍ സഹായിക്കും. അതുപോലെതന്നെ രക്തം കട്ടപിടിക്കാതിരിക്കാന്‍ വിറ്റാമിന്‍ കെ പ്രധാനമാണ്. ചീര, ബ്രൊക്കോളി, കാബേജ് എന്നിവയും വിറ്റാമിന്‍ കെ ലഭിക്കാന്‍ നല്ലതാണ്. സൊയാബീന്‍ കഴിക്കുന്നതും വിറ്റാമിന്‍ കെ വർദ്ധിപ്പിക്കും. കൊഴുപ്പുള്ള മീനില്‍ വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്.

ഫോളിക് ആസിഡ് വിറ്റാമിന്‍ ബിയുടെ മറ്റൊരു രൂപമാണ്. ഇതും പ്ലേറ്റ്‌ലെറ്റിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. സപ്‌ളിമെന്റ് കഴിച്ച് ഫോളേറ്റ് കൂട്ടുന്നതിനേക്കാള്‍ നല്ലത് ഭക്ഷണം കഴിച്ചുതന്നെ നേടുന്നതാണ്. ബിയര്‍, വൈന്‍ ഇവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് മദ്യം ഒഴിവാക്കിയാല്‍ മജ്ജ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പ്ലേറ്റ്‌ലെറ്റ് അളവ് കൂട്ടാന്‍ പ്രധാനമായ മറ്റൊന്ന് വിറ്റാമിന്‍ സി ആണ്. നാരങ്ങ, മുന്തിരി, ഓറഞ്ച് തുടങ്ങി സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

Back to top button
error: