IndiaNEWS

അണിഞ്ഞൊരുങ്ങി മോദി മസ്ജിദ്; അറിയാം ചരിത്രം

ർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലെ ശിവാജിനഗറില്‍ ഏറെ ഭംഗിയുള്ള ഒരു പള്ളിയുണ്ട്, മോദി മസ്ജിദ്.

വിദേശരാജ്യങ്ങളിലുള്ളതുപോലെ നല്ല പ്രൗഢിയില്‍ പണിതീര്‍ത്ത വിശാലമായ പള്ളി.പെരുന്നാള്‍ അടക്കം വിശേഷദിവസങ്ങളില്‍ വൈദ്യുതാലങ്കാരത്തില്‍ കൂടുതല്‍ തിളങ്ങും. ചിക്കബസാര്‍ റോഡില്‍ ടസ്കര്‍ ടൗണ്‍ പ്രദേശത്താണ് മസ്ജിദ്. ശിവാജിനഗര്‍ ബസ് സ്റ്റാൻഡില്‍നിന്ന് 15 മിനിറ്റ് നടന്നാല്‍ പള്ളിയിലെത്താം.

പേരുകൊണ്ടുതന്നെ അടുത്ത കാലത്ത് ലോകം മുഴുവൻ അറിഞ്ഞ പള്ളിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സ്നേഹം മൂത്ത് ബംഗളൂരുവില്‍ പുതുതായി പണിത പള്ളിക്ക് മുസ്‍ലിംകള്‍ മോദിയുടെ പേര് നല്‍കിയെന്നായിരുന്നു ഇതിൽ പ്രധാനം.

പള്ളിക്ക് നൂറിലധികം വര്‍ഷം പഴക്കമുണ്ട്. 1849ലാണ് പള്ളി പണിയുന്നത്.1849 കാലത്ത് ശിവാജിനഗറിലെ ടസ്കര്‍ ടൗണ്‍ പ്രദേശം പട്ടാളകേന്ദ്രവും സിവില്‍ സ്റ്റേഷനുമായിരുന്നു. അക്കാലത്ത് മോദി അബ്ദുല്‍ഗഫൂര്‍ എന്ന സമ്ബന്ന വ്യാപാരിയും പൗരപ്രമുഖനും ഇവിടെ ജീവിച്ചിരുന്നു. 19ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയും ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമേഖലയിലെ പ്രധാനിയായിരുന്നു ഇദ്ദേഹം. പ്രാര്‍ഥന നിര്‍വഹിക്കാൻ അന്ന് പ്രദേശത്ത് പള്ളികള്‍ ഇല്ലായിരുന്നു. ആവശ്യം തിരിച്ചറിഞ്ഞ് അദ്ദേഹവും കുടുംബവും ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പള്ളികള്‍ നിര്‍മിച്ചു. അങ്ങനെയാണ് 1849ല്‍ ടസ്കര്‍ ടൗണിലെ പള്ളി പണിതതും അതിന് ‘മോദി മസ്ജിദ്’ എന്ന പേര് വീണതും. തുടര്‍ന്ന് മോദി അബ്ദുല്‍ ഗഫൂറിന്റെ കുടുംബം മറ്റിടങ്ങളിലും പള്ളികള്‍ നിര്‍മിച്ചു. ടസ്കര്‍ ടൗണിലെ ഈ പള്ളിക്ക് പുറമെ മോദി മസ്ജിദ് എന്ന പേരില്‍ മറ്റ് രണ്ട് പള്ളികളും ടാണറി റോഡിന്റെ ചുറ്റുവട്ടത്തുണ്ട്. ടാണറി ഭാഗത്തെ പ്രധാന റോഡും ഈ കുടുംബം നിര്‍മിച്ചുകൊടുത്തതാണ്. ഈ റോഡും മോദി റോഡ്’ എന്നാണ് അറിയപ്പെടുന്നത്.

കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങള്‍ കാരണം 2015ലാണ് മോദി മസ്ജിദ് പൊളിച്ച്‌ അതേസ്ഥലത്ത് പുതുശൈലിയില്‍ പുതിയ പള്ളി പണിതത്. 2019 മേയിലാണ് പുതുക്കിപ്പണിത പള്ളി തുറന്നുകൊടുത്തത്. പള്ളിയുടെ മുന്നില്‍ മനോഹരമായി ‘മോദി മസ്ജിദ്’ എന്ന് ഇംഗ്ലീഷിലും ഉര്‍ദുവിലും രേഖപ്പെടുത്തിയിട്ടുമുണ്ട്.

 

ഇന്തോ ഇസ്‍ലാമിക് ശൈലിയിലാണ് 30,000 ചതുരശ്ര അടിയിലുള്ള മോദി മസ്ജിദ് പുനര്‍നിര്‍മിച്ചത്. സ്ത്രീകള്‍ക്ക് നമസ്കരിക്കാനുള്ള നിലയടക്കം എല്ലാ സൗകര്യങ്ങളുമുണ്ട്.കര്‍ണാടക വഖഫ് ബോര്‍ഡിന് കീഴിലാണ് പള്ളിയുള്ളത്.

Back to top button
error: