Month: June 2023
-
Kerala
സൂപ്പർവൈസറെ കുത്തിപ്പരിക്കേൽപ്പിച്ച സുരക്ഷാ ജീവനക്കാരൻ പിടിയിൽ
എറണാകുളം:മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പര്‍വൈസറുടെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സുരക്ഷാ ജീവനക്കാരൻ പിടിയിലായി. കോട്ടയം എരുമേലി വള്ളിയനാട്ടു വീട്ടില്‍ സാം വി. ജോണ്‍ (50) എന്നയാളാണ് പിടിയിലായത്.ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം മരടിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറെയാണ് സാം ആക്രമിച്ചത്. മദ്യപിച്ച് ജോലിക്ക് എത്തിയത് സൂപ്പര്‍വൈസര്‍ ചോദ്യം ചെയ്തതിൽ പ്രകോപിതനായ സാം കൈയില്‍ കരുതിയ കത്തി എടുത്ത് സൂപ്പര്‍വൈസറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇയാളുടെ കഴുത്തിൽ 13 സ്റ്റിച്ചുകളുണ്ട്. സൂപ്പര്‍വൈസര്‍ പിന്നീട് മരട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇൻസ്പെക്ടര്‍ സാജു ജോര്‍ജ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
NEWS
ദുബായില്‍ വാഹനമിടിച്ച് കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു, സന്ദര്‍ശകവിസയിലെത്തി ജോലി ലഭിച്ചതിനു പിന്നാലെയായിരുന്നു ദുരന്തം
പെരുന്നാള്‍ ആഘോഷത്തിനുള്ള യാത്രക്കിടെ വാഹനമിടിച്ച് തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് സബീഹ് (25) മരിച്ചു. ബുധനാഴ്ച രാത്രി സന്ധ്യയോടെ അൽ ഐന്‍ റോഡിലെ റുവയ്യയിലാണ് അപകടം. സുഹൃത്തുക്കളുടെ വാഹനം അബദ്ധത്തില്‍ വന്നിടിച്ചാണ് മരണം. തത്ക്ഷണം മരണം സംഭവിച്ചു. പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് മുഹമ്മദും മറ്റ് സുഹൃത്തുക്കളും രണ്ട് വാഹനങ്ങളിലായി മരുഭൂമിയിലേക്ക് യാത്ര പോകുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ മൂന്നാമതൊരു വാഹനം മണലില്‍ പെട്ടുകിടക്കുന്നത് കണ്ട് അവരെ സഹായിക്കാനായി പുറത്തിറങ്ങിയതാണ് മുഹമ്മദും സുഹൃത്തുക്കളും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുഹമ്മദിന്റെ കൂട്ടുകാര്‍ സഞ്ചരിച്ച രണ്ടാമത്തെ വാഹനം അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്നയാള്‍ക്കും പരിക്കുണ്ട്. ഇയാള്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചുദിവസം മുന്‍പാണ് മുഹമ്മദ് സബീഹ് യു.എ.ഇയില്‍ സന്ദര്‍ശകവിസയിലെത്തിയത്. ജൂലായ് എട്ടിന് ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു
Read More » -
India
ഈ വര്‍ഷത്തെ ഓണം കാശ്മീരിലായാലോ ?
ഈ വര്‍ഷത്തെ ഓണത്തിന്റെ അവധിക്കാലം കാശ്മീരിൽ ആഘോഷിച്ചാലോ ? ഏറ്റവുമധികം സഞ്ചാരികള്‍ കേരളത്തില്‍ നിന്നും പോകുവാൻ ആഗ്രഹിക്കുന്ന ലേ, ലഡാക്കിലേക്ക് തിരുവന്തപുരത്ത് നിന്ന് ഇപ്പോഴിതാ പുതിയൊരു പാക്കേജ് അവതരിപ്പിക്കുകയാണ് റെയില്‍വേ ടൂറിസം. അധികമാരും കാണാത്ത ലേയും ലഡാക്കിന്റെയും ഭൂമിയിലെ വ്യത്യസ്ത കാഴ്ചകളാണ് ഈ യാത്രയുടെ ആകര്‍ഷണം. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്രയില്‍ വിമാനമാര്‍ഗ്ഗം ലേയിലെത്തി ആറ് രാത്രിയും ഏഴ് പകലും ചെലവഴിച്ച് തിരികെ മടങ്ങി വരുന്ന വിധത്തിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ ഓണം അവധിക്കാലം യാത്രചെയ്ത് ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച ഒരു തെരഞ്ഞെടുപ്പായിരിക്കും ഈ വിനോദയാത്ര. ലേ, നുബ്രാ, ലഡാക്കിലെ പാൻഗോങ് തടാകം തുടങ്ങിയ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുള്ള യാത്ര നിലവില്‍ രണ്ടു തിയതികളിലായാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഇന്‍ഡിഗോ എയര്‍ലൈൻസിന്റെ എക്കണോമി ക്ലാസില്‍ പോകുന്ന യാത്ര വലിയ പ്ലാനിങ്ങോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ ഒരു ലഡാക്ക് യാത്ര നടത്തുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതാണ്. ഓഗസ്റ്റ് 16 ബുധനാഴ്ച തിരുവനന്തപുരത്ത് നിന്ന്…
Read More » -
Kerala
ബലക്ഷയം നേരിടുന്ന പുതമണ്‍ പാലം വീണ്ടും അടച്ചു
റാന്നി: ബലക്ഷയം നേരിടുന്ന പുതമണ്‍ പാലം വീണ്ടും അടച്ചു.റാന്നി- കോഴഞ്ചേരി റൂട്ടിൽ കീക്കൊഴൂരിന് സമീപത്താണ് പുതമണ്‍ പാലം. പൊതുമരാമത്ത് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം തടഞ്ഞത്. ഒരു കരയിലെ തൂണ്‍ ഇടിഞ്ഞതുമൂലം ബീമുകള്‍ താഴുകയും സ്ലാബിന് വിള്ളല്‍ വീഴുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന് നേരത്തെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇവിടെ താല്‍ക്കാലിക പാലം നിര്‍മിക്കാൻ കരാറായതായി പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും അറിയിച്ചതോടെ നാട്ടുകാര്‍ വലിയ പ്രതീക്ഷയിലായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നിര്‍മാണപ്രവൃത്തിയും ആരംഭിക്കാതെ വന്നതോടെ പാലത്തില്‍ തടസ്സം സൃഷ്ടിച്ച് വെച്ചിരുന്ന പാറക്കല്ലുകള്‍ നാട്ടുകാർ എടുത്തു മാറ്റുകയായിരുന്നു.ഇതോടെ വാഹനങ്ങള്‍ വീണ്ടും പാലത്തിലൂടെ ഓടിത്തുടങ്ങി.ഇതാണ് അധികൃതരെത്തി ഇപ്പോൾ വീണ്ടും അടച്ചിരിക്കുന്നത്. കീക്കൊഴൂരിനും വാഴക്കുന്നത്തിനും ഇടയിലുള്ളവര്‍ നിലവിൽ പാലത്തിന് മറുകരയിലെത്തി ഓട്ടോറിക്ഷയെയും ടാക്സിയെയും വീണ്ടും ആശ്രയിക്കേണ്ട അവസ്ഥയാണ് ഇതോടെ സംജാതമായിരിക്കുന്നത്.സര്‍വിസ് ബസുകളും മറ്റു വാഹനങ്ങളും വീണ്ടും ചെറുകോൽപ്പുഴ വഴി ചുറ്റിത്തിരിഞ്ഞു പോകേണ്ടിയുംവരും.അടിയന്തരമായി താല്‍ക്കാലിക പാലം നിര്‍മിച്ച് നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
Kerala
ഗവിയിലേക്ക് 500 ട്രിപ്പുകളുമായി കെഎസ്ആർടിസി;ആറു മാസം കൊണ്ട് നേടിയത് രണ്ട് കോടിയിലധികം രൂപ !
പത്തനംതിട്ട: കാറ്റും കാടിന്റെ കുളിരും ജലസംഭരണികളുടെ നീലിമയും നനുത്ത് ചാറുന്ന മഴയും തുടങ്ങി സഞ്ചാരികൾക്ക് വേണ്ടതെല്ലാം നൽകി സ്വീകരിക്കുന്ന ഗവിയിലേക്ക് വിനോദ യാത്രാ പാക്കേജിന്റെ 500-ാം സര്‍വിസിന് ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. ആറു മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപ വരുമാനവുമായാണ് ബജറ്റ് ടുറിസം സെല്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്ന ഗവി ജംഗിള്‍ സഫാരി അതിന്റെ 500-ാം യാത്രയിലെക്ക് കടക്കുന്നത്.വടക്ക് കണ്ണൂര്‍ മുതല്‍ തെക്ക് പാറശാല വരെയുള്ള ഡിപ്പോകളില്‍ നിന്നുമാണ് ഗവിയുടെ മനോഹാരിതയിലേക്ക് ആനവണ്ടികള്‍ ഓടിക്കയറുന്നത്. ഇക്കാലയളവില്‍ 18,000 യാത്രക്കാര്‍ ആന വണ്ടിയോടൊപ്പം കോടമഞ്ഞിന്റെ കുളിര്‍മയില്‍ മഴയുടെ അകമ്ബടിയോടെ ഗവിയുടെ സൗന്ദര്യം നുകര്‍ന്നു. കഴിഞ്ഞ ഡിസംബര് ഒന്നിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്‌ത യാത്രയുടെ തുടര്‍ച്ചയായാണ് ഗവി ട്രിപ്പ് അഞ്ഞൂറ് വിജയ യാത്രകള്‍ പൂര്‍ത്തീകരിക്കുന്നത്. ഗവി കാഴ്‌ചകള്‍ കണ്ട് കാടിന്റെ വശ്യ മനോഹാരിത ആസ്വദിച്ച് കാട് തൊട്ടറിഞ്ഞ് നൂറിലധികം കിലോ മീറ്റര്‍ നീളുന്ന കാനന യാത്രയാണ് കെഎസ്ആർടിസി ഒരുക്കുന്നത്. വ്യൂ പോയന്റുകളും…
Read More » -
Kerala
പത്തനംതിട്ടയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു; നോക്കുകുത്തിയായി കോന്നി മെഡിക്കൽ കോളേജ്
പത്തനംതിട്ട: ജില്ലയിൽ പനി ബാധിതരുടെ എണ്ണം ദിവസത്തിനു ദിവസം കൂടുമ്പോൾ ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളേജായ കോന്നി മെഡിക്കല്‍ കോളേജ് നോക്കുകുത്തിയാകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലടക്കം രോഗികളെക്കൊണ്ട് തിങ്ങിനിറഞ്ഞപ്പോൾ ആരോഗ്യ വകുപ്പ് മന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ്ക്കെതിരെ സമരത്തിനിറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. രോഗികളുടെ കൂട്ടിരുപ്പുകാര്‍ തന്നെ ചിത്രീകരിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വൈറല്‍ പനി മുതല്‍ ഡെങ്കി ബാധിച്ചവര്‍ വരെ ഒരേ വാര്‍ഡിലാണ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. കിടക്കകളെല്ലാം നിറഞ്ഞിട്ട് ദിവസങ്ങളായി. രോഗം കലശലായാല്‍ രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. അതേസമയം സൗകര്യം പരിമിതമാണെങ്കിലും പനി ബാധിതരുടെ കിടത്തി ചികിത്സ തുടങ്ങിയെന്നാണ് കോന്നി മെഡിക്കല്‍ കോളേജ് നല്‍കുന്ന വിശദീകരണം.ആശുപത്രിയില്‍ ആകെയുള്ളത് മുന്നൂറ് കിടക്കകളാണ്. വിവിധ ചികിത്സാ വിഭാഗങ്ങളും കുട്ടികളുടെ ഹോസ്റ്റലും മാറ്റിനിര്‍ത്തിയാല്‍, 60 കിടക്കകള്‍ പനി ബാധിതര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ബ്ലഡ് ബാങ്ക് സൗകര്യം ഇല്ലാത്തതിനാല്‍ ഡെങ്കി ബാധിതരുടെ ചികിത്സ…
Read More » -
Kerala
ഹോര്‍ട്ടികോര്‍പ്പിന്റെ ഇടപെടൽ; സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു
തൃശൂർ: പൊതു മാര്‍ക്കറ്റിലെ പച്ചക്കറി വില വര്‍ദ്ധന പിടിച്ചു നിറുത്താൻ ഹോര്‍ട്ടികോര്‍പ്പ് നടപടി ആരംഭിച്ചതോടെ സംസ്ഥാനത്ത് ചിലയിടങ്ങളിലെങ്കിലും പച്ചക്കറിക്ക് വില കുറഞ്ഞു. തിങ്കളാഴ്ച കിലോവിന് 120 രൂപയായിരുന്ന തക്കാളിയുടെ വില 70 രൂപയായി. 220 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 20 രൂപ കുറഞ്ഞു. 120 രൂപയ്ക്ക് തിങ്കളാഴ്ച വിറ്റ പച്ചമുളകിന്റെ വില 85 ആയി കുറഞ്ഞു. കാബേജിന് കിലോഗ്രാം 36 രൂപയും കാരറ്റിന് 65 രൂപയുമായിരുന്നു. വെണ്ട കിലോഗ്രാമിന് 30 രൂപയും പയര്‍ 28 രൂപയുമായിരുന്നു ചില്ലറ വില. ഉള്ളിക്ക് 90 രൂപയും സവാളയ്ക്ക് 20 രൂപയും ആയിരുന്നു വില. അതേസമയം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ പച്ചക്കറി വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയിലല്ല നിലവിലെ വില. അടുക്കളയില്‍ ഏറെ പ്രാധാന്യമുള്ള തക്കാളി, ഉള്ളി എന്നിവയുടെ വിലയിലുണ്ടായ മാറ്റമാണ് വിഷമം സൃഷ്ടിക്കുന്നത്. പച്ചമുളക്, ഇഞ്ചി എന്നിവയുടെ വിലയും സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. പച്ചക്കറി വില പിടിച്ചുനിര്‍ത്താൻ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം.
Read More » -
Kerala
പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയുടെ മൂന്നാമത്തെയും, അവസാനത്തെയും അലോട്ട്‌മെന്റാണ് നാളെ രാവിലെ പ്രസിദ്ധീകരിക്കുക അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാളെ രാവിലെ 10 മണി മുതല്‍ ജൂലൈ നാലിന് വൈകിട്ട് നാല് മണി വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ സാധിക്കും. അലോട്ട്‌മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ഫീസ് അടക്കാത്ത പക്ഷം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതല്ല. നാളെ സ്‌പോര്‍ട്‌സ് ക്വാട്ടയുടെ അവസാന അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുന്നതാണ്. നാളെ രാവിലെ 10 മണി മുതല്‍ ജൂലൈ 3ന് 4 മണി വരെയാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാന്‍ സാധിക്കുക. അതേസമയം, ഇതുവരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും, തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ അലോട്ട്‌മെന്റില്‍ പരിഗണിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Read More » -
Kerala
നിങ്ങള്‍ ആധുനിക വൈദ്യശാസ്ത്രമാണ് പഠിക്കുന്നത്, അതാണ് പ്രാക്ടീസ് ചെയ്യാൻ പോകുന്നതും; ഓര്‍ത്താല്‍ നന്ന് !
ഓപ്പറേഷൻ തിയേറ്ററില്‍ മതം ആനുശാസിക്കുന്നതരത്തില്‍, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി നല്‍കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം സൈബറിടത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഈ ആവശ്യത്തെ എതിര്‍ത്ത് ഐ.എം.എ. സംസ്ഥാന ഘടകം രംഗത്തുവരികയും ചെയ്തു. ഇതോടെ ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരെടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം വരും. അതിനിടെ ആ ആവശ്യത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. മുസ്ലിമിനെ അപരവല്‍ക്കിരിക്കുന്നതിനു രാജ്യം ഭരിക്കുന്നവര്‍ തന്നെ മുൻകൈ എടുത്ത്, ഏക സിവില്‍ നിയമം എന്നൊക്കെ പറയുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 7 മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ മതാടിസ്ഥാനത്തില്‍ ഓപ്പറേഷൻ തിയേറ്ററില്‍ വസ്ത്രം ധരിക്കുവാൻ അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയിരിക്കുന്നത്. മതം തിരിച്ചു എന്നെ ചികിത്സിച്ചാല്‍ മതിയെന്നും എന്റെ മതക്കാരല്ലാത്തവര്‍ എന്നെ പരിശോധിക്കേണ്ട എന്നും രോഗിയോ കൂട്ടിരിപ്പു കാരോ കട്ടായം പറഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങിനെ പഠനം സാധ്യമാകും? 1951 ല്‍…
Read More » -
Kerala
ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധം:ഡോ.ഷിംനാ അസീസ്
സൂചി കയറ്റാൻ ഇടം കിട്ടിയാൽ അവിടെ പാര കയറ്റുന്ന പണിക്ക് ഇറങ്ങല്ലേ……. വസ്ത്ര സ്വാതന്ത്ര്യമൊക്കെ വേണം എന്ന് കരുതി സർജിക്കൽ ഡ്രസിൽ വരെ വേണമെന്ന് പറയുന്നത് ഒരൽപം കടന്ന കൈയ്യാണ് ഭായ് ……. ഒരു ഡോക്ടർ തന്നെ എഴുതിയത് വായിക്കൂ…” ഓപ്പറേഷൻ തിയറ്ററിൽ ഹിജാബും ഫുൾ സ്ലീവും വേണമെന്ന് ആവശ്യപ്പെടുന്നത് അസംബന്ധമാണ്. പഠിക്കുന്ന കാലത്ത് കൈയിൽ കെട്ടിയ ചരടിന്റെ പേരിലും വിവാഹമോതിരം ഇട്ടതിന്റെ പേരിലുമൊക്കെ കൂടെയുള്ളവർക്ക് സീനിയർ ഡോക്‌ടർമാരിൽ നിന്ന് വഴക്ക് കേൾക്കുന്നതിന് സാക്ഷിയായിട്ടുണ്ട്. കൈമുട്ടിന് താഴേക്ക് അത്ര ചെറിയ വസ്‌തുക്കൾ പോലും അനുവദനീയമല്ലെന്നിരിക്കെയാണ് ഫുൾസ്ലീവ് ! ഓരോ തവണ സർജറിക്ക് കേറുമ്പോഴും സർജനും അസിസ്‌റ്റ് ചെയ്യുന്നവരും മിനിറ്റുകളെടുക്കുന്ന വിശദമായ കൈ കഴുകൽ നടത്തുന്നുണ്ട്. കൈമുട്ടിന് താഴെ വിരലറ്റം വരെ വരുന്ന ഈ കഴുകലിന് ‘സ്‌ക്രബ് ചെയ്യുക’ എന്നാണ് പറയുക. അറിയാതെ പോലും രോഗിയിലേക്ക് രോഗാണുക്കൾ എത്തരുതെന്ന ലക്ഷ്യമാണ് ഇതിനുള്ളത്. അതിന് ശേഷം കൈ എവിടെയും തട്ടാതെ വളരെ വളരെ സൂക്ഷിച്ചാണ്…
Read More »