Month: June 2023

  • Kerala

    പെട്രോൾ പമ്പ് ജീവനക്കാരിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

    പത്തനംതിട്ട:പെട്രോൾ പമ്പ് ജീവനക്കാരിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ആവണീശ്വരം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്.രണ്ടാം പ്രതി പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി അനിരുദ്ധനെ ഇന്നലെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. പത്തനംതിട്ട ഇഞ്ചപ്പാറ കൈരളി ഫ്യൂവല്‍സില്‍ ഏപ്രില്‍ 30 ന് ആയിരുന്നു സംഭവം. പെട്രോള്‍ അടിക്കാന്‍ താമസിച്ചതിന് ജീവനക്കാരിയെ മര്‍ദ്ദിക്കുകയും, മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്‌.

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിൽ

    കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിൽ.നൊച്ചാട് പൊയിലില്‍ മീത്തല്‍ അനീഷ് (27) ആണ് അറസ്റ്റിലായത്. അമ്മയുടെ സഹായത്തോടെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ചായിരുന്നു പീഡനം.പീഡനത്തിന് ഒത്താശചെയ്തതിന് പെണ്‍കുട്ടിയുടെ അമ്മയെയും അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം.പീഡനവിവരം പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞതിനെ തുടർന്നായിരുന്നു പുറത്തറിഞ്ഞത്.   കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടര്‍ എം.വി. ബിജു, എസ്.ഐ. അനീഷ് വടക്കയില്‍, എ.എസ്.ഐ. കെ.പി. ഗിരീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി. മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ. മണികണ്ഠൻ തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Local

    കാമുകനൊപ്പം മുങ്ങിയ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി, കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

     കാസർകോട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബെള്ളൂര്‍  കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മി(46)യാണ് ഇന്നലെ നാടകീയമായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജൂണ്‍ അഞ്ചിന് ലക്ഷ്മി ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. മുള്ളേരിയയില്‍ ഷോപ്പിംഗ് കോംപ്ലക്സും മറ്റുമുള്ള ശ്രീശ ഭട്ടിനൊപ്പമാണ് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ലക്ഷ്മി നാട്ടുവിട്ടത്.  ശ്രീശ ഭട്ടിനും ഭാര്യയും രണ്ട് മക്കളുമുണ്ട്. വയനാട് സ്വദേശിയായ പ്രഭാകരന്‍ ഭാര്യ ലക്ഷ്മിയെയും കൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെള്ളൂരിലെത്തുകയും പിന്നീട് കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിക്കുകയുമായിരുന്നു. ലക്ഷ്മി ബെള്ളൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ശ്രീശ ഭട്ടുമായി പരിചയപ്പെട്ടത്. തന്റെ തറവാട് വീട്ടില്‍ വിളക്ക് വെക്കാന്‍ ശ്രീശ പ്രഭാകരനെ ചുമതലപ്പെടുത്തിയിരുന്നു. ലക്ഷ്മി ഹോട്ടല്‍ ജോലി അവസാനിപ്പിച്ച് ശ്രീശയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഇതിനിടെയാണ് ശ്രീശയും ലക്ഷ്മിയും ഇഷ്ടത്തിലായത്. വീടുവിട്ട ലക്ഷ്മി ശ്രീശയുടെ കാറില്‍ കയറി പോകുന്നത്  പലരും…

    Read More »
  • Health

    ദിവസവും മുന്തിരി കഴിക്കൂ, കുരുവുള്ള മുന്തിരി ക്യാന്‍സര്‍രോ​ഗത്തെ തടയും

       പണ്ട് അപൂർവ്വമായി ഒന്നോ രണ്ടോ പേര്‍ക്ക് പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. പുതിയ ഭക്ഷണ രീതികളും ജീവിതചര്യകളുമാണ് രോഗത്തെ ക്ഷണിച്ചു വരുത്തുന്നത്. കടുത്ത മരുന്നുകള്‍ കുത്തിവച്ചും സങ്കീർണമായ ചികിത്സകൾ നടത്തിയും രോഗത്തെ പ്രതിരോധിക്കുന്നതിനു മുന്‍പ് രോഗം വരാതെ നോക്കുന്നതാണ് നല്ലത്. ആദ്യ ലക്ഷണത്തില്‍ തന്നെ ക്യാന്‍സറിനെ ചെറുക്കാനാകണം. അതിന് നമ്മുടെ ഭക്ഷണ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. ക്യാന്‍സറിനെ ചെറുക്കുന്ന ഒരു ഫലമാണ് മുന്തിരി. കുരുവുള്ള മുന്തിരി ഇതിന് നല്ലൊരു പരിഹാരം തരുമെന്നാണ് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. കുരു കളയാനുള്ള ബുദ്ധിമുട്ട് കാരണം നാം കുരുവുള്ള മുന്തിരി ഒഴിവാക്കും. എന്നാല്‍, പോഷക ഗുണങ്ങള്‍ അത്തരം മുന്തിരിപ്പഴങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നത്. ക്യാന്‍സറിനെ കൂടാതെ, ആസ്തമ, മലബന്ധം, ദഹനപ്രശ്‌നങ്ങള്‍, ഹൃദയ പ്രശ്‌നങ്ങള്‍, എല്ലിന്റെ ആരോഗ്യം, കിഡ്‌നി പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, പ്രമേഹത്തിന്, പല്ലിന്റെ ആരോഗ്യത്തിന് തുടങ്ങി നിരവധി ഗുണങ്ങള്‍ ഇത് കഴിക്കുന്നതിലൂടെ ലഭിക്കും.…

    Read More »
  • Kerala

    ഫാമിലെ കുളത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

    കൊച്ചി:ഫാമിലെ കുളത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.തൃപ്പൂണിത്തുറ ‍ ഉദയംപേരൂർ  മാളേകാട് ഭാഗത്തുള്ള ഫാമില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ ഭഗീരഥ്-സുമിലട്ടഡു ദമ്പതികളുടെ മകള്‍ സൃഷ്ടിയാണ് മരിച്ചത്. താറാവിന് നീന്താനായി നിര്‍മിച്ച കൃത്രിമ കുളത്തില്‍ കുട്ടി വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കുട്ടിയെ ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • India

    ആര്‍.എസ്.എസ് ആവശ്യം തള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വം; കേരളത്തിൽ കെ.സുരേന്ദ്രൻ തുടരും

    പാലക്കാട്: സംസ്ഥാനത്ത് നേതൃമാറ്റം എന്ന ആര്‍.എസ്.എസ് ആവശ്യം തള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വം.കെ. സുരേന്ദ്രൻ തന്നെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് പ്രസിഡന്‍റിനെ മാറ്റുന്നത് സംഘടനയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണിത്.കേരളത്തില്‍ ഒരു സീറ്റെങ്കിലും നേടാൻ സാധിച്ചാല്‍ ഒരു ടേം കൂടി സുരേന്ദ്രൻ പ്രസിഡന്‍റായി വരുമെന്ന ഉറപ്പും ദേശീയനേതൃത്വം സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.  നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് പകരം മറ്റൊരാളെ കണ്ടെത്തുന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്. അതേസമയം സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിനുള്ള അതൃപ്തി പരിഹരിക്കാനുള്ള നീക്കങ്ങള്‍ ദേശീയനേതൃത്വത്തില്‍ നിന്നുണ്ടാകുമെന്ന് ബിജെപി ഉറപ്പ് നൽകി..

    Read More »
  • India

    യോനിയെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

    വടക്കു കിഴക്കൻ ഇന്ത്യയിലെ ആത്മീയവും സാംസ്കാരികവുമായ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് കാമാഖ്യ ദേവി ക്ഷേത്രത്തിലെ അംബുബാച്ചി മേള. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നേപ്പാളും ഭൂട്ടാനും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുവരെ വിശ്വാസകള്‍ എത്തിച്ചേരുന്ന ഈ ആഘോഷത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. സ്ത്രീയേയും ശക്തിയേയും ആരാധിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രത്തിലെ അപൂര്‍വ്വതകള്‍ നിറഞ്ഞ അംബുബാച്ചി മേളയെക്കുറിച്ചറിയാം. അസമിലെ ഗുവാഹത്തിയില്‍ നിലാചല്‍ കുന്നുകള്‍ക്കു മുകളില്‍ വിശ്വാസത്തിന്‍റെയും ഭക്തിയുടേയും പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രമാണ് കാമാഖ്യ ദേവി ക്ഷേത്രം. ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മറ്റൊരുടത്തും കാണാൻ സാധിക്കാത്ത തരത്തിലുള്ള പ്രതിഷ്ഠയും വിശ്വാസവും ആചാരങ്ങളും കാണാം.യോനിയെ ആരാധിക്കുന്ന ലോകത്തിലെ തന്നെ ഏക ക്ഷേത്രമാണിത്. ഇവിടുത്തെ ദേവി രജസ്വലയാവുക അഥവാ ആര്‍ത്തവം നടക്കുന്ന ദിവസങ്ങളാണ് അംബുബാച്ചി മേളയെന്ന പേരില്‍ ആഘോഷിക്കുന്നത്. കാമാഖ്യ ക്ഷേത്രത്തിലെ വാര്‍ഷിക മേളയായ ഇതില്‍ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുക്കുവാനെത്തുന്നത്. മൂന്നു ദിവസം ദേവി രജസ്വലയാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളില്‍ ക്ഷേത്രകവാടങ്ങള്‍ അടഞ്ഞു കിടക്കും. വിശ്വാസികള്‍ ഈ സമയത്ത് ക്ഷേത്രത്തിനു വെളിയില്‍ പ്രാര്‍ത്ഥനകളും ആഘോഷങ്ങളുമായി…

    Read More »
  • India

    ഇന്ത്യൻ റെയില്‍വെയുടെ ഓട്ടോ അപ്ഗ്രഡേഷൻ സംവിധാനത്തെപ്പറ്റി അറിയാം

    ഇന്ത്യൻ റെയില്‍വെയുടെ ഓട്ടോ അപ്ഗ്രഡേഷൻ സംവിധാനത്തെപ്പറ്റി അറിയാമോ ? അറിയാത്തവരാണെങ്കിൽ യാത്ര പുറപ്പെടുന്നതിനു തൊട്ടുമുൻപുള്ള റയിൽവേയുടെ  മൊബൈൽ സന്ദേശം ഒന്നുകൂടെ പരിശോധിച്ച്‌ സീറ്റ് ഓട്ടോ അപ്ഗ്രേഡ് ആയിട്ടുണ്ടോ എന്ന് നോക്കണം. ബുക്ക് ചെയ്ത ക്ലാസില്‍നിന്ന് തൊട്ടടുത്ത ക്ലാസിലേക്ക് സൗജന്യമായി സീറ്റ് അനുവദിക്കുന്ന ഇന്ത്യൻ റെയില്‍വെ സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷൻ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന റൂട്ടില്‍ തിരക്കില്ലെങ്കില്‍ സ്ലീപ്പല്‍ ടിക്കറ്റെടുത്തവര്‍ക്ക് എസിയില്‍ യാത്ര ചെയ്യാൻ സാധിക്കും.ഓട്ടോ അപ്ഗ്രഡേഷന്റെ വിശദാംശങ്ങള്‍ നോക്കാം. തീവണ്ടി സീറ്റുകളുടെ ലഭ്യത പരമാവധി ഉറപ്പുവരുത്താനായാണ് റെയില്‍വെ ഓട്ടോ അപ്ഗ്രഡേഷന്‍ സൗകര്യം അവതരിപ്പിച്ചത്. മെയില്‍/ എക്‌സ്പ്രസ് തീവണ്ടികളില്‍ ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റ് ലഭ്യതയുണ്ടെങ്കില്‍ തൊട്ട് താഴെയുള്ള ക്ലാസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. അതിന് അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്നതാണ് യാത്രക്കാര്‍ക്കുള്ള ഗുണം. അതായത്, സ്ലീപ്പര്‍ ടിക്കറ്റെടുത്തൊരാള്‍ക്ക് ഇതേ തുകയില്‍ എസി 3 ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആപ്പിലുള്ള ഓട്ടോ അപ്ഗ്രഡേഷന്‍ എന്ന ഭാഗത്ത് ക്ലിക്ക്…

    Read More »
  • NEWS

    മ്ലാവിനെ വേട്ടയാടിയ കേസില്‍ വനം വകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ മരിച്ച നിലയില്‍

    പത്തനംതിട്ട:മ്ലാവിനെ വേട്ടയാടിയ കേസില്‍ വനം വകുപ്പ് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ മരിച്ച നിലയില്‍. പത്തനംതിട്ട പൂച്ചക്കുളത്താണ് സംഭവം. പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണൻ (60) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ ഇദ്ദേഹത്തെ മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ വനം വകുപ്പ് ചോദ്യം ചെയ്തിരുന്നു.തുടർന്നായിരുന്നു രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.   രാധാകൃഷ്ണൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തതാണെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തി. രാധാകൃഷ്ണനോട് മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച തോക്ക് ഹാജരാക്കണം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കേസിന്റെ പേരില്‍ അനാവശ്യമായി പലവട്ടം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.   മ്ലാവിനെ വേട്ടയാടിയ കേസിലെ നാല് പ്രതികളും ഒളിവിലാണ്. നാലാം പ്രതി ഒളിവിലിരിക്കെ നാട്ടുകാരില്‍ ഒരാളെ ഫോണില്‍ വിളിച്ച്‌ തോക്ക് ഒളിപ്പിക്കാൻ പറഞ്ഞിരുന്നുവെന്നും അത് രാധാകൃഷ്ണന്റെ ഫോണിലാണ് വിളിച്ചതെന്നും പറഞ്ഞാണ് രാധാകൃഷ്ണനെ ഫോറസ്റ്റ് ജീവനക്കാര്‍ നിരന്തരം ശല്യം ചെയ്തതെന്നുമാണ് നാട്ടുകാരുടെ പരാതി.

    Read More »
  • Kerala

    ഫോളോവേഴ്സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് 

    കൊച്ചി:ഫോളോവേഴ്സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിലേറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്ത്യൻ ഫുട്ബോള്‍ ക്ലബ്ബ് എന്ന റെക്കോഡാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. സി.ഐ.ഇ.എസ് ഫുട്ബോള്‍ ഒബ്സെര്‍വേറ്ററി വീക്കിലി പോസ്റ്റിന്റെ കണക്കുകള്‍ പ്രകാരമാണ് ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തിയത്. അതോടൊപ്പം ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള 100 ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായും ബ്ലാസ്റ്റേഴ്സ് മാറി.   ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ലോകത്തില്‍ 70-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആദ്യ 100 സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യൻ ഫുട്ബോള്‍ ടീമും മഞ്ഞപ്പട മാത്രമാണ്. 6.7 മില്യണ്‍ ഫോളോവേഴ്സാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ട്വിറ്ററില്‍ 2 മില്യണും, ഇൻസ്റ്റഗ്രാമില്‍ 3.4 മില്യണും, ഫേസ്ബുക്കില്‍ 1.3 മില്യണും ആളുകള്‍ ബ്ലാസ്റ്റേഴ്സിനെ പിന്തുടരുന്നു

    Read More »
Back to top button
error: