അറിയാത്തവരാണെങ്കിൽ യാത്ര പുറപ്പെടുന്നതിനു തൊട്ടുമുൻപുള്ള റയിൽവേയുടെ മൊബൈൽ സന്ദേശം ഒന്നുകൂടെ പരിശോധിച്ച് സീറ്റ് ഓട്ടോ അപ്ഗ്രേഡ് ആയിട്ടുണ്ടോ എന്ന് നോക്കണം.
ബുക്ക് ചെയ്ത ക്ലാസില്‍നിന്ന് തൊട്ടടുത്ത ക്ലാസിലേക്ക് സൗജന്യമായി സീറ്റ് അനുവദിക്കുന്ന ഇന്ത്യൻ റെയില്‍വെ സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷൻ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന റൂട്ടില്‍ തിരക്കില്ലെങ്കില്‍ സ്ലീപ്പല്‍ ടിക്കറ്റെടുത്തവര്‍ക്ക് എസിയില്‍ യാത്ര ചെയ്യാൻ സാധിക്കും.ഓട്ടോ അപ്ഗ്രഡേഷന്റെ വിശദാംശങ്ങള്‍ നോക്കാം.
തീവണ്ടി സീറ്റുകളുടെ ലഭ്യത പരമാവധി ഉറപ്പുവരുത്താനായാണ് റെയില്‍വെ ഓട്ടോ അപ്ഗ്രഡേഷന്‍ സൗകര്യം അവതരിപ്പിച്ചത്. മെയില്‍/ എക്‌സ്പ്രസ് തീവണ്ടികളില്‍ ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റ് ലഭ്യതയുണ്ടെങ്കില്‍ തൊട്ട് താഴെയുള്ള ക്ലാസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. അതിന് അധിക ചാര്‍ജ് ഈടാക്കുന്നില്ലെന്നതാണ് യാത്രക്കാര്‍ക്കുള്ള ഗുണം. അതായത്, സ്ലീപ്പര്‍ ടിക്കറ്റെടുത്തൊരാള്‍ക്ക് ഇതേ തുകയില്‍ എസി 3 ക്ലാസില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആപ്പിലുള്ള ഓട്ടോ അപ്ഗ്രഡേഷന്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം. ഓപ്ഷന്‍ തിരഞ്ഞെടുക്കാത്തവര്‍ക്കും ഓട്ടോ അപ്ഗ്രഡേഷന്‍ ലഭിക്കും. ഉയര്‍ന്ന ക്ലാസിലെ ഒഴിവ് അനുസരിച്ച് മാത്രമെ ഓട്ടോ അപഗ്രഡേഷൻ ലഭിക്കുകയുള്ളൂ. ഓട്ടോ അപ്ഗ്രഡേഷനുള്ള യാത്രക്കാരെ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് പാസഞ്ചര്‍ റിസര്‍വേഷൻ സിസ്റ്റം (പിആര്‍എസ്) വഴിയാണ് തിരഞ്ഞെടുക്കുന്നത്.
കണ്‍സഷൻ നിരക്കില്‍ ടിക്കറ്റെടുത്തവര്‍ക്കോ റെയില്‍വെ പാസ് ഉള്ളവര്‍ക്കോ ബള്‍ക്ക് ബുക്കിംഗ് നടത്തിയവര്‍ക്കോ ടിക്കറ്റ് ഓട്ടോ അപ്ഗ്രേഡ് ലഭിക്കില്ല. അപ്ഗ്രഡേഷന്‍ ലഭിച്ച ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ ഏത് ക്ലാസിന്റെ ടിക്കറ്റാണോ എടുത്തത് അത് അനുസരിച്ചുള്ള തുകയാകും ലഭിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഓട്ടോ അപ്‌ഗ്രേഡേഷൻ പ്രക്രിയ തൊട്ടടുത്ത ലെവലിലേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതായത് സ്ലീപ്പര്‍ ക്ലാസ് ബെര്‍ത്ത് ടിക്കറ്റ് ഉണ്ടെങ്കില്‍ അത് എസി 3 ടയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടും. 3 ടയര്‍ എസി ടിക്കറ്റ് എസി 2 ടയറായും എസി 2ടയര്‍ ടിക്കറ്റുള്ളവര്‍ക്ക് ഫസ്റ്റ് എസി ടിക്കറ്റും അപ്ഗ്രേഡ് ചെയ്ത് ലഭിക്കും.
2. ചാര്‍ട്ട് തയ്യാറാക്കുമ്ബോള്‍ പാസഞ്ചര്‍ റിസര്‍വേഷൻ സിസ്റ്റം (പിആര്‍എസ്) വഴിയാണ് അപ്‌ഗ്രേഡേഷൻ നടക്കുന്നത്. ട്രെയിനിലെ ടിക്കറ്റ് പരിശോധകര്‍ക്ക് ഓട്ടോ അപ്ഗ്രഡേഷൻ നല്‍കാൻ സാധിക്കില്ല.
3. ഒരു പിഎന്‍ആര്‍ നമ്ബറിലെ എല്ലാ യാത്രക്കാരെയും ഒന്നിച്ചാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. ആവശ്യത്തിന് ബര്‍ത്തില്ലെങ്കില്‍ ആര്‍ക്കും അപ്ഗ്രേഡ് ലഭിക്കില്ല
4. ടിക്കറ്റുകള്‍ അപ്ഗ്രേഡ് ലഭിച്ചാലും യാത്രക്കാര്‍ക്കുള്ള പിഎൻആര്‍ നമ്ബര്‍ മാറ്റമില്ലാതെ തുടരും. യാത്ര സംബന്ധിച്ചോ ട്രെയിനുമായി ബന്ധപ്പെട്ടോ ഉള്ള അന്വേഷണങ്ങള്‍ക്ക് ഇതേ പിഎൻആര്‍ ഉപയോഗിച്ചാല്‍മതിയാകും.
5. ഓട്ടോ അപ്‌ഗ്രേഡേഷൻ ലഭിച്ചു കഴിഞ്ഞാല്‍ യാത്രയ്ക്ക് മുൻപ് കോച്ച് നമ്ബറും ബര്‍ത്ത് നമ്ബറും പരിശോധിക്കേണ്ടതുണ്ട്. റിസര്‍വ് ചെയ്ത ബര്‍ത്ത് ഉറപ്പിക്കാൻ ഇത് സഹായിക്കും.
6. അപ്‌ഗ്രേഡ് ചെയ്ത ടിക്കറ്റ് റദ്ദാക്കുമ്ബോള്‍ യഥാര്‍ഥ ക്ലാസിന്റെ നിരക്ക് മാത്രമാണ് ഈടാക്കുക. എന്നാല്‍ റെയില്‍വെ ഓട്ടോ അപ്ഗ്രേഡ് സംവിധാനം ഉപയോഗിക്കുന്നതിന് അധിക നിരക്കൊന്നും ഈടാക്കുന്നില്ല.