Month: June 2023

  • Kerala

    യൂട്യൂബര്‍ ‘തൊപ്പി’ കസ്റ്റഡിയില്‍; വാതില്‍ ചവിട്ടിപ്പൊളിച്ച് പോലീസ് എത്തിയതും ‘ലൈവി’ല്‍

    കൊച്ചി: യൂട്യൂബര്‍ തൊപ്പി കസ്റ്റഡിയില്‍. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിന് തെറിപ്പാട്ടുപാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും തൊപ്പിക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വാതില്‍ ചവിട്ടിപ്പൊളിച്ച് എത്തിയാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ തൊപ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താന്‍ നാളെ പോലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്നും തൊപ്പി പറഞ്ഞു. പോലീസുകാര്‍ ചവിട്ടിയതിനാല്‍ വാതില്‍ തുറക്കാനാവുന്നില്ലെന്ന് തൊപ്പി പറയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് താക്കോല്‍ പോലീസുകാര്‍ക്ക് നല്‍കി. വാതില്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് ചവിട്ടി പൊളിക്കുകയായിരുന്നു. അതുവഴി തൊപ്പിയെ ഇറക്കിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വളാഞ്ചേരി കോടതിയില്‍ ഹാജരാക്കും.…

    Read More »
  • Kerala

    പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ മർദ്ദിച്ച യുവതി അറസ്റ്റിൽ

    മട്ടാഞ്ചേരി : പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ മർദ്ദിച്ച യുവതി അറസ്റ്റിലായി. ഇടക്കൊച്ചി സ്വദേശിനി അഞ്ജലി ശർമ (20) യെയാണ് മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവതി  ഉദ്യോഗസ്ഥരെ  മർദിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അതേസമയം അഞ്ജലി ശര്‍മ പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം കാട്ടിയത് തനിക്കൊപ്പം കഴിഞ്ഞിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്തതില്‍ പ്രകോപിതയായെന്നാണ് വിവരം.വിവാഹിതയായ യുവതി മൂന്നു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് അഞ്ജലിക്കൊപ്പം താമസം തുടങ്ങിയത്. ഒരുമാസമായി തന്റെ ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് യുവതി അഞ്ജലിക്കൊപ്പമുണ്ടെന്ന് മനസ്സിലായത്.തുടർന്ന് യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നതിന് പിന്നാലെയാണ് അഞ്ജലി സ്റ്റേഷനിലെത്തി തനിക്കൊപ്പം താമസിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവിനെ തല്ലിയതും ഇത് തടയാൻ ചെന്ന പൊലീസുകാരെ മര്‍ദ്ദിച്ചതും. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    9 മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ;മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കുന്നു

    കൊച്ചി: കൊല്ലം സുധിയുടെ മരണത്തിനിടയായ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. താൻ പഴയതിലും ഊര്‍ജ്ജസ്വലനായി തിരിച്ചു വരുമെന്നും തന്നെ സ്നേഹിക്കുന്നവര്‍ വിഷമിക്കരുതെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.   ‘എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. മിമിക്രിയിലൂടെയാണ് എന്നെ എല്ലാവരും തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. കുറച്ചു നാളത്തേയ്‌ക്ക് ഞാൻ വേദിയില്‍ കാണില്ല. റെസ്റ്റ് ആണ് വേണ്ടത്. ആരും അതില്‍ വിഷമിക്കേണ്ട. പഴയതിനേക്കാളും ഊര്‍ജ്ജത്തോടെ ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്ക് ഉണ്ടാവണം’-എന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.   താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ശേഷം മൂക്കിനുണ്ടായ ചതവും ചികിത്സിക്കും. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് മഹേഷ് കുഞ്ഞുമോന് ഒമ്ബത് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ ആയിരുന്നു നടത്തിയത്.താരത്തിന്റെ കൈക്കും ഒടിവുണ്ട്. ജൂൺ 5 പുലര്‍ച്ചെ നാലരയോടെ കയ്‍പമംഗലം പനമ്ബിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം…

    Read More »
  • Kerala

    നായ കുറുകെ ചാടി;ബൈക്ക് യാത്രക്കാരന്‍ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

    കൊച്ചി: നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.മൂലമ്ബള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ എറണാകുളം കോതാട് വച്ചാണ് അപകടമുണ്ടായത്.നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. വരാപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • Kerala

    പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ 

    മൂവാറ്റുപുഴ:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തലക്കോട് മലയൻകുന്നേല്‍ രാഹുല്‍ (26) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവതിയെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.ഇയാളില്‍ നിന്ന്  എയര്‍ഗണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.   ബുധനാഴ്ച വൈകിട്ട് യുവതി മാത്രം ഓഫിസിലുള്ളപ്പോഴാണ് സംഭവം. യുവതിക്കുനേരെ തോക്കുചൂണ്ടി ഒരുമിച്ച്‌ ജീവിക്കാൻ തയാറായില്ലെങ്കില്‍ യുവതിയേയും ബന്ധുക്കളേയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയെ ബലമായി ഓഫിസിന് പുറത്തെത്തിച്ച്‌ കാറില്‍ കയറ്റി.എന്നാല്‍ യുവതി ബഹളംവെച്ച്‌ ആളുകള്‍ കൂടിയതോടെ ഇയാൾ കടന്നുകളഞ്ഞു.   ആംബുലൻസ് ഡ്രൈവറായ ഇയാള്‍ മുൻപും ഇതേപോലെ ഭീഷണിയുമായി എത്തിയിട്ടുണ്ടെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആംബുലൻസ് ഇടിച്ച്‌ അമ്മയേയും സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതി പൊലീസിന് മൊഴി നല്‍കി.കച്ചേരിത്താഴത്ത് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

    Read More »
  • Crime

    ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു ? പിതാവ് ചുറ്റികവച്ച് തലയ്ക്കടിച്ചു കൊന്നത് നാലും മൂന്നും വയസ്സുള്ള കുട്ടികളെ !!

    പിതാവ് ചുറ്റികവച്ച് അടിച്ചുകൊന്ന കുഞ്ഞുങ്ങളുടെ ഫോട്ടോ ആണിത്.ലോകത്തിന്റെ കാപട്യങ്ങളെപ്പറ്റിയോ ചതിക്കുഴികളെപ്പറ്റിയോ അറിയാൻ ഇനിയും എത്ര വർഷങ്ങൾ അവർക്കിവിടെ ജീവിക്കേണ്ടിയിരുന്നു.പക്ഷെ ഒന്നുമറിയാതെ അവർ പോയി.പിതാവ് ചുറ്റികവച്ച് അടിക്കുമ്പോൾ സ്ഫോടനം പോലെ എന്തോ ഒന്ന് അവരുടെ തലയ്ക്കുള്ളിൽ മിന്നിമറഞ്ഞിരിക്കാം.കൊടും വേദനയുടെ ചിതറിത്തെറിച്ച ശബ്ദത്തിന്റെ ഒരുതുണ്ട് അവരുടെ ചുണ്ടുകൾ വരെയും ഒരുപക്ഷേ എത്തിയിരിക്കാം. മൂന്നും നാലും വയസുള്ള മക്കളെ സ്വന്തം പിതാവ് തന്നെയാണ് ചുറ്റിക ഉപയോഗിച്ച്‌ അടിച്ചു കൊലപ്പെടുത്തിയത്.മൈസൂർ ശ്രീരംഗപട്ടണം മരളഗളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. :പി ശ്രീകാന്ത്(42) ആണ് മക്കളായ ആദര്‍ശ് (നാല്), അമൂല്യ (മൂന്ന്) എന്നിവരെ കൊലപ്പെടുത്തിയത്. കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് അക്രമത്തില്‍ പരുക്കേറ്റു. സംഭവ ശേഷം ഒളിവില്‍ പോയ ശ്രീകാന്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്.   ശ്രീകാന്ത് മറളഗളയില്‍ തോട്ടം തൊഴിലാളിയാണ്. ക്രൂരതക്ക് പിന്നിലെ കാരണം എന്തെന്ന് ഇനിയും അറിയില്ല.അതെന്തുതന്നെ ആയാലും  മാപ്പ് അർഹിക്കാത്ത കുറ്റം തന്നെയാണ് അയാൾ ചെയ്തിരിക്കുന്നത്.തങ്ങളുടെ ജനനത്തിനും മരണത്തിനും കാരണം അവരല്ലായിരുന്നു.അയാളായിരുന്നു…അയാൾ മാത്രം !

    Read More »
  • Kerala

    തൊഴില്‍ മന്ത്രി ഇടപെട്ടു: മുണ്ടക്കയം ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി തൊഴിലാളികള്‍ക്ക് ശമ്പളം ഇന്ന്

    ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ട് പരിഹരിച്ചു. മുണ്ടക്കയം കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ശമ്പള കുടിശ്ശിക ഇന്ന് (ജൂണ്‍ 23 ) തന്നെ കൊടുക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. തിങ്കളാഴ്ചയ്ക്കകം വിതരണം പൂര്‍ത്തിയാക്കും. ലീവ് ക്യാഷ് ഈ മാസം 30നുള്ളില്‍ കൊടുക്കും. ബാങ്ക് ലോണ്‍ കുടിശ്ശിക എത്രയും വേഗം മാനേജ്‌മെന്റ് സെറ്റില്‍ ചെയ്യും. പിഴ പലിശ കൊടുക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍വാഹമില്ല. ഗ്രാറ്റുവിറ്റി നിയപരമായി ഈടാക്കുന്നതാണോ എന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം ഏത് രീതിയില്‍ തീര്‍പ്പാക്കാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. പി.എഫ് കുടിശ്ശിക നല്‍കാന്‍ മാനേജ്‌മെന്റിന് അല്‍പം സമയം നല്‍കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം ചേരും. തേക്ക് മരങ്ങള്‍ മുറിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുക്കാന്‍…

    Read More »
  • Kerala

    സ്വവർഗ രതി; തിരുവനന്തപുരത്ത് 22 വയസ്സുള്ള അധ്യാപികയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് 

    തിരുവനന്തപുരത്ത് നിന്നും കാണാതായ 17 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ 22 വയസ്സുള്ള ട്യൂഷൻ അധ്യാപികയ്ക്ക് ഒപ്പം പൊലീസ് കണ്ടെത്തി. കൊച്ചിയിലെ ബസ് സ്റ്റാൻഡില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. അധ്യാപികയെ അറസ്റ്റ് ചെയ്ത ശേഷം പെണ്‍കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു.   പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളജ് പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നും ഇവരെ കണ്ടെത്തിയത്. അധ്യാപികയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.   ഇതിനു മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ഇതേ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ ശ്രീകാര്യം പൊലീസ് നടത്തിയ അന്വേഷണത്തിലും ഇതേ അധ്യാപികയ്ക്കൊപ്പമായിരുന്നു കണ്ടെത്തിയിരുന്നത്. ഈ കേസില്‍ അറസ്റ്റിലായ അധ്യാപികയെ റിമാൻഡ് ചെയ്തിരുന്നു.

    Read More »
  • Health

    മഴക്കാല രോഗങ്ങൾ വ്യാപിക്കുന്നു, മരണം മുടിയഴിച്ചാടുന്നു,  ജാഗ്രത പാലിക്കുക: കനത്ത മഴയിൽ  ഏവരും ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

       മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ഗോകുൽ എന്ന14കാരൻ മരിച്ചത് എച്ച്‌1 എൻ1 രോഗബാധ മൂലമാണെന്ന് കണ്ടെത്തിയത് ഇന്നലെയാണ്. കേരളമാകെ പതിനായിരങ്ങളാണ് എലിപ്പനി, ഡെങ്കിപ്പനി, വൈറൽ പനി, എച്ച്‌1 എൻ1, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ മൂലം ചികിത്സക്കായി പ്രതിദിനം ആശുപത്രികളിൽ അഭയം തേടുന്നത്. ഈ വര്‍ഷം ഇതുവരെ എലിപ്പനി ബാധിച്ച് 8 പേരും മഞ്ഞപ്പിത്തം മൂലം 19 പേരും ഡെങ്കിപ്പനി ബാധിച്ച്  12 പേരും എച്ച്‌1 എൻ1 ബാധിച്ച് 2 പേരും മരിച്ചു. രോഗംസ്ഥിരീകരിച്ച് രോഗികളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ മെഡിക്കല്‍ കോളജുകളിലെ ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ് ലെറ്റിനും കടുത്ത ക്ഷാമം നേരിട്ട് തുടങ്ങി. വിവിധതരം മഴക്കാല രോഗങ്ങള്‍ വൈറല്‍ പനി: മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിലെ പ്രധാനിയാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍പനി ഉണ്ടാകുന്നു. ഇത്തരം പനി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കടന്നു പോവുന്നവയാണ്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന,…

    Read More »
  • NEWS

    2030 ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നു സൗദി അറേബ്യ പിന്മാറി

    റിയാദ്:2030 ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നു സൗദി അറേബ്യ പിന്മാറിയതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമം ആയ മാര്‍ക ആണ് ഇത് റിപ്പോര്‍ട്ട് ചെയ്‌തത്‌. 2030-ലെ ലോകകപ്പ്  ലക്ഷ്യമിട്ട്  ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം വലിയ രീതിയില്‍ വമ്ബൻ താരങ്ങളെ സൗദി തങ്ങളുടെ ക്ലബുകളില്‍ എത്തിച്ചിരുന്നു.മെസ്സിയുൾപ്പടെയുള്ളവരുമായും ചർച്ചകൾ നടക്കുന്നുണ്ട്. 2030-ലെ ലോകകപ്പ് ആതിഥേയത്വം വഹിക്കാനായി സംയുക്തമായി സ്‌പെയിൻ, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങൾ രംഗത്തുണ്ട്.അര്‍ജന്റീന, ഉറുഗ്വേ, കൊളംബിയ, ചിലി എന്നീ രാജ്യങ്ങളും 2030-ലെ ലോകകപ്പിനായി മത്സരരംഗത്തുണ്ട്. 2022 ൽ അറബ് രാജ്യമായ ഖത്തറിലാണ് ലോകകപ്പ് നടന്നത്.വീണ്ടും മറ്റൊരു ഗൾഫ് രാജ്യമായ സൗദിയിൽ ഉടൻതന്നെ ലോകകപ്പ് അനുവദിക്കുന്നതിൽ യൂറോപ്പ്-ആഫ്രിക്കൻ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.ഇതിനെ തുടർന്നാണ് സൗദിയുടെ പിൻമാറ്റം എന്നാണ് സൂചന.

    Read More »
Back to top button
error: