പാലക്കാട്: സംസ്ഥാനത്ത് നേതൃമാറ്റം എന്ന ആര്‍.എസ്.എസ് ആവശ്യം തള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വം.കെ. സുരേന്ദ്രൻ തന്നെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് പ്രസിഡന്‍റിനെ മാറ്റുന്നത് സംഘടനയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണിത്.കേരളത്തില്‍ ഒരു സീറ്റെങ്കിലും നേടാൻ സാധിച്ചാല്‍ ഒരു ടേം കൂടി സുരേന്ദ്രൻ പ്രസിഡന്‍റായി വരുമെന്ന ഉറപ്പും ദേശീയനേതൃത്വം സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് പകരം മറ്റൊരാളെ കണ്ടെത്തുന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്. അതേസമയം സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസിനുള്ള അതൃപ്തി പരിഹരിക്കാനുള്ള നീക്കങ്ങള്‍ ദേശീയനേതൃത്വത്തില്‍ നിന്നുണ്ടാകുമെന്ന് ബിജെപി ഉറപ്പ് നൽകി..