Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഇന്ന് വാര്‍ത്താ സമ്മേളനം; ‘തീരുമാനത്തിന്റെ ഫലം വലുതായിരിക്കും’ എന്നു സുധാകരന്‍; കളിച്ചത് വി.ഡി. സതീശനും സണ്ണി ജോസഫും എന്നും പരാതി; പിന്തുണയുമായി ജോസ് വള്ളൂര്‍ മുതല്‍ ഷമാ മുഹമ്മദ് വരെ; വോട്ട് ചെയ്യില്ലെന്ന് അണികള്‍

ന്യൂഡല്‍ഹി: എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സുധാകരനെ അനുനയിപ്പിക്കാന്‍ രാഹുലും ഖര്‍ഗെയും സംസാരിക്കും. പ്രചാരണത്തിന് ഇറങ്ങില്ലെന്നും തീരുമാനത്തിന്റെ ഫലം വലുതായിരിക്കുമെന്നും രമേശ് ചെന്നിത്തലയ്ക്ക് സുധാകരന്‍ മറുപടി നല്‍കി. സമ്മര്‍ദം ശക്തമാക്കി ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുകയാണ് സുധാകരന്‍.

എംപിമാര്‍ മത്സരിക്കേണ്ടെന്ന നേരത്തെ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്ന് ഹൈക്കമാന്‍ഡ്. കെ.സുധാകരന്‍ അടക്കമുള്ള എംപിമാര്‍ വലിയ സമ്മര്‍ദം ചെലുത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ കെ.സുധാകരനെ രമേശ് ചെന്നിത്തല വഴി തീരുമാനം അറിയിച്ചു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആയിരുന്നു സുധാകരന്റെ മറുപടി. ചര്‍ച്ച അനാവശ്യമായി നീട്ടി തന്നെ അപമാനിക്കുകയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ ഭാഗമാക്കുന്നില്ലെന്നും സുധാകരന്‍ അറിയിച്ചു. പ്രചാരണത്തിനിറങ്ങില്ലെന്നും സുധാകരന്‍ തീരുമാനമെടുത്തത് പാര്‍ട്ടിയെ പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരാവൂരിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം.

Signature-ad

മല്‍സരിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്ന എം.കെ.രാഘവന്‍ എംപിയും സുധാകരനെ കാണാന്‍ ഫ്‌ലാറ്റിലെത്തി. ജോസ് വള്ളൂരും മാധ്യമങ്ങള്‍ക്ക് മുഖം തരാതെ കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദും കെ.സുധാകരനെ കാണാനെത്തി. സുധാകരനെ അനുനയിപ്പിക്കാന്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും സംസാരിക്കും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളിലേക്ക് സുധാകരനെപോലെ ഒരു മുതിര്‍ന്ന നേതാവ് പോകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം, കെപിസിസി പ്രസിഡന്റിന്റെ മണ്ഡലമായ പേരാവൂരില്‍ കെ സുധാകരനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കൊട്ടിയൂര്‍ മേഖലയിലാണ് വിവിധയിടങ്ങളില്‍ സുധാകരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. നട്ടു നനച്ചു വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും, നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുതെന്നും ഫ്‌ലക്‌സ് ബോര്‍ഡില്‍ പറയുന്നു.

എന്നാല്‍, ബോര്‍ഡ് വെച്ചതിനു പിന്നില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് എന്നാണ് വിവരം. അതേസമയം കെ സുധാകരന് സീറ്റില്ലെങ്കില്‍ സണ്ണി ജോസഫിന് വോട്ടില്ല എന്ന നിലപാടുമായി പേരാവൂരിലെ കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. കെ സുധാകരന് സീറ്റ് കൊടുത്തില്ലെങ്കില്‍ സണ്ണി ജോസഫിന് വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നും സണ്ണി ജോസഫിനെ കൊണ്ടുവന്നത് സുധാകരന്‍ ആണ് എന്നത് ഓര്‍മ്മവേണമെന്നും ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.

#KeralaPolitics, #Congress, #KSudhakaran, #HighCommand, #RahulGandhi, #MallikarjunKharge, #CongressCandidateList, #KeralaElection2026, #UDF, #SunnyJoseph, #Peravoor, #KannurPolitics, #BreakingNewsMalayalam, #CongressCrisis, #RameshChennithala, #KeralaNews, #PoliticalUpdates, #SudhakaranEffect, #CongressRebellion, #ElectionNewsKerala, #MPvsMLA, #KeralaAssemblyElection, #KPCC, #DailyhuntKerala, #GoogleNewsMalayalam

Back to top button
error: