Month: June 2023
-
Kerala
ബോട്ടുകള്‍ കസ്റ്റഡിയിലെടുക്കാൻ മറൈൻ എൻഫോഴ്സ്മെന്‍റ് ശ്രമം;അഞ്ചുതെങ്ങ് തീരത്ത് സംഘര്‍ഷം
ആറ്റിങ്ങല്‍: നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നെന്ന് ആരോപിച്ച് ബോട്ടുകള്‍ കസ്റ്റഡിയിലെടുക്കാൻ മറൈൻ എൻഫോഴ്സ്മെന്‍റ് ശ്രമിച്ചതോടെ അഞ്ചുതെങ്ങ് തീരത്ത് സംഘര്‍ഷം. മത്സ്യബന്ധനം നടത്തുന്നെന്ന പരാതിയെതുടര്‍ന്ന് മറൈൻ എൻഫോഴ്സ്മെന്‍റ്, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് കടലില്‍ റെയ്ഡ് നടത്തിയത്. നിയന്ത്രണം ലംഘിച്ചെന്ന് കണ്ടെത്തിയ മൂന്ന് താങ്ങുവല വള്ളങ്ങള്‍ മറൈൻ എൻഫോഴ്സ്മെന്‍റ് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥര്‍ വള്ളത്തില്‍ കയറുകയും ചെയ്തു. സംഭവമറിഞ്ഞ് കൂടുതല്‍ വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ സംഘടിച്ചു. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ബോട്ട് പിടിച്ചെടുക്കാനാകില്ലെന്നും തങ്ങള്‍ നിയമം ലംഘിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ വാദിച്ചു.എന്നാല്‍, നിയന്ത്രണം ലംഘിച്ചെന്നും രണ്ടു ലക്ഷം രൂപയോളം പിഴ ഒടുക്കണമെന്നും മറൈൻ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതില്‍ പ്രകോപിതരായ തൊഴിലാളികള്‍ സംഘടിച്ച് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞുവെച്ചു. മറൈൻ എൻഫോഴ്സ്മെന്‍റ് ഡിവൈ.എസ്.പി അജിത് കുമാര്‍ ഉള്‍പ്പടെ ഫിഷറീസ്, പൊലീസ് ഉദ്യോഗസ്ഥരെയാണ് ഹാര്‍ബര്‍ ലേലപ്പുരയില്‍ തടഞ്ഞത്. ഇതിനിടെ 500 ഓളം തൊഴിലാളികള്‍ തീരദേശ പാത ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസ് മുതലപ്പൊഴിയില്‍ എത്തി. കഠിനംകുളം, അഞ്ചുതെങ്ങ്,…
Read More » -
Kerala
കെഎസ്ആർടിസി പത്തനംതിട്ട- മൈസൂർ സർവിസ് തുടങ്ങിയിട്ട് 7 വർഷം
പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മൈസൂർ സർവീസ് ആരംഭിച്ചിട്ട് ഇന്നലെ ഏഴ് വർഷം പൂർത്തിയായി. 2016 ജൂൺ മാസം 22-ാം തിയതി പത്തനംതിട്ട എംഎൽഎ വീണാ ജോർജ്ജാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ടയിൽ നിന്നും കോട്ടയം,തൃശൂര്‍, മുക്കം, താമരശ്ശേരി, ബത്തേരി, ഗുണ്ടല്‍പേട്ട വഴി മൈസൂരിലേക്കാണ് സർവിസ്. നിലവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് (KSRTC Swift) ആണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. സർവിസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ: പത്തനംതിട്ട ~ മൈസൂർ ( ಪತ್ತನಮ್ತಿಟ್ಟ – ಮೈಸೂರು) പത്തനംതിട്ട നിന്ന് :: 6 pm മൈസൂർ നിന്ന് :: 6 pm Via : ತಿರುವಲ್ಲ, ಕೋಟ್ಟಯಮ್, ತೃಶೂರ್, ಮುಕ್ಕಮ್, ತಾಮರಶ್ಶೇರಿ, ಬತ್ತೇರಿ, ಗುಣ್ಟಲ್ಪೇಟ್ಟು വഴി :: തിരുവല്ല, കോട്ടയം, തൃശൂര്‍, മുക്കം, താമരശ്ശേരി, ബത്തേരി, ഗുണ്ടല്‍പേട്ട ⚠️ ഓൺലൈനായി സീറ്റ് ബുക്കിംഗ് ചെയ്യാം – onlineksrtcswift.com
Read More » -
Kerala
കേരളത്തിൽ നാല് ട്രെയിനുകൾക്ക് പുതിയ അഞ്ച് സ്റ്റോപ്പുകൾ; വിശദവിവരങ്ങൾ
തിരുവനന്തപുരം: ദക്ഷിണ റെയിൽവെയുടെ തിരുവനന്തപുരം ഡിവിഷന് കീഴിൽ വരുന്ന നാല് ട്രെയിനുകൾക്ക് പുതിയതായി അഞ്ച് സ്റ്റോപ്പുകൾ അനുവദിച്ചു.യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് തീരുമാനം. മധുരെ – തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, വെരാവൽ – തിരുവനന്തപുരം എക്സ്പ്രസ്, നാഗർകോവിൽ ജംങ്ഷൻ – കോട്ടയം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 16344 മധുരെ- തിരുവനന്തപുരം അമൃത എക്സ്പ്രസിന് ചങ്ങനാശ്ശേരി, മാവേലിക്കര എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. മധുരയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 4.10ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പുലർച്ചെ 5.00 മണിക്ക് തിരുവനന്തപുരത്തെത്തും. ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് ചങ്ങാനാശ്ശേരിയിൽ ആണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.എല്ലാ ദിവസവും രാത്രി 9.30ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 5.30ന് കൊച്ചുവേളിയിലെത്തും. ട്രെയിൻ നമ്പർ 16333 വെരാവൽ- തിരുവനന്തപുരം എക്സ്പ്രസിന് മാവേലിക്കരയിൽ പുതിയ സ്റ്റോപ്പ്…
Read More » -
Kerala
ഇന്ത്യയിലെ മികവുറ്റ 10 ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലുമില്ല
കൊച്ചി: നമ്മുടെ നേതാക്കൻമാരും പണച്ചാക്കുകളുമൊക്കെ ചെന്നൈയിലും ബംഗളൂരിലും അമേരിക്കയിലുമൊക്കെ ചികിത്സ തേടിപ്പോകുന്നത് പലപ്പോഴും കേരളത്തിൽ തന്നെ സംസാരവിഷയമായിട്ടുള്ള കാര്യമാണ്.ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ എന്നുപറയുമ്പോഴും ഇന്ത്യയിലെ മികച്ച 10 ആശുപത്രികളെടുത്താൽ കേരളത്തില്‍ നിന്ന് ഒന്നുപോലുമില്ല എന്നതാണ് വാസ്തവം. അതേസമയം ബംഗളൂരിലെ ഫോര്‍ട്ടിസും ചെന്നൈയിലെ അപ്പോളോയും വരെ ആ ലിസ്റ്റിലുണ്ട്.എന്തുകൊണ്ട് അപ്പോളോ ആശുപത്രി കേരളത്തിലില്ല ? ഉന്നത ചികിത്സാരംഗത്ത് കൂടുതല്‍ മികച്ച സേവന മൊരുക്കാൻ അപ്പോളോ, ഫോർട്ടിസ് മുതലായ ആശുപത്രികളെ കേരളത്തിലേക്ക് എന്തുകൊണ്ട് ക്ഷണിക്കുന്നില്ല ? ആരോഗ്യപരമായ മത്സരം ആരോഗ്യരംഗത്തും ഉണ്ടാകുമ്ബോള്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ചികിത്സയും ലഭിക്കുകയില്ലേ ? ചോദ്യങ്ങൾ ഒരുപാടാണ്. അപ്പോൾ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ലോകം ചുറ്റാൻ പറ്റുമോ- എന്നൊരു മറുചോദ്യവും ഉയർന്നു വരുന്നുണ്ട്. അതവിടെ നിൽക്കട്ടെ, ലോകോത്തര നിലവാരവും സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ അധീനതയിലുള്ള എയിംസ് (AIIMS) ഹോസ്‌പിറ്റല്‍ കേരളത്തില്‍ വരുന്നതിനുള്ള തടസ്സമെന്താണ് ? കേരളത്തില്‍ കുറേ വര്‍ഷങ്ങളായി എയിംസിനുവേണ്ടിയുള്ള മുറവിളി നടക്കുകയാണ്..കൊച്ചി,കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എയിംസ് വേണമെന്നായിരുന്നു വിവിധ സംഘട നകളുടെ ആവശ്യം.പിന്നീട്…
Read More » -
Kerala
സംഗതി സൂപ്പർ ഫാസ്റ്റ്; പക്ഷെ കേരള എക്സ്പ്രസിന്റെ വൈകിയോട്ടം തുടർക്കഥ
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് എത്താൻ ഏതൊരു മലയാളിയും ആദ്യ തിരഞ്ഞെടുക്കുന്ന ട്രെയിൻ സര്‍വീസായിരുന്നു ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് (12626). ഏകദേശം രണ്ട് രാത്രിയും രണ്ട് പകലും കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്താൻ സാധിക്കും എന്നതായിരുന്നു പ്രത്യേകത.ടിക്കറ്റ് ബൂക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍പ്പോലും നാട്ടിലേക്കെത്താൻ കേരള എക്സ്പ്രസിനെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.കാരണം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനായ കേരള എക്സ്പ്രസ് അപൂര്‍വ ഘട്ടങ്ങളില്‍ ഒഴികെ കൃത്യമായും കൃത്യസമയം പാലിച്ചിരുന്ന ഒരു വണ്ടിയായിരുന്നു.എന്നാല്‍ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്ര തിരിക്കുന്ന കേരള എക്സ്പ്രസ് ഇപ്പോൾ തിരുവനന്തപുരത്ത് വൈകി എത്തുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. റെയില്‍വെയുടെ സമയപ്രകാരം എല്ലാ ദിവസവും രാത്രി 8.10ന് ന്യൂ ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിൻ രണ്ട് രാത്രിയും രണ്ട് പകലും യാത്ര ചെയ്ത് (49 മണിക്കൂര്‍ 40 മിനറ്റ്) വൈകിട്ട് 9:50 ന് തിരുവനന്തപുരത്ത് എത്തിച്ച ചേരേണ്ട സര്‍വീസാണ്.എന്നാൽ ഇപ്പോൾ തുടർച്ചയായി ട്രെയിൻ തിരുവനന്തപുരത്ത് എത്തുന്നത് അർധരാത്രിക്ക്…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരന് 10 വർഷം കഠിനതടവ്
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് 10 വര്‍ഷത്തെ കഠിന തടവ്. വിളവൂര്‍ക്കല്‍ പെരുകാവ് പൊറ്റയില്‍ ശോഭാ ഭവനില്‍ അഖില്‍(27)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്സോ കോടതി വന്ന ശേഷമുള്ള ആദ്യത്തെ വിധിയാണിത്. പത്ത് വര്‍ഷത്തെ കഠിന തടവിനും രണ്ട് വര്‍ഷത്തെ വെറും തടവിനും 50,000 രൂപ പിഴയൊടുക്കാനുമാണ് വിധി. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ എട്ട് മാസത്തെ തടവ് ശിക്ഷകൂടി പ്രതി അനുഭവിക്കണം. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിക്കണം . 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്ന പ്രതി ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന 17കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സൗഹൃദത്തിക്കി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. അതിജീവിതയെ തട്ടിക്കൊണ്ട് പോയതിന് രണ്ട് വര്‍ഷവും 10,000 രൂപയും പോക്സോ പ്രകാരമുള്ള കുറ്റത്തിനും ബലാത്സംഗത്തിനും 10 വര്‍ഷം കഠിന തടവും 40,000രൂപയുമാണ് ശിക്ഷിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും…
Read More » -
Local
തൃശൂർ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്
തൃശൂർ ജില്ലയിലെ കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ മുഹമ്മദുണ്ണി(65)യാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ഷരീഫ്, കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടി പാലത്തിങ്ങൽ വീട്ടിൽ 45 വയസ്സുള്ള , ഷെറീഫ്, തറക്കൽ വീട്ടിൽ 58 വയസ്സുള്ള ഇബ്രാഹിംകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്തുനിന്നും വരുകയായിരുന്ന ബൈക്കിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപത്തെ ഇടവഴിയിൽ നിന്നും കയറിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നും ഇടിച്ച കാർ ബൈക്ക് യാത്രികരെ കുറച്ചു ദുരം വലിച്ചു കൊണ്ടു പോയി എന്നും ദൃക്സാക്ഷികൾ പറഞ്ഞു. കാർഡ്രൈവർ കടവല്ലൂർ മുട്ടിപ്പാലത്തിങ്കൽ റഫീക്ക് മദ്യപിച്ചിരുന്നതായി കുന്നംകുളം പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റടിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഷെറീഫ് അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. മുഹമ്മദുണ്ണിയുടെ…
Read More » -
India
ചെന്നൈ- ലോക മാന്യ തിലക് എക്സ്പ്രസില്‍ തീപിടിത്തം; യാത്രക്കാർ ട്രെയിനിൽ നിന്നും എടുത്തുചാടി
ചെന്നൈ : ചെന്നൈ- ലോക മാന്യ തിലക് എക്സ്പ്രസില്‍ തീപിടിത്തം.ചെന്നൈ ബാസിൻ ബ്രിഡ്‌ജില്‍ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ എ,സിയിലേക്കുള്ള കേബിളിനാണ് തീപിടിച്ചത്.തീപിടിത്തത്തെ തുടര്‍ന്ന് ട്രെയിൻ പിടിച്ചിട്ടു, ട്രെയിനില്‍ നിന്ന് പുക ഉയർന്നതോടെ യാത്രക്കാര്‍ ട്രെയിനിൽ നിന്ന് എടുത്തു ചാടി ഓടി.ട്രെയിനിന് തീപിടിക്കുന്നതിന്റെയും യാത്രക്കാർ ഇറങ്ങി ഓടുന്നതിന്റെയോം വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം തകരാര്‍ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.
Read More » -
Kerala
വീടിനുള്ളില്‍ 11കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത;കുടുംബം പരാതി നൽകി
കൊച്ചി: വീടിനുള്ളില്‍ 11കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. വിശദവിവരങ്ങൾ ചൂണ്ടിക്കാട്ടി, ജില്ലാ റൂറല്‍ പൊലീസ് മേധാവിക്ക് കുടുംബം പരാതി നല്‍കി. മെയ് 29ന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് അമ്മ കുട്ടിക്ക് ഭക്ഷണം നല്‍കാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന സാധനങ്ങള്‍ക്ക് ഇളക്കം തട്ടിയിരുന്നില്ല. കുട്ടി സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രങ്ങളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. നെഞ്ചില്‍ നഖം കൊണ്ടുള്ള പാടുകള്‍ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് എന്ന രീതിയില്‍ ഉള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. എന്നാല്‍ അതിലുണ്ടായിരുന്ന കയ്യക്ഷരം മകളുടേതല്ലെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങള്‍ വേണ്ട രീതിയില്‍ രേഖപ്പെടുത്തിയില്ലെന്നും കാര്യമായി തുടര്‍ അന്വേഷണം ഉണ്ടായില്ലെന്നുമാണ് കുടുംബത്തിന്റെ…
Read More » -
Kerala
തെരുവുനായ്ക്കളെ പേടിച്ച് സ്കൂളിന് അവധി;കൊല്ലത്ത് തെരുവ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു
കൊട്ടാരക്കര: തെരുവുനായ്ക്കളെ പേടിച്ച് സ്കൂളിന് അവധി നൽകി അധികൃതർ. വെളിയം വെസ്റ്റ് ഗവ. എല്‍പി സ്‌കൂളിനാണ് ഇന്ന് അവധി നല്കിയത്. രാവിലെ കുട്ടികൾ സ്കൂളിൽ എത്തിയപ്പോള്‍ പതിനഞ്ചോളം തെരുവ് നായ്ക്കള്‍ സ്‌കൂള്‍ വളപ്പിലുണ്ടായിരുന്നു.വിവരമറിഞ്ഞെത്തിയ രക്ഷകർത്താക്കൾ ഇതോടെ കുട്ടികളെ സ്‌കൂള്‍ വളപ്പിലേക്ക് കടത്തിവിട്ടില്ല. പിടിഎ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും എത്തി സ്‌കൂളിനകത്ത് ഉണ്ടായിരുന്ന തെരുവ് നായ്ക്കളെ ഓടിച്ചെങ്കിലും ഒരു നായ മാത്രം പോയില്ല. വായില്‍ നിന്ന് നുരയും പതയും വന്നു കൊണ്ടിരുന്ന ഈ നായക്ക് പേയുള്ളതായി സംശയമുയര്‍ന്നതോടെ നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. സ്‌കൂള്‍ വരാന്തകളില്‍ ഉള്‍പ്പെടെ നായ്ക്കളുടെ വായില്‍ നിന്നുള്ള ഉമിനീരും മറ്റ് വിസര്‍ജ്യങ്ങളും കിടപ്പുണ്ടായിരുന്നു. ഇതോടെ സ്‌കൂളിന് അവധി നല്കുകയായിരുന്നു.ബുധനാഴ്ച സ്‌കൂളിനു സമീപം തെരുവ്‌നായ രണ്ടു പേരെ കടിച്ചിരുന്നു.
Read More »