കൊച്ചി:ഫാമിലെ കുളത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.തൃപ്പൂണിത്തുറ ഉദയംപേരൂർ മാളേകാട് ഭാഗത്തുള്ള ഫാമില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ ഭഗീരഥ്-സുമിലട്ടഡു ദമ്പതികളുടെ മകള്‍ സൃഷ്ടിയാണ് മരിച്ചത്.
താറാവിന് നീന്താനായി നിര്‍മിച്ച കൃത്രിമ കുളത്തില്‍ കുട്ടി വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കുട്ടിയെ ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.