Month: June 2023
-
India
അനിശ്ചിതത്വത്തിന് അവസാനം; ചികിത്സ നല്‍കി അരിക്കൊമ്പനെ തുറന്നുവിട്ടു
ചെന്നൈ: തേനിയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. തമിഴ്നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് വനം വകുപ്പ് മയക്കുവെടിവച്ച് അരിക്കൊമ്പനെ തളച്ചത്. ആനയുടെ ആരോഗ്യസ്ഥി തൃപ്തികരമാണ് തമിഴ്നാട് വനം വകുപ്പ് അറിയിക്കുന്നത്. മതിയായ ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടതെന്നും അവര്‍ പറയുന്നു. മയക്കുവെടിയേറ്റ ആന പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു ദിവസം ആനിമല്‍ ആംബുലന്‍സിലായിരുന്നു. കമ്പത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നിനു തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയ കാട്ടാനയെ വൈകിട്ടോടെയാണ് തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചത് ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29-നാണ് മയക്കുവെടിവച്ചത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാള്‍ പിന്നീട് മരിക്കുകയും…
Read More » -
Kerala
വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അനിശ്ചിതകാലത്തേക്ക് അമൽ ജ്യോതി കോളേജ് അടച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.കോളജ് ഹോസ്റ്റലിൽ ശ്രദ്ധ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചത്. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും ഫുഡ് ടെക്നോളജി ഡിപ്പാര്‍ട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതോടെ ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് പ്രിൻസിപ്പല്‍ നിര്‍ദ്ദേശം നല്‍കി.എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നത് നിലപാട്. ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥി സമരം നടക്കുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇതോടെ കോളേജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു.
Read More » -
India
അട്ടിമറി ശ്രമം: റെയിൽവേ ട്രാക്കില്‍ കല്ലിടുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിടികൂടി
ബംഗളൂരു: ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച ഞെട്ടൽ മാറുന്നതിനു മുൻപ് കർണാടകയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം.റെയിൽവേ ട്രാക്കില്‍ കല്ലിടുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പിടികൂടിയത്. അരുണ്‍ പുദൂര്‍ എന്ന കുട്ടിയാണ് അറസ്റ്റിലായത്.റെയില്‍വേ ട്രാക്കില്‍ നിരവധി വലിയ കല്ലുകള്‍ കൂട്ടിയിടുന്നതിനിടയിൽ റയിൽപ്പാളങ്ങളുടെ പതിവ് പരിശോധനയ്ക്കെത്തിയ ട്രാക്ക്മാൻമാരാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിടികൂടിയത്.തുടർന്ന് ഇവർ ചേർന്ന് കല്ലുകൾ പെട്ടെന്ന് നീക്കം ചെയ്യുകയും കുട്ടിയെ റയിൽവെ സുരക്ഷാ സേനയ്ക്ക് കൈമാറുകയുമായിരുന്നു.
Read More » -
India
കുടുംബ കലഹം, കളമശ്ശേരി സ്വദേശിനിയായ യുവതി ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ
മലയാളി യുവതിയെ ബെംഗളൂരുവിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ലക്ഷ്മിഭവനത്തിൽ ശ്രീനിവാസന്റെ മകൾ നീതു (27) ആണ് മരിച്ചത്. ഭർത്താവ് ശ്രീകാന്ത് ആന്ധ്ര റാത്തൂർ സ്വദേശിയാണ്. ബസവനഗർ എസ്എൽവി റസിഡൻസി അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ച നീതുവിനെ വെളുപ്പിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വയസ്സുകാരി മകൾ കളമശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു. ജീവൻബീമനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സി.വി രാമൻ നഗർ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: അജിത, സഹോദരൻ: നിതിൻ.
Read More » -
India
പട്ടാപ്പകല്‍ വീട്ടിൽ കയറി നവവധുവിനെ തട്ടിക്കൊണ്ട് പോയി
പറ്റ്ന : പട്ടാപ്പകല്‍ നവവധുവിനെ തട്ടിക്കൊണ്ട് പോയി.ബീഹാറിലെ അരാരിയയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ യുവതി അലറിക്കരയുന്നതും കാണാം. പ്രണയത്തിലായിരുന്ന യുവാവുമായുള്ള യുവതിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മറ്റൊരു ജാതിയില്‍ പെട്ടയാളായതിനാല്‍ വീട്ടുകാരുടെ അനുമതിയില്ലാതെയാണ് യുവതി കാമുകനെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ഉന്നത വിദ്യാഭ്യാസം;കേരള സര്‍വകലാശാലക്ക് കുതിപ്പ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഏര്‍പ്പെടുത്തിയ നാഷനല്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എൻ.ഐ.ആര്‍.എഫ്) പട്ടികയില്‍ കേരള സര്‍വകലാശാലക്ക് കുതിപ്പ്. കഴിഞ്ഞ വര്‍ഷത്തെ 40ാം റാങ്കില്‍നിന്ന് ഇത്തവണ 24ാം സ്ഥാനത്തെത്തി. കേരളത്തില്‍നിന്നുള്ള സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തും കേരള സര്‍വകലാശാലയാണ്. ‘നാകി’ന്‍റെ എ പ്ലസ് പ്ലസ് ഗ്രേഡ് നേട്ടത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാല എൻ.ഐ.ആര്‍.എഫ് റാങ്കിങ്ങിലും മുന്നേറ്റം നടത്തിയത്. സര്‍വകലാശാല വിഭാഗത്തില്‍ എം.ജി സര്‍വകലാശാല 31ാം റാങ്കോടെ കേരളത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. കുസാറ്റ് കഴിഞ്ഞ വര്‍ഷം 41ാം റാങ്കിലുണ്ടായിരുന്നത് ഇത്തവണ 37ാം സ്ഥാനത്തെത്തി. കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ വര്‍ഷം 69ാം സ്ഥാനത്തുണ്ടായിരുന്നത് ഇത്തവണ 70ാം റാങ്കിലെത്തി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല (108ാം റാങ്ക്), കേരള കാര്‍ഷിക സര്‍വകലാശാല (127), കണ്ണൂര്‍ സര്‍വകലാശാല (167) എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച കേരളത്തില്‍നിന്നുള്ള സർവകലാശാലകൾ
Read More » -
Kerala
പീഡിപ്പിച്ചെന്ന പാര്‍ട്ടി വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ സി.പി.എം. ഏരിയ കമ്മറ്റി അംഗത്തിന് ജാമ്യം
പത്തനംതിട്ട: പീഡിപ്പിച്ചെന്ന പാര്‍ട്ടി വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ സി.പി.എം. കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗത്തിന് ജാമ്യം.സി.പി.എം. നേതാവ് ജേക്കബ് തര്യൻ(68)ആണ് പത്തനംതിട്ട സിജെഎം കോടതി ജാമ്യം അനുവദിച്ചത്. പ്രവര്‍ത്തകയുടെ പരാതിയില്‍ ആറന്മുള പോലീസ് കേസ് എടുത്തിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോയ ശേഷം മുൻകൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷം നിയമ നടപടികള്‍ സ്വീകരിക്കാൻ കോടതി നിര്‍ദേശിക്കുകയായിരുന്നു.തുടർന്ന് ആറന്മുള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. സ്റ്റേഷനില്‍ ഹാജരാകുന്ന പ്രതിയെ കാലതാമസമുണ്ടാകാതെ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിദേശിച്ചിരുന്നു. മല്ലപ്പുഴശേരി പഞ്ചായത്തില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗമാണ് ജേക്കബ് തര്യൻ. തലസ്ഥാന ജില്ലയില്‍ നിന്നുള്ള ആളാണ് പരാതിക്കാരി. ഇവര്‍ താമസിക്കുന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. ജേക്കബ് തര്യനുമൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വന്നിരുന്നയാളാണ് യുവതി. ഒരു മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തി കടന്നു…
Read More » -
Kerala
മയക്കുമരുന്ന് നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ച് താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച പ്രതിയെ പിടികൂടി
കോഴിക്കോട്: കോളജ് വിദ്യാര്‍ഥിനിയെ പെണ്‍കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി. വയനാട് കല്‍പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിന്റെ ഒൻപതാം വളവിൽ ഉപേക്ഷിക്കുകയായിരുന്നു.താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്.
Read More » -
NEWS
കുവൈത്തില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി:മലയാളി യുവാവിനെ ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി അനുഷാദ് അബ്ദുല്‍ വഹാബ് (36) ആണ് ജീവനൊടുക്കിയത്.കുവൈത്തിലെ ഫൈഹയിൽ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷെമീന. പിതാവ്: അബ്ദുല്‍ വഹാബ്. മാതാവ്: അസ്മാബി.
Read More » -
Kerala
ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും ഉടമയായ വയോധികയെ കണ്ടെത്തി നല്‍കി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും
വിഴിഞ്ഞം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും ഉടമയായ വയോധികയെ കണ്ടെത്തി നല്‍കി ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ അസി. സബ് ഇൻസ്പെക്ടറുമായ നസീനാ ബീഗവുമാണ് പാപ്പനംകോട് സ്വദേശിയായ രാജമ്മ എന്ന വയോധികയെ കണ്ടെത്തി ആഭരണവും പണവും തിരികെ ഏല്‍പ്പിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.പാപ്പനംകോട്ടുനിന്ന് തമ്ബാനൂരിലെത്താനാണ് രാജമ്മ ബഷീറിന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. ആലപ്പുഴയിലേക്കു പോകുന്നതിനാണ് തമ്ബാനൂരിലെത്തിയത്. ഓട്ടോറിക്ഷയിറങ്ങിയശേഷം ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് പണവും സ്വര്‍ണവും കാണാതായത് അറിഞ്ഞത്. വിഷമിച്ച് അവര്‍ തിരികെ വീട്ടിലേക്കു മടങ്ങി. ഓട്ടോറിക്ഷയുമായി താമസസ്ഥലമായ പാളയത്തെ പോലീസ് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് സീറ്റിനടുത്ത് പേപ്പറില്‍ പൊതിഞ്ഞ സ്വര്‍ണവും പണവും മുഹമ്മദ് ബഷീര്‍ കണ്ടത്. തുടര്‍ന്ന് ഭാര്യ നസീനാ ബീഗത്തിനോടു കാര്യം പറഞ്ഞു. അവര്‍ ഇതുമായി തമ്ബാനൂരിലെത്തി.തുടര്‍ന്ന് പാപ്പനംകോട് ഭാഗത്ത് എത്തി അന്വേഷണം നടത്തി. പോലീസ് സ്റ്റേഷനുകളിലും തിരക്കി.ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെയാണ് രാജമ്മയെ കണ്ടെത്തിയത്. രണ്ടുപേര്‍ക്കും സ്നേഹത്തിന്റെ മുത്തം നല്‍കിയാണ്…
Read More »