IndiaNEWS

കുടുംബ കലഹം, കളമശ്ശേരി സ്വദേശിനിയായ യുവതി ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ

 മലയാളി യുവതിയെ ബെംഗളൂരുവിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി ലക്ഷ്മിഭവനത്തിൽ ശ്രീനിവാസന്റെ മകൾ നീതു (27) ആണ് മരിച്ചത്. ഭർത്താവ് ശ്രീകാന്ത് ആന്ധ്ര റാത്തൂർ സ്വദേശിയാണ്. ബസവനഗർ എസ്എൽവി റസിഡൻസി അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ച നീതുവിനെ വെളുപ്പിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വയസ്സുകാരി മകൾ കളമശേരിയിലെ നീതുവിന്റെ വീട്ടിലായിരുന്നു.

ജീവൻബീമനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സി.വി രാമൻ നഗർ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
മാതാവ്: അജിത, സഹോദരൻ: നിതിൻ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: