പറ്റ്ന : പട്ടാപ്പകല്‍ നവവധുവിനെ തട്ടിക്കൊണ്ട് പോയി.ബീഹാറിലെ അരാരിയയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ യുവതി അലറിക്കരയുന്നതും കാണാം.
പ്രണയത്തിലായിരുന്ന യുവാവുമായുള്ള യുവതിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മറ്റൊരു ജാതിയില്‍ പെട്ടയാളായതിനാല്‍ വീട്ടുകാരുടെ അനുമതിയില്ലാതെയാണ് യുവതി കാമുകനെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan