Month: June 2023

  • Social Media

    സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

    കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പൊതു ദര്‍ശനം തുടരുകയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക. ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്. അതേസമയം, കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സാസ്‌കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവര്‍ത്തകനെ കുറിച്ചുള്ള ഓര്‍മകളാണ് രാഷ്ട്രീയ- സിനിമ-സീരിയല്‍ രംഗത്തെ പ്രമഖര്‍ പങ്കുവയ്ക്കുന്നത്. തങ്ങള്‍ക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ ദിവസം പൊതു ദര്‍ശനത്തിന് നടന്‍ സുരേഷ് ഗോപിയും. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എത്തിയിരുന്നു വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്…

    Read More »
  • Crime

    ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ കേസ്; പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി മൊഴി പിന്‍വലിച്ചുവെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണ് എതിരെ നല്‍കിയ മൊഴി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, പരാതി ആരും പിന്‍വലിച്ചിട്ടില്ല എന്ന് ഇന്നലെ ഗുസ്തി താരങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. സമരം നിര്‍ത്താന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാണെന്ന ആരോപണം നിലനില്‍ക്കെ പരാതിയില്‍ മൊഴി രേഖപ്പെടുത്താനായി ഡല്‍ഹി പോലീസ് സംഘം ബ്രിജ് ഭൂഷണ്‍ ശരണിന്റെ വസതിയിലെത്തി. ഉത്തര്‍ പ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലെത്തിയ പോലീസ് 12 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബ്രിജ്ഭൂഷണെ ചോദ്യം ചെയ്‌തോ എന്ന കാര്യം വ്യക്തമല്ല. ബ്രിജ്ബൂഷണെതിരായ ഗുസ്തി താരങ്ങളുടെ പരാതായില്‍ 137 പേരുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയത്. അതിനിടെ ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും കണ്ടേക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച ഗുസ്തി താരങ്ങള്‍ അമിത് ഷായെ ഡല്‍ഹിയിലെ…

    Read More »
  • Social Media

    മൂന്നുവയസുകാരന്‍ പാമ്പിനെ ചവച്ചുതുപ്പി!

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നുവയസുള്ള കുട്ടി പാമ്പിനെ ചവച്ചുതുപ്പി! ഫറൂഖാബാദിലാണ് സംഭവം. വീടിന്റെ പുറത്തായി കളിക്കുകയായിരുന്നു മൂന്ന് വയസുകാരനായ അക്ഷയ്. ആ സമയത്താണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഒരു പാമ്പ് പുറത്ത് വന്നത്. അത് കുട്ടിയുടെ മുന്നിലായി എത്തിപ്പെട്ടു. കുട്ടി പാമ്പിനെ പിടിച്ച് വായില്‍ ഇടുകയും അതിനെ ചവക്കുകയും ചെയ്തു. എന്നാല്‍, അധികം വൈകാതെ കുട്ടി കരച്ചിലും ആരംഭിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോള്‍ കുട്ടിയുടെ വായില്‍ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ അവര്‍ പാമ്പിനെ വലിച്ച് പുറത്തിട്ടു. പിന്നാലെ തന്നെ അയല്‍ക്കാരും വീട്ടുകാരും ഒക്കെ ചേര്‍ന്ന് കുട്ടിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം പൂര്‍ണ ആരോഗ്യവാനയായ ബാലനെ ഡിസ്ചാര്‍ജ് ചെയ്തു. ഏതായാലും, പയ്യന്‍ ചവച്ചരച്ചതിനെ തുടര്‍ന്ന് പാമ്പ് ചത്തിരുന്നു.  

    Read More »
  • India

    ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ‘ദ കേരള സ്റ്റോറി’ കാണാൻ കൂട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി മുസ്ലീം കാമുകനൊപ്പം ഒളിച്ചോടി 

    വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’ കാണാൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി മുസ്ലീം കാമുകനൊപ്പം ഒളിച്ചോടി.ഇന്ത്യ ടുഡേയുടേതാണ് റിപ്പോര്‍ട്ട്. ഭോപ്പാലിലെ 19 കാരിയായ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് വിവാഹത്തിന് തൊട്ടുമുമ്ബ് കാമുകനായ യൂസഫ് എന്നയാളോടൊപ്പം ഒളിച്ചോടിയത്. യൂസഫില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ പെണ്‍കുട്ടിയെ ഉപദേശിച്ചിരുന്നതായി പറയുന്നു. വീട്ടുകാര്‍ വേറൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.അതിനിടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ ബന്ധുക്കള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • LIFE

    ”ചെവിക്കല്ല് അടിച്ച് പൊളിച്ച് ഞാന്‍ ഇറങ്ങിപോകും” ജുനൈസിനോട് കോപം അടക്കാനാവാതെ ഷിജു

    ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ന്റെ തുടക്കം മുതല്‍ അത്ര സുഖത്തില്‍ അല്ലാത്തവരാണ് ജുനൈസും ഷിജുവും. പലപ്പോഴും ഇവര്‍ തമ്മില്‍ വാക്‌പ്പോര് വീട്ടില്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഇനി ജുനൈസുമായി മിണ്ടില്ലെന്ന തീരുമാനത്തിലാണ് ഷിജു. അതിന് കാരണമായത് വലിയൊരു തര്‍ക്കമാണ്. ഇരുവര്‍ക്കും ഇടയില്‍ പുകഞ്ഞുകൊണ്ടിരുന്ന അതൃപ്തി അവസാനത്തോട് അടുക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നതാണ് പ്രേക്ഷകര്‍ കാണുന്നത്. ജുനൈസും അഖില്‍ മാരാരും തമ്മില്‍ അഖില്‍ വളരെ ഫേക്കാണ് എന്ന രീതിയില്‍ ചര്‍ച്ച നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഒരോ ദിവസം പോയ കണ്ടന്റ് നിങ്ങള്‍ ഉറങ്ങും മുന്‍പ് വീണ്ടും ആലോചിക്കാറുണ്ടല്ലോ എന്ന് അഖിലിനോട് ജുനൈസ് ചോദിച്ചു. അത് ചെയ്യാറുണ്ട്, ഞാന്‍ ഒരു സിനിമ സംവിധായകനാണ്. അതിനിടയില്‍ ഇത് കേട്ട ഷിജു. അത് എല്ലാവരും ചെയ്യാറുള്ളതല്ലെ. അതിലെന്താണെന്ന് പറഞ്ഞു. ഇതോടെ അതിനെയും വളച്ചൊടിച്ചു എന്ന് ജുനൈസ് പറഞ്ഞു. ഇതോടെ ഷിജു പ്രകോപിതനായി. നീ എന്ത് അര്‍ത്ഥത്തിലാണ് വളച്ചൊടിച്ചതെന്ന് പറഞ്ഞത്. അടുത്ത് നിന്ന നാദിറയും ഷിജുവിനെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. ഒച്ച കുറച്ച് പറഞ്ഞാല്‍…

    Read More »
  • India

    കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം കസ്റ്റഡിയിൽ

    ഹൈദരാബാദ്: കുട്ടികളെ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ സംഘം പിടിയില്‍. സംഘത്തില്‍പ്പെട്ട രണ്ടുപേരാണ് പിടിയിലായത്.ഹൈദരാബാദിലാണ് സംഭവം. ഷേഖ് ഇമ്രാന്‍ എന്നയാളും പര്‍വീണ്‍ എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ പാരഡൈസ് ജംഗ്ഷനിലും ഹനുമാന്‍ ടേക്ഡിയിലും നിന്നാണ് ഇവര്‍ കുട്ടികളെ തട്ടിയെടുത്തത്.   വഴിയരികില്‍ കിടന്നുറങ്ങിയ കുടുംബത്തിന്റെ പിഞ്ചുകുഞ്ഞിനെ ഓട്ടോയിലെത്തിയ സ്ത്രീ തട്ടിയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പുറത്തു വന്നിരുന്നു.ഇവര്‍ തട്ടിയെടുത്ത രണ്ടു കുട്ടികളെയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

    Read More »
  • Crime

    ബ്രിജ്ഭൂഷന്റെ വീട്ടില്‍ ഡല്‍ഹി പോലീസ്; ജീവനക്കാരെ ചോദ്യം ചെയ്യുന്നു

    ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വസതിയില്‍ ഡല്‍ഹി പോലീസ്. ബ്രിജ് ഭൂഷന്റെ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയില്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്നു. വനിതാ താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 12 പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് പോലീസ് എത്തിയതെന്നാണ് സൂചന. തെളിവുകള്‍ക്കായി വിവരങ്ങള്‍ ശേഖരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷന്റെ നിരവധി അനുയായികളെയും ചോദ്യം ചെയ്തു. അതേസമയം, ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തോ എന്ന് വ്യക്തമല്ല. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ 137 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷണെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് വിവരം.…

    Read More »
  • Kerala

    പഞ്ചായത്ത് വാഹനത്തില്‍ പാര്‍ട്ടിക്കാരെ കയറ്റിയത് ചോദ്യം ചെയ്തു; സസ്‌പെന്‍ഷനടിച്ച് ഡ്രൈവറുടെ കൈയിലേക്ക് കൊടുത്തു

    ഇടുക്കി: പാര്‍ട്ടി പരിപാടിക്ക് പോകാന്‍ സി.പി.എം. പ്രവര്‍ത്തകരെ പഞ്ചായത്ത് വാഹനത്തില്‍ കയറ്റിയതിനെ ചോദ്യം ചെയ്ത പഞ്ചായത്ത് ഡ്രൈവറെ പഞ്ചായത്ത് പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തു. 20 വര്‍ഷമായി കൊന്നത്തടി പഞ്ചായത്തിന്റെ ഡ്രൈവറായിരുന്ന എന്‍.സി. ബേബിയെയാണ് പഞ്ചായത്ത് ഭരണസമിതി സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന്റെ സ്ഥിരം ജീവനക്കാരനാണ് ബേബി. പ്രതിഷേധവുമായി കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി രംഗത്ത്. കഴിഞ്ഞമാസം 20-നായിരുന്നു സംഭവം. സി.പി.എമ്മിന്റെ രാജാക്കാട് പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിന് പ്രസിഡന്റ് പഞ്ചായത്ത് വാഹനത്തില്‍ കൊന്നത്തടിയില്‍നിന്ന് പുറപ്പെട്ടു. വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ഒപ്പം കയറ്റി. എന്നാല്‍, പഞ്ചായത്ത് വാഹനത്തില്‍ പഞ്ചായത്തുമായി ബന്ധമില്ലാത്തവരെ കയറ്റുന്നത് നിയമവിരുദ്ധമാണെന്നും, യാത്രയില്‍ ഏതെങ്കിലും തരത്തില്‍ അപകടം ഉണ്ടായാല്‍ ഡ്രൈവറായ താന്‍ മറുപടി പറയേണ്ടി വരുമെന്ന് ബേബി പ്രസിഡന്റിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി. തര്‍ക്കമുണ്ടായെങ്കിലും വാഹനത്തില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ഇറക്കാന്‍ പ്രസിഡന്റ് തയ്യാറായില്ല. പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം ഇവരെ രാജാക്കാടിന് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍,…

    Read More »
  • India

    ഒഡീഷ ട്രെയിൻ അപകടം അട്ടിമറിയോ ?

    ഒഡീഷയിലെ ബാലസോറില്‍ ഷാലിമാര്‍-ചെന്നൈ സെൻട്രല്‍ കോറോമാണ്ടല്‍ എക്‌സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവ അപകടത്തില്‍പ്പെടാൻ ഇടയാക്കിയത് തീവണ്ടികളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്‌ട്രോണിക് ഇന്റര്‍ലോക്കിംഗ് സംവിധാനത്തിലെ കൃത്രിമത്വവും അട്ടിമറിയും ആണെന്ന് സൂചന.റെയില്‍വേ ഉദ്യോഗസ്ഥര്‍ നേരത്തെയും ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ഇന്റര്‍ലോക്കിങ് സംവിധാനത്തിലുണ്ടായ പിഴവാണ് അപകടകാരണം എന്നാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ച സിബിഐയുടെയും പ്രാഥമിക നിഗമനം. പോയിന്റ് മെഷീന്റെ സെറ്റിംഗില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്തിനാണ് അത് ചെയ്തതെന്ന കാര്യം അന്വേഷണത്തില്‍ വ്യക്തമാകും. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്ത് കൊണ്ടുവരും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് എന്നാല്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ മന്ത്രി സൂചിപ്പിച്ചതിന് പിറകെയാണ് സിബിഐ സംഘം അപകടം നടന്ന ബാലസോറിലെത്തി പരിശോധന നടത്തിയത്.സ്റ്റേഷനിലെ റിലേ റൂമില്‍ അട്ടിമറി നടന്നോ എന്നും സിബിഐ പരിശോധിക്കുന്നുണ്ട്.ബാലസോര്‍ ട്രെയിൻ ദുരന്തത്തിനു കാരണമായ സിഗ്നല്‍ തകരാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതാണോ എന്ന സംശയത്താലാണ് സിബിഐ അന്വേഷണത്തിനു റെയില്‍വേ അധികൃതര്‍ ശുപാര്‍ശ ചെയ്തത്. സേഫ്റ്റി…

    Read More »
  • Crime

    ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ച് ശല്യപ്പെടുത്തി; 8 വയസുകാരിയെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

    ഭോപ്പാല്‍: ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചതിനെ തുടര്‍ന്ന് എട്ടു വയസ്സുള്ള മകളെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ലഹരിമരുന്നിന് അടിമയായ 37 വയസുകാരനാണ് മകളെ കൊലപ്പെടുത്തിയത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിനടുത്തേക്ക് മകളെ എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. തന്റെ കുടുംബം ദാരിദ്ര്യത്തിലാണെന്നും എന്നാല്‍, അത് മനസ്സിലാക്കാതെ മകള്‍ എപ്പോഴും ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു ശല്യപ്പെടുത്തിയിരുന്നുവെന്നും ഈ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷപ്പെടാനാണ് മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചുപോയി. പ്രതിയുടെ അമ്മ ഇന്‍ഡോറിലെ ഒരു ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തുകയാണ്. കൂലിപ്പണിക്കാരനാണ് പ്രതി.

    Read More »
Back to top button
error: