Month: June 2023

  • Kerala

    കെ എസ് ഇ ബിയുടെ പേരില്‍ വ്യാജ കോൾ;യുവാവിന് നഷ്ടമായത് 19000 രൂപ

    മലപ്പുറം: കെ എസ് ഇ ബിയുടെ പേരില്‍ വിളിച്ച വ്യാജ കോളിന് പിന്നാലെ എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും പറഞ്ഞുകൊടുത്ത യുവാവിന് നഷ്ടമായത് 19000 രൂപ. കാരത്തൂര്‍ കാളിയാടൻ ഷാഹിൻ റഹ്‌മാന്റെ അക്കൗണ്ടില്‍ നിന്നാണ് 19,000 രൂപ നഷ്ടമായത്.വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈലില്‍ വിളിച്ച അജ്ഞാതൻ കെ എസ് ഇ ബിയില്‍ നിന്നാണെന്നും താൻ അയച്ച മെസ്സേജിലെ ലിങ്കില്‍ കയറി ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എ ടി എം കാര്‍ഡിലെ നമ്ബറും ഇതിനൊപ്പം ഒ ടി പിയും ഷാഹിൻ അയച്ച്‌ കൊടുത്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. രണ്ട് തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഷാഹിൻ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.ഇരിങ്ങാലക്കുട കോളേജില്‍ പഠിക്കുന്ന ഷാഹിൻ പഠനാവശ്യങ്ങള്‍ക്കായി എടുത്ത കേരള ഗ്രാമീണ്‍ ബാങ്ക് തൃശൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതാണ് സൂചന. എ…

    Read More »
  • NEWS

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സിന്റെ കാലം; സ്മാര്‍ട്ട്‌ഫോണ്‍  സുരക്ഷിതമാക്കാം

    ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്‌സിന്റെ വരവോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഓരോ നിമിഷത്തിലും നിരീക്ഷിക്കപ്പെടുന്ന അവസ്ഥയാണ്.ഫോണിലെ ആപ്ലിക്കേഷനുകള്‍ പരിശോധിച്ചാല്‍ തന്നെ ഉപയോക്താവിന്റെ പ്രായം, ലിംഗം, സ്ഥലം, ആരോഗ്യപ്രശ്‌നങ്ങള്‍, താത്പര്യമുള്ള വിഷയങ്ങള്‍ തുടങ്ങിയ വ്യക്തിപരമായ വിവിരങ്ങളെല്ലാം മനസിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില കാര്യങ്ങളാണ് നിങ്ങളുടെ വിവിരങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത്. സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം. 1. സ്‌ക്രീന്‍ ലോക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട ഏറ്റവും പ്രാഥമികമായ മുന്‍കരുതലാണ് സ്‌കീന്‍ ലോക്ക്. പിന്‍, പാറ്റേണ്‍, ബയോമെട്രിക് എന്നിങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാം. അപരിചിതരായ വ്യക്തികള്‍ പെട്ടെന്ന് ഫോണെടുത്ത് വിവരങ്ങള്‍ കണ്ടെത്തുന്നത് വിലക്കാന്‍ ഇത് വഴി സാധിക്കും. 2. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും ആപ്ലിക്കേഷനുകളുടേയും ഏറ്റവും പുതിയ അപ്‌ഡേഷന്‍സ് കൃത്യമായി ചെയ്തിരിക്കണം. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളില്‍ പലപ്പോഴും സുരക്ഷതിത്വത്തിന് വേണ്ട കാര്യങ്ങളുണ്ടാകും. അതുകൊണ്ട് ഫോണ്‍ അപ്‌ഡേഷന്‍സ് വരുന്ന മുറയ്ക്ക് തന്നെ ചെയ്യുക. 3. ആപ്പ് അനുമതി…

    Read More »
  • NEWS

    ഒരു മനുഷ്യന്റെ ജീവനുവേണ്ടി പാസഞ്ചർ ട്രെയിൻ 100 കിമി വേഗതയിൽ പാഞ്ഞ കഥ

    ഒഡീഷയിൽ ഒന്നിന് പിറകെ ഒന്നായി മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ട് മുന്നൂറിനടുത്ത് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ഇതാ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി പാസഞ്ചർ ട്രെയിൻ നൂറു കിലോമീറ്റർ വേഗതയിൽ പാഞ്ഞ കഥ.സംഭവം കേരളത്തിൽ തന്നെയാണ്.     കുറ്റാക്കൂരിരുട്ടത്ത് റയിൽ പാളത്തിനരികെ എവിടെയോ  ചോരവാർന്ന് മരണം കാത്തു കിടക്കുകയായിരുന്ന ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ആദ്യം വേഗംകുറച്ചത് മണിക്കൂറിൽ എൺപതു കിലോമീറ്ററിൽനിന്ന് ഇരുപതിലേക്ക്.ഒടുവിൽ എൻജിൻ കാബിനിലെ ടോർച്ച് വെളിച്ചം പാതയോരത്തു നിന്ന് കണ്ടെത്തിയ ആ ജീവനുമായി പറന്നത് ഇരുപതിൽ നിന്ന് നൂറുകിലോമീറ്റർ വേഗതയിൽ..    അവിശ്വസനീയമെന്ന് കരുതാവുന്ന ഒരു രക്ഷപെടുത്തലിന്റെ തീവണ്ടിക്കഥ ഇവിടെ തുടങ്ങുകയാണ്…  കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിലെ ലോക്കോ പൈലറ്റുമാരായ കെ.ടി. ടോമിക്കും മുഹമ്മദ് ആസിനും നെഞ്ചിടിപ്പിന്റെ നിമിഷങ്ങളായിരുന്നു അത്. 100 കിലോമീറ്റർ വേഗത്തിലോടിയ മറ്റൊരു തീവണ്ടിയിൽനിന്ന് തെറിച്ചുവീണ പത്തൊമ്പതുകാരന്റെ രക്ഷകരായത് അവരായിരുന്നു.ഒപ്പം ഒരുപറ്റം സുമനസ്സുകളും. തിരുനെൽവേലി-ദാദർ സൂപ്പർഫാസ്റ്റിൽനിന്ന് രണ്ടു വർഷം മുൻപൊരു രാത്രിയിൽ തെറിച്ചുവീണ കണ്ണൂർ പട്ടാനുർ…

    Read More »
  • India

    ഡൽഹിയിൽ വൈദികന് ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ക്രൂരമർദ്ദനം

    ന്യൂഡൽഹി: വൈദികനെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുരുഗ്രാം ഖേര്‍കി ദൗള സെന്‍റ് ജോസഫ് വാസ് ദേവാലയ വികാരി ഫാ.അമല്‍രാജിനാണു മര്‍ദനമേറ്റത്. സംഭവത്തില്‍  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കിലും കാറിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണു മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.2021ല്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് താത്കാലികമായി ദേവാലയം സജ്ജീകരിച്ചത്.സ്ഥലം പാട്ടത്തിനു നല്‍കിയ വ്യക്തിയെയും ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.   അറുപതോളം ക്രിസ്ത്യൻ കുടുംബങ്ങള്‍ പള്ളിയുടെ കീഴിലുണ്ടെന്നാണ് അതിരൂപത അധികൃതര്‍ നല്‍കുന്ന വിവരം.

    Read More »
  • India

    മണിപ്പൂരിൽ ആംബുലൻസുകള്‍ക്ക് തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു

    ഇംഫാൽ:കലാപം നിയന്ത്രണാതീതമായി തുടരുന്ന മണിപ്പുരില്‍ അക്രമിസംഘം ആംബുലൻസുകള്‍ക്ക് തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ലാംസങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇറോയ്സെംബയിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞദിവസം നഗരത്തിലെ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവന്ന രണ്ടു വാഹനമാണ് ആക്രമിക്കപ്പെട്ടത്. തിങ്കള്‍ രാവിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കാങ്ചുപ്പില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. മെയ് മൂന്നിന് ആരംഭിച്ച കലാപം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനശേഷവും രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ കാക്ചിങ് ജില്ലയില്‍ രണ്ടു ഗ്രാമത്തിന് തീയിട്ട അക്രമികള്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടും തകര്‍ത്തിരുന്നു.

    Read More »
  • Kerala

    പുരയിടമായി തരംമാറ്റുന്ന ഭൂമിയുടെ ന്യായവില  വര്‍ദ്ധിപ്പിക്കാൻ നിർദ്ദേശം

    തിരുവനന്തപുരം: പുരയിടമായി തരംമാറ്റുന്ന ഭൂമിയുടെ ന്യായവില  വര്‍ദ്ധിപ്പിക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം.നിലവും മറ്റും പുരയിടമായി തരംമാറ്റാനുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കുകയും അനുമതി ലഭിച്ചവ കുറഞ്ഞ മതിപ്പ് വില രേഖപ്പെടുത്തി വില്പന നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്. ന്യായവിലയുടെ എട്ട് ശതമാനമാണ് സ്റ്റാമ്ബ് ഡ്യൂട്ടി.രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും. തരംമാറ്റിയ ഭൂമി മതിപ്പ് വിലയ്ക്ക് പ്രമാണം ചെയ്യുന്നതിനാല്‍ സര്‍ക്കാരിന് ലഭിക്കേണ്ട സ്റ്റാമ്ബ് ഡ്യൂട്ടിയില്‍ കുറവ് വരുന്നു. അതേസമയം, തരംമാറ്റി പുരയിടമാക്കുന്നതോടെ വിപണി വിലയും മൂല്യവും വസ്തുവിന്റെ ഉയരുകയും ചെയ്യുന്നു.   ഭൂമി തരംമാറ്റാനുള്ള അനുമതി നല്‍കിയതോടെ വൻതോതിലുള്ള തരംമാറ്റ അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. രണ്ടര ലക്ഷത്തോളം കടലാസ് അപേക്ഷകള്‍ താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് റവന്യു വകുപ്പ് തീര്‍പ്പാക്കിയത്.   2022 ജനുവരി ഒന്നു മുതല്‍ തരംമാറ്റത്തിന് ഓണ്‍ലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. 2023 മേയ് 30 വരെ രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഓണ്‍ലൈൻ വഴി കിട്ടിയത്.

    Read More »
  • Kerala

    ചിരിയുടെ രാജകുമാരന് ഇന്ന് വിട,  കൊല്ലം സുധിയുടെ സംസ്കാരം ഉച്ചക്ക് കോട്ടയം തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ, രാവിലെ വാകത്താനത്ത് പൊതു ദർശനം

          തൃശ്ശൂർ കയ്പം​ഗലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട സിനിമാ- മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്. ആറു വർഷമായി കോട്ടയം വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസക്കാരനായ സുധി ജനിച്ചു വളർന്നത് കൊല്ലത്ത്. മൃതദേഹം ഇന്ന് പുലർച്ചെ  വീട്ടിലെത്തിച്ചു.  10 മണിയോടെ പൊങ്ങന്താനം എം.ഡി യു.പി സ്കൂളിലും തുടർന്ന് 11 ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതു ദർശനം. സംസ്ക്കാരം 2 മണിക്ക് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും. അതേ സമയം കൊല്ലം സുധിക്ക് അന്ത്യോപചാരമർപ്പിച്ച് സഹപ്രവർത്തകർ. സിനിമ മേഖലയിലേയും സാംസ്കാരിക മേഖലയിലെയും നിരവധിപ്പേർ മൃതദേഹം പൊതുദർശനത്തിനുവെച്ച കാക്കനാട് എത്തി. സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി, ഹൈബി ഈഡൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. സഹപ്രവർത്തകരിൽ പലരും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. വടകരയില്‍ നിന്നും ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങി വരവെ തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു കൊല്ലം…

    Read More »
  • Kerala

    കാഞ്ഞങ്ങാട് മുങ്ങിയ യുവതി പുനലൂരിൽ പൊങ്ങി, ബന്ധുക്കളും പൊലീസും പുനലൂരിലേയ്ക്കു പുറപ്പെട്ടു

      കാഞ്ഞങ്ങാട് നിന്ന് ഇക്കഴിഞ്ഞ മെയ് 30ന് അർദ്ധരാത്രി കാണാതായ യുവതിയെ കൊല്ലം പുനലൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. യുവതിയുടെ ബന്ധുക്കളും പൊലീസും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 30ന് രാത്രി 12 മണി മുതലാണ് 23 വയസ് പ്രായമുള്ള ആതിര എന്ന യുവതിയെ കാഞ്ഞങ്ങാട് നിന്ന് കാണാതായത്. സംഭവുമായി ബന്ധപ്പെട്ട് മാതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്തിരുന്നു. മിസിങ് സംബന്ധിച്ച് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറിയിരുന്നു. ഒട്ടുമിക്ക സിസിടിവികളും പരിശോധിച്ചിരുന്നു എങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല. ദേശീയ പാതയോട് ചേര്‍ന്നാണ് യുവതിയുടെ വീട്. അതുകൊണ്ട് തന്നെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന സംശയത്തില്‍ വാഹനങ്ങളും നിരീക്ഷിച്ചിരുന്നു. യുവതിക്ക് വേണ്ടി പൊലീസും നാട്ടുകാരും കേരളത്തിലുടനീളം തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പോഴാണ് പെണ്‍കുട്ടിയെ നീലേശ്വരത്ത് കണ്ടതായി വിവരം ലഭിച്ചത്. പക്ഷേ പൊലീസും ബന്ധുക്കളും എത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല ഇതിനിടയിലാണ് കൊല്ലം റെയിൽവേ പൊലീസ് പുനലൂരിൽ യുവതിയെ കണ്ടെത്തിയതായുള്ള വിവരം…

    Read More »
  • Local

    വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു, കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ചെളിയില്‍ മുങ്ങുകയായിരുന്നു

       കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാസർകോട് ഉദുമ പാക്യാരയിലെ മജീദ് – റാശിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഷിദ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ഉദുമ കാപ്പില്‍ പുഴയുടെ അഴിമുഖത്താണ് അപകടം നടന്നത്. സമപ്രായക്കാരായ മൂന്ന് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ റാഷിദ് ചെളിയില്‍ മുങ്ങുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റാഷിദിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. പുഴയില്‍ ഇറങ്ങിയ സുഹൃത്തുക്കള്‍ അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉദുമ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നും പാസായി തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് റാഷിദ് വിടവാങ്ങിയത്. മാജിദ സഹോദരിയാണ്.

    Read More »
  • Movie

    കാനം ഇ. ജെയുടെ ‘ഏദൻതോട്ടം’ പി ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 43 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    പി ചന്ദ്രകുമാറിന്റെ ‘ഏദൻതോട്ട’ത്തിന് 43 വർഷം പഴക്കം. മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച കാനം ഇ. ജെയുടെ ഈ നോവലിന് തിരക്കഥയൊരുക്കിയത് നോവലിസ്റ്റ് തന്നെ. ഭാര്യയുടെ അസാന്നിധ്യത്തിൽ, ഭാര്യയുടെ അനിയത്തിയോട് ബന്ധം പുലർത്തി വിലക്കപ്പെട്ട കനിയുടെ ശിക്ഷ സ്വയം ഏറ്റു വാങ്ങുന്ന മാനുഷികാവസ്ഥയാണ് പ്രമേയം. നിർമ്മാണം സുനിതാ പ്രൊഡക്ഷൻസിന്റെ എം മണി. സംഗീതം ‘സുനിത’യുടെ ആദ്യകാല സ്ഥിരം സംഗീതകാരൻ ശ്യാം. ഗാനരചനയും സഹസംവിധാനവും സത്യൻ അന്തിക്കാട്. 1980 ജൂൺ 6 റിലീസ്. ശസ്ത്രക്രിയ മൂലം ആശുപത്രിയിൽ കഴിയുന്ന ചേച്ചിയെ (ജയഭാരതി) ശുശ്രൂഷിക്കാൻ വന്ന അനിയത്തി (അംബിക) ഒരു ‘ദുർബ്ബല നിമിഷത്തിൽ’ (കാറ്റും മഴയും പശ്ചാത്തലം) ചേട്ടനുമായി (സോമൻ) അവിഹിതം പുലർത്തി ഗർഭിണിയായി. ഉത്തരവാദിയായി കോളജ് മിത്രത്തിന്റെ പേര് കള്ളം പറയുന്നു. ഗർഭച്‌ഛിദ്രത്തിന് ചേട്ടൻ സഹായിച്ചെങ്കിലും അവളുടെ ശിഷ്ടജീവിതം ഒരു പ്രശ്നമാണ്. കല്യാണം മുടങ്ങി. ആ നാണക്കേടിൽ അമ്മ മരിച്ചു. അനിയത്തിയും ഭർത്താവും തമ്മിൽ ഒരേ…

    Read More »
Back to top button
error: