KeralaNEWS

പീഡിപ്പിച്ചെന്ന പാര്‍ട്ടി വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ സി.പി.എം. ഏരിയ കമ്മറ്റി അംഗത്തിന് ജാമ്യം

പത്തനംതിട്ട: പീഡിപ്പിച്ചെന്ന പാര്‍ട്ടി വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ സി.പി.എം. കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗത്തിന് ജാമ്യം.സി.പി.എം. നേതാവ് ജേക്കബ് തര്യൻ(68)ആണ് പത്തനംതിട്ട സിജെഎം കോടതി ജാമ്യം അനുവദിച്ചത്.

പ്രവര്‍ത്തകയുടെ പരാതിയില്‍ ആറന്മുള പോലീസ് കേസ് എടുത്തിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോയ ശേഷം മുൻ‌കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷം നിയമ നടപടികള്‍ സ്വീകരിക്കാൻ കോടതി നിര്‍ദേശിക്കുകയായിരുന്നു.തുടർന്ന് ആറന്മുള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. സ്റ്റേഷനില്‍ ഹാജരാകുന്ന പ്രതിയെ കാലതാമസമുണ്ടാകാതെ കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിദേശിച്ചിരുന്നു.

 

Signature-ad

മല്ലപ്പുഴശേരി പഞ്ചായത്തില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗമാണ് ജേക്കബ് തര്യൻ. തലസ്ഥാന ജില്ലയില്‍ നിന്നുള്ള ആളാണ് പരാതിക്കാരി. ഇവര്‍ താമസിക്കുന്നത് ആറന്മുള പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. ജേക്കബ് തര്യനുമൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം നടത്തി വന്നിരുന്നയാളാണ് യുവതി. ഒരു മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം.

 

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തി കടന്നു പിടിച്ചുവെന്നും മുഖമാകെ കടിച്ചു മുറിച്ചുവെന്നുമായിരുന്നു വീട്ടമ്മയുടെ പരാതി.

Back to top button
error: