Breaking NewsCrimeKeralaLead NewsMovieNEWSNewsthen Specialpolitics

യുവനടിക്കു പിന്തുണയുമായി സിനിമാ ലോകം; രഞ്ജിത്തിനെ ഫെഫ്ക ഡയറക്‌ടേഴ്‌സ്, റൈറ്റേഴ്‌സ് യൂണിയനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു; കാലം എല്ലാത്തിനും കണക്കു ചോദിക്കുമെന്ന് ആദ്യ പരാതിക്കാരി

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്‌സ് – റൈറ്റേഴ്‌സ് യൂണിയനുകള്‍ സസ്‌പെന്‍ഡ് ചെയ്തു.

നടി ഐ.സിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു . കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് രഞ്ജിത്തിനെതിരായ ആദ്യ പരാതിക്കാരി പറഞ്ഞു.

Signature-ad

ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിനെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശം ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്കയ്ക്ക് പുറമെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതികരിച്ചു. നടക്കാന്‍ പാടില്ലാത്ത സംഭവമെന്നും ഇരകള്‍ക്ക് നീതി ലഭിക്കണം എന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ഇത്തരം സംഭവം നിര്‍ഭാഗ്യകരമെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സുധീര്‍ കരമനയുടെ നിലപാട്

രഞ്ജിത്ത് ജയിലില്‍

യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും. കാരവനില്‍ വച്ചാണ് യുവതിയോട് അതിക്രമം നടത്തിയതെന്നും, രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. രഞ്ജിത്തിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി തൊടുപുഴയില്‍ നിന്നും അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ രാവിലെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ജനുവരി 30 നാണ് കേസിന് ആസ്പദമായ കൃത്യം നടന്നതെന്ന് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിന് സമീപത്തെ സിനിമ സെറ്റിലെ കാരവനില്‍ വെച്ച് കടന്നുപിടിച്ചു എന്നാണ് യുവനടിയുടെ

പരാതി. രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത് അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ്. സമാനമായ രണ്ട് കേസുകള്‍ രഞ്ജിത്തിനെതിരെ ഉണ്ടായിരുന്നു. രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് അറിയിച്ചു.

തുടര്‍ന്നാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം രഞ്ജിത്തിനെ എറണാകുളം സബ്ജയിലേക്ക് മാറ്റി. റിമാന്‍ഡില്‍ പിന്നാലെ ജാമ്യത്തിനായി രഞ്ജിത്ത് കോടതിയെ സമീപിച്ചു. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യലിനും, കാരവന്‍ കണ്ടെത്തുന്നതിനുമായി രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രഞ്ജിത്തിനെ ശനിയാഴ്ച ഹാജരാക്കാനും, കസ്റ്റഡി അപേക്ഷയും, ജാമ്യാപേക്ഷയും അന്ന് പരിഗണിക്കാമെന്നും എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

ലൈംഗീകാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍, ലൈംഗീകാവശ്യം ഉന്നയിക്കല്‍ എന്നി വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ കഴമ്പുണ്ടെന്ന് പ്രാഥമികമായി വ്യക്തമായെന്നും, തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു

തനിക്കെതിരായ പരാതി വ്യാജമെന്നും, പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. തനിക്ക് നിരവധി ശത്രുക്കളുണ്ട്. നടി ഐസിസിക്കു മുന്നില്‍ പരാതി നല്‍കിയിട്ടില്ല. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും, ബലംപ്രയോഗിക്കാനുള്ള ശരീരിക കരുത്ത് ഇല്ലെന്നും ജാമ്യാപേക്ഷയിലുണ്ട്

#MalayalamNews, #KeralaPolitics, #RanjithArrest, #FEFKA, #WCC, #HemaCommitteeReport, #MollywoodControversy, #KeralaPolice, #KochiNews, #CinemaNews, #BreakingNewsKerala, #JusticeForVictim, #MalayalamCinema #DirectorRanjith, #RanjithCaseUpdates, #KeralaFilmIndustry, #FEFKASuspension, #SexualHarassmentCase, #MalayalamLatestNews, #HemaCommittee, #RanjithRemanded, #ErnakulamSubJail, #FilmProducersAssociation, #JusticeInCinema, #KeralaHighCourt

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: