
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.കോളജ് ഹോസ്റ്റലിൽ ശ്രദ്ധ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചത്.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും ഫുഡ് ടെക്നോളജി ഡിപ്പാര്‍ട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതോടെ ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് പ്രിൻസിപ്പല്‍ നിര്‍ദ്ദേശം നല്‍കി.എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നത് നിലപാട്. ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥി സമരം നടക്കുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇതോടെ കോളേജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan