
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഏര്‍പ്പെടുത്തിയ നാഷനല്‍ ഇൻസ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എൻ.ഐ.ആര്‍.എഫ്) പട്ടികയില്‍ കേരള സര്‍വകലാശാലക്ക് കുതിപ്പ്.
കഴിഞ്ഞ വര്‍ഷത്തെ 40ാം റാങ്കില്‍നിന്ന് ഇത്തവണ 24ാം സ്ഥാനത്തെത്തി. കേരളത്തില്‍നിന്നുള്ള സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തും കേരള സര്‍വകലാശാലയാണ്. ‘നാകി’ന്‍റെ എ പ്ലസ് പ്ലസ് ഗ്രേഡ് നേട്ടത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാല എൻ.ഐ.ആര്‍.എഫ് റാങ്കിങ്ങിലും മുന്നേറ്റം നടത്തിയത്.
സര്‍വകലാശാല വിഭാഗത്തില്‍ എം.ജി സര്‍വകലാശാല 31ാം റാങ്കോടെ കേരളത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. കുസാറ്റ് കഴിഞ്ഞ വര്‍ഷം 41ാം റാങ്കിലുണ്ടായിരുന്നത് ഇത്തവണ 37ാം സ്ഥാനത്തെത്തി. കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ വര്‍ഷം 69ാം സ്ഥാനത്തുണ്ടായിരുന്നത് ഇത്തവണ 70ാം റാങ്കിലെത്തി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല (108ാം റാങ്ക്), കേരള കാര്‍ഷിക സര്‍വകലാശാല (127), കണ്ണൂര്‍ സര്‍വകലാശാല (167) എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച കേരളത്തില്‍നിന്നുള്ള സർവകലാശാലകൾ
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan