Month: May 2023

  • Kerala

    ദളിത് അധ്യാപികമാര്‍ക്ക് വകുപ്പ് മേധാവി സ്ഥാനം; എതിര്‍പ്പുമായി ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍

    മലപ്പുറം: ദളിത് അധ്യാപികമാര്‍ക്ക് വകുപ്പ് മേധാവി സ്ഥാനം നല്‍കിയ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ തീരുമാനത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ എതിര്‍പ്പ്. കംപാരേറ്റീവ് ലിറ്ററേച്ചര്‍ അന്‍ഡ് റഷ്യന്‍ പഠനവകുപ്പ് മേധാവിയായി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദിവ്യ, ഫിലോസഫി പഠനവകുപ്പ് മേധാവിയായി ഡോ. പ്രസന്ന എന്നിവരെ നിയമിച്ച നടപടിയില്‍ രണ്ട് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് വിയോജിപ്പ് അറിയിച്ചത്. മുന്‍ സിന്‍ഡിക്കേറ്റ് തീരുമാനം തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കുന്നതിനിടയിലായിരുന്നു സംഭവം. വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ഡോ. ദിവ്യക്കും ഡോ. പ്രസന്നയ്ക്കും വകുപ്പ് മേധാവി സ്ഥാനം നല്‍കിയത്. വകുപ്പ് മേധാവി സ്ഥാനം ആവശ്യപ്പെട്ട് ഡോ. ദിവ്യ അപേക്ഷ നല്‍കിയിരുന്നു. ഇത് ഡിസംബര്‍ 13-നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തള്ളി. തുടര്‍ന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അഞ്ചുവര്‍ഷ അധ്യാപന പരിചയമുള്ളവര്‍ക്കേ വകുപ്പ് മേധാവി സ്ഥാനം നല്‍കാനാകൂവെന്ന് അറിയിച്ചു. നേരത്തെ ഈ ഉത്തരവ് ഉണ്ടായിരുന്നില്ലെന്നും പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ എന്നിവരുടെ അഭാവത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് വകുപ്പ്…

    Read More »
  • Crime

    ലൈംഗികാതിക്രമ ഇരകളുടെ പരിശോധനാ പ്രോട്ടോക്കോളില്‍ മാറ്റം; വനിതാ ഗൈനക്കോളജിസ്റ്റ് തന്നെ വേണം, സമയപരിധിയില്ല

    കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ പരിശോധിക്കാന്‍ വനിതാ ഗൈനക്കോളജിസ്റ്റുകള്‍തന്നെ വേണമെന്ന് നിര്‍ബന്ധമാക്കി. പരിശോധനകള്‍ നിര്‍ദേശിക്കുന്ന മെഡിക്കോ-ലീഗല്‍ പ്രോട്ടോക്കോളില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് ഭേദഗതി വരുത്തി. പോക്‌സോ കേസുകളിലടക്കം ഇത് ബാധകമായിരിക്കും. പീഡനംനടന്ന് 96 മണിക്കൂറിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ഏതെങ്കിലും സ്‌പെഷ്യാലിറ്റി ഉള്ള വനിതാ ഡോക്ടര്‍ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു നിലവിലെ പ്രോട്ടോക്കോള്‍. ഇത്തരം കേസുകളില്‍ ഗൈനക്കോളജിസ്റ്റുകള്‍തന്നെ പരിശോധന നടത്തണമെന്ന് നേരത്തേ നിര്‍ദേശമുണ്ടായിരുന്നില്ല. പുതിയ മാനദണ്ഡപ്രകാരം സമയപരിധിയില്ലാതെ ഗൈനക്കോളജിസ്റ്റുകള്‍ പരിശോധന നടത്തണം. പരിശോധനകളിലെ പോരായ്മകള്‍മൂലം കുറ്റകൃത്യങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാനും സാഹചര്യങ്ങള്‍ വ്യക്തമായി വിലയിരുത്താനും കഴിയുന്നില്ലെന്ന് ഡോക്ടര്‍മാരും പോലീസും പരാതിപ്പെട്ടിരുന്നു. കേസ് വാദത്തിനെത്തുമ്പോള്‍ പലപ്പോഴും തിരിച്ചടി ഉണ്ടാവുകയും പ്രതി തലയൂരുകയും ചെയ്യുമായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ നേത്രരോ?ഗ വിദഗ്ധ ഡോ എസ് ആര്‍ ലക്ഷ്മി ഉള്‍പ്പെടെ ആറ് ഡോക്ടര്‍മാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇവിടെ നിന്നുള്ള വിധിപ്രകാരമാണ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പുതിയ…

    Read More »
  • Kerala

    ഉച്ചവരെ ചൂട്, ഉച്ചയ്ക്ക് ശേഷം കനത്തമഴ; പിടിതരാതെ കേരളത്തിൽ കാലാവസ്ഥ

    തിരുവനന്തപുരം: കാലാവസ്ഥ ആകെ മാറിമറിഞ്ഞ കേരളത്തിൽ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥരും.ആകെ ചെയ്യാനറിയാവുന്ന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചുകൊണ്ടിരിക്കുക മാത്രമാണ് ഇപ്പോൾ അവരുടെ മുന്നിലുള്ള ഏക വഴിയും. ഉച്ചവരെ കഠിന ചൂടും ഉച്ചയ്ക്ക് ശേഷം കനത്തമഴയും കാറ്റുമാണ് ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്നത്.ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തുന്ന മഴ ചില്ലറ നാശനഷ്ടങ്ങൾ അല്ല സംസ്ഥാനത്ത് വിതച്ചിരിക്കുന്നതും.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഉൾപ്പെടെ മിക്ക ജില്ലകളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതേസമയം കേരളത്തില്‍ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • Kerala

    കാറ്റും മഴയും; കോഴിക്കോട് വ്യാപക നാശനഷ്ടങ്ങൾ

    കോഴിക്കോട്: ഇന്നലെ വൈകീട്ട് ആഞ്ഞടിച്ച കാറ്റിലും മഴയിലും കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ, വേളം പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ കനത്ത നാശനഷ്ടങ്ങൾ. പശുക്കടവില്‍ ഇടിമിന്നലില്‍ ചിറക്കല്‍ വില്‍സന്‍റെ വീടിന്‍റെ ചുമര്‍ഭിത്തികള്‍ വിണ്ടു കീറി.ഇവരുടെ നാല് മാസം ഗര്‍ഭിണിയായ പശുവും ചത്തു. ഇലട്രിക്ക്,ഇലട്രോണിക് വസ്തുക്കള്‍ ഉൾപ്പെടെ കത്തിനശിച്ചു. അരിമന കുഞ്ഞുമോന്‍റെ തെങ്ങ് കടപുഴകി വീണു, ദേവി ചോരങ്കോട്ടുമ്മല്‍, കൃഷ്ണൻ മരുതേരിയുടെ വീടിന്‍റെ മുകളില്‍ മരം പൊട്ടിവീണു. വൈദ്യുതി ലൈനുകളില്‍ മരങ്ങള്‍ പൊട്ടിവീണതിനാല്‍ പ്രദേശത്തെ വൈദ്യതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. കാവിലുംപാറ തൊട്ടില്‍ പാലം ആശ്വാസി റേഷൻ കടയ്ക്ക് സമീപം പുഴ മൂലക്കല്‍ ബാലന്‍റെ വീടിന്ന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. പൂവള്ളതില്‍ മാമിയുടെ വീടിന്ന് മുൻവശത്തെ പ്ലാവ് വൈദ്യുതി ലൈനില്‍ വീണു. കൊയിറ്റിക്കണ്ടി അശോകൻ, മധുസൂദനൻപിലാക്കണ്ടി, വീട്ടിക്കുള്ള പറമ്ബത്ത് രാജൻ എന്നിവരുടെ എന്നിവരുടെ തെങ്ങ് കമുക് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു. കനത്ത കാറ്റില്‍ വേളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്…

    Read More »
  • Kerala

    പത്തനംതിട്ടയിൽ കനത്തമഴ; ജാഗ്രതാ നിർദ്ദേശം, റെഡ് അലർട്ട്

    പത്തനംതിട്ട: കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന കനത്തമഴയിൽ മൂഴിയാര്‍ ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് ശേഷം ജില്ലയില്‍ കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്.രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതോടെയാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.ഡാം തുറക്കുന്നതോടെ നദിയില്‍ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.കക്കാട്ടാറിന്‍റെയും മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയും ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നദിയിലേക്ക് ഇറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

    Read More »
  • Local

    റാന്നിയിൽ കടുവയിറങ്ങി; മൂന്ന് ആടുകളെ പിടിച്ചു

    റാന്നി : വീട്ടുമുറ്റത്തെത്തിയ കടുവ മൂന്ന് ആടുകളെ കടിച്ചെടുത്ത് കാടുകയറി. വടശേരിക്കര ബൗണ്ടറി വാലുമണ്ണിൽ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് കടുവ ആടുകളെ കൊണ്ടുപോയത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിന് പിന്നിൽ അസാധാരണ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ആടിനെ കടിച്ചെടുത്ത് ഓടുന്ന കടുവയെ വീട്ടുകാർ കാണുന്നത്.ഒളികല്ല് വനമേഖലയോട് ചേർന്നുള്ളതാണ് ഈ‌ പ്രദേശം. അതേസമയം മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെ 24 അംഗ പ്രത്യേക ദൗത്യ സംഘം പത്തനംതിട്ട ജില്ലയില്‍ എത്തി.

    Read More »
  • Kerala

    തുമ്പ കിൻഫ്രയിൽ തീപിടിത്തം;തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു

    തിരുവനന്തപുരം:തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം.തീ അണയ്ക്കുന്നതിനിടയിൽ കെട്ടിടം ഇടിഞ്ഞുവീണ് അഗ്നിശമന സേനാംഗം മരിച്ചു.മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1.30-ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത് ആണ് മരിച്ചത്.ഇയാൾ അഗ്നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമാണ്.തീയണയ്ക്കുന്നതിനിടെ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെത്തിച്ചത്.ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50-ഓടെ മരിച്ചു.

    Read More »
  • Kerala

    മുട്ടത്തുവർക്കി മുതൽ ജോയ്സി വരെ

    കൃത്യം എഴുപതു വർഷം മുൻപാണ് മലയാള നോവലിൻ്റെ ഭാവുകത്വ ചരിത്രത്തെ നെടുകെ പിളർന്ന ജനപ്രിയ നോവൽ പ്രസ്ഥാനത്തിന് ഇണപ്രാവുകൾ എന്ന രചനയിലൂടെ മുട്ടത്തു വർക്കി തുടക്കമിടുന്നത്. വായനയിലെ വർഗ, ലിംഗ സമരങ്ങളെ സമൂലം പുനർനിർണയിച്ച നൂറ്റമ്പതോളം നോവലുകളിലൂടെ മാത്രമല്ല വർക്കി ആധുനിക മലയാള ഭാവനയിലെ കൾട്ട് ഫിഗറായി മാറിയത്.മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയസൃഷ്ടികൾ മുപ്പതിലധികം  വർക്കിയുടെ തിരക്കഥകളിൽ പിറന്നു. 1950-80 കാലത്ത് മലയാളിയുടെ നോവൽ വായനയുടെ ഒരു പകുതി ലോകം മുട്ടത്തു വർക്കിയാണ് ഭരിച്ചത്. അതേസമയം ജനപ്രിയ വാരികകൾ 20 ലക്ഷം കോപ്പികൾ വരെ അച്ചടിച്ച 1985- 95 കാലത്ത് മുട്ടത്തു വർക്കിയുടെ(1987-ലായിരുന്നു മുട്ടത്തു വർക്കിയുടെ മരണം) പ്രഭാവം പ്രത്യക്ഷമായി ഉണ്ടായിരുന്നുമില്ല.കാനം ഇ.ജെ യുടെ സുവർണ കാലവും അസ്തമിച്ചിരുന്നു. മാത്യു മറ്റമായിരുന്നു അക്കാലത്തെ താരം.കോട്ടയം പുഷ്പനാഥിൻ്റെ പിന്മുറക്കാരായി തോമസ് ടി. അമ്പാട്ടും ബാറ്റൺ ബോസും ഉയർന്നു വന്നതും ഇക്കാലത്താണ്. മനോരമ, മനോരാജ്യം,മംഗളം പൗരധ്വനി, ജനനി, ചെമ്പകം,സഖി, മാമാങ്കം ….കോട്ടയം വാരികകളിൽ ചിറകുവിരിച്ചു…

    Read More »
  • India

    ഓടുന്ന കാറിന്റെ ബോണറ്റിലിരുന്നും  ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിച്ചും കല്യാണ വീഡിയോ ചിത്രീകരിച്ചു, വധുവിന് പിഴ

        വിവാഹ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാൻ വ്യത്യസ്ത വഴികൾ തേടുകയാണ് പലരും. ഇതു മൂലം അപകടങ്ങളും മറ്റ് ചില പൊല്ലാപ്പുകളും പതിവാണ്. ഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിന് പിന്നാലെ വധുവിന് പിഴ വിധിച്ച് വാഹന വകുപ്പ്. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം നടന്നത്. 16,500 രൂപയാണ് ആദ്യ ഘട്ടത്തിൽ യുവതിക്ക് പിഴ നല്‍കേണ്ടി വന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍  പോസ്റ്റ് ചെയ്ത യുവതിയുടെ  വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പ് നടപടിയെടുത്തത്. ഏതാനും ദിവസം മുന്‍പാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഓടുന്ന കാറിന്റെ ബോണറ്റില്‍, വിവാഹ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അതേസമയം വധുവിന്റ വേഷത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിക്കുന്ന വീഡിയോയും ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂടര്‍ ഓടിച്ചതിന് 1500 രൂപയും പിഴയിട്ടു.

    Read More »
  • Health

    ഹൃദ് രോഗികൾക്ക് ലൈംഗിക ബന്ധം സാധ്യമാണോ, അറിഞ്ഞിരിക്കുക സുപ്രധാനവും ആധികാരികവുമായ ഈ വിവരങ്ങൾ

    ആരോഗ്യം ഡോ.വേണു തോന്നക്കൽ  ഹൃദ് രോഗബാധിതരും രോഗവിമുക്തി നേടിയവരും പൊതുവേ ചോദിക്കുന്ന ചോദ്യമാണ് തുടർജീവിതത്തിൽ തങ്ങൾക്ക് ലൈംഗികബന്ധം സാധ്യമാകുമോ എന്ന്. ഇക്കാര്യത്തിൽ സംശയമുള്ളവരാണ് പലരും. എന്നാൽ തുറന്നു ചോദിക്കാൻ മടിയാണ്. പലരും സെക്സ് ആഗ്രഹിക്കുന്നു. പക്ഷേ ഭയം മൂലം അതിന് തുനിയാറില്ല. ലൈംഗിക ബന്ധത്തെക്കുറിച്ച് ഹൃദ്രോഹികൾക്കിടയിൽ വിശേഷിച്ച് ഹൃദ്രോഹികളായ പുരുഷന്മാർക്കിടയിൽ ഭയം കാണപ്പെടുന്നു. ഈ ഭയവും സെക്സിനു വേണ്ടിയുള്ള ആർത്തിയും കൂടിയാകുമ്പോൾ പ്രശ്നങ്ങൾ സങ്കീർണമാകും. ഇവിടെ മനസ്സിന്റെ സ്വാധീനം വലിയ ഘടകമാണ്. ഇത്തരക്കാരിൽ ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്. പ്രധാനമായും അവരുടെ ലൈംഗിക താൽപര്യം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. രോഗിക്ക് ഉള്ള ഭയാശങ്കകൾ, മനോസംഘർഷം, വിഷാദരോഗം തുടങ്ങിയവയാണ് ഇതിന് കാരണങ്ങളായി കരുതുന്നത്. ഇവരിൽ മിക്കവരും വേഴ്ചക്ക് മുതിരാത്തത് ആഗ്രഹം ഇല്ലാഞ്ഞ് അല്ല. ഭയമാണ് അവരെ പിന്നോട്ട് വലിക്കുന്നത്. ഒരു വേള ലൈംഗിക വേഴ്ചക്കിടയിൽ ഹൃദാഘാതം ഉണ്ടാകുമോ എന്ന് അവർ ഭയപ്പെടുന്നു. ഒരു ഭാഗത്ത് വർധിച്ച കാമ വാഴ്ചയ്ക്കുള്ള താൽപര്യം, മറുഭാഗത്ത് വല്ലാത്ത…

    Read More »
Back to top button
error: