KeralaNEWS

ഉച്ചവരെ ചൂട്, ഉച്ചയ്ക്ക് ശേഷം കനത്തമഴ; പിടിതരാതെ കേരളത്തിൽ കാലാവസ്ഥ

തിരുവനന്തപുരം: കാലാവസ്ഥ ആകെ മാറിമറിഞ്ഞ കേരളത്തിൽ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥരും.ആകെ ചെയ്യാനറിയാവുന്ന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചുകൊണ്ടിരിക്കുക മാത്രമാണ് ഇപ്പോൾ അവരുടെ മുന്നിലുള്ള ഏക വഴിയും.
ഉച്ചവരെ കഠിന ചൂടും ഉച്ചയ്ക്ക് ശേഷം കനത്തമഴയും കാറ്റുമാണ് ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്നത്.ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തുന്ന മഴ ചില്ലറ നാശനഷ്ടങ്ങൾ അല്ല സംസ്ഥാനത്ത് വിതച്ചിരിക്കുന്നതും.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഉൾപ്പെടെ മിക്ക ജില്ലകളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
അതേസമയം കേരളത്തില്‍ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to top button
error: