KeralaNEWS

പത്തനംതിട്ടയിൽ കനത്തമഴ; ജാഗ്രതാ നിർദ്ദേശം, റെഡ് അലർട്ട്

പത്തനംതിട്ട: കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന കനത്തമഴയിൽ മൂഴിയാര്‍ ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കക്കാട്ടാറിന് കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഞായറാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് ശേഷം ജില്ലയില്‍ കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്.രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതോടെയാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്.

ജലനിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.ഡാം തുറക്കുന്നതോടെ നദിയില്‍ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.കക്കാട്ടാറിന്‍റെയും മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയും ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നദിയിലേക്ക് ഇറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Back to top button
error: