Month: May 2023
-
Movie
പാട്ടിന്റെ പാലാഴി ഒരുക്കിയ, കെ സുകുവിന്റെ ‘കൊട്ടാരം വിൽക്കാനുണ്ട്’ പ്രദർശനത്തിനെത്തിയിട്ട് മെയ് 23 ന് 48 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച പാട്ടുമായി വന്ന ‘കൊട്ടാരം വിൽക്കാനുണ്ട്’ 48 വർഷം പിന്നിടുന്നു. 1975 മെയ് 23 റിലീസ്. കെ സുകു ആണ് കഥയും, സംവിധാനവും, നിർമ്മാണവും. തിരക്കഥ ജഗതി. പ്രേംനസീറും ജയഭാരതിയും ആയിരുന്നു മുഖ്യതാരങ്ങൾ. ആ പഴഞ്ചൻ കൊട്ടാരത്തിന് സുഖകരമല്ലാത്ത ഓർമ്മകളുണ്ട്. കൊട്ടാരത്തിന്റെ അവകാശിയായ ഭാസ്ക്കര വർമ്മയുടെ ഭാര്യ മാർഗരറ്റ് തമ്പുരാട്ടി പിണങ്ങിപ്പോയതാണ്. തമ്പുരാൻ പിന്നെ അധികകാലം ജീവിച്ചില്ല. അത് മാത്രമല്ല, അതിലും ഭൂതകാലത്ത് അവിടെ ദുർമ്മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് സ്വിമ്മിങ് പൂൾ ആയി മാറിയ താമരക്കുളത്തിൽ വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടിരുന്നു. ആ കൊട്ടാരത്തിൽ ദുർഭരണം നയിച്ചിരുന്ന ഒരു രാജാവുണ്ടായിരുന്നു. മാത്രമല്ല ഒരു വിപ്ലവകാരിയും അവനെ പ്രണയിച്ച ഒരു പെൺകൊടിയുമുണ്ടായിരുന്നു. രണ്ട് പ്രണയപക്ഷികളുടെ കണ്ണീരും രക്തവും വീണൊഴുകുന്നത് കാണാനായിരുന്നു ആ കൊട്ടാരത്തിന് യോഗം. കൊട്ടാരം ഇപ്പോൾ അനന്തരാവകാശികളില്ലാതെ അനാഥമായി നിലകൊള്ളുന്നു. വയലാർ-…
Read More » -
Careers
കേന്ദ്ര സർവിസിൽ 1600 ഒഴിവുകൾ: ജൂൺ 8 വരെ അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC), കേന്ദ്രസർവീസുകളിലെ എൽഡി ക്ലർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1600 ഒഴിവുകളാണുള്ളത്. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കാവുന്നതാണ്. അവസാന തിയതി – ഉദ്യോഗാർത്ഥികൾക്ക് ജൂൺ 8 വരെ അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത – 12–ാം ക്ലാസ് ജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി – ഓഗസ്റ്റ് 1 2023 നു 18–27 വയസ്സിന് ഇടയിലായിരിക്കണം. (ജനനം 1996 ഓഗസ്റ്റ് രണ്ട്– 2005 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്‌ഞാപനത്തിലുണ്ട്. അപേക്ഷാഫീസ് – 100 രൂപയാണ് അപേക്ഷാഫീസ്. ജൂൺ 10 വരെ അടയ്ക്കാം. ചലാനായി അടയ്ക്കുന്നവർ ജൂൺ 11 നു മുൻപു ചലാൻ ജനറേറ്റ് ചെയ്യണം. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീസില്ല. തിരഞ്ഞെടുപ്പ് – കംപ്യൂട്ടർ…
Read More » -
LIFE
ഗ്യാസ് സിലിണ്ടർ വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം
ഗ്യാസ് സിലിണ്ടർ വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം. ഭാരത്, എച്ച്പി, ഇൻഡെൻ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനും റീഫിൽ ചെയ്യുന്നതിനും വാട്സാപ്പ് മെസേജ് വഴി സാധിക്കും. രജിസ്റ്റർ നമ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ സിലിണ്ടർ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നും മെസേജ് അയച്ചാൽ മതിയാകും. ഇൻഡേൻ – 7588888824, ഭാരത് ഗ്യാസ് – 1800224344, എച്ച്പി – 9222201122 നമ്പറുകൾ സേവ് ചെയ്ത് വയ്ക്കണം. ബുക്കിങ്ങിനായി ആദ്യം ഹലോ എന്ന് മെസേജ് അയയ്ക്കുക, ശേഷം റീഫിൽ എന്നോ, ബുക്കിംഗ് എന്നോ മെസേജ് അയയ്ക്കാം. ഉടനടി ഓർഡർ വിവരം തിരിച്ച് ലഭിക്കും. എസ്എംഎസ്, മിസ്ഡ് കോൾ സേവനങ്ങൾ പോലെ തന്നെയാണ് കമ്പനികൾ വാട്സാപ്പ് സേവനവും നൽകുന്നത്.
Read More » -
Careers
സിമെറ്റിൽ വിവിധ നഴ്‌സിംഗ് കോളജുകളിലേക്ക് പ്രിൻസിപ്പൽ തസ്‌തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സിമെറ്റ്)യുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളജുകളിലേക്ക് (പുതിയ കോളജുകൾ ഉൾപ്പെടെ) പ്രിൻസിപ്പൽ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷം പ്രവർത്തിപരിചയം വേണം. ഇതിൽ കുറഞ്ഞത് 10 വർഷം കോളജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം ഉണ്ടായിരിക്കണം. എം.ഫിൽ (നഴ്‌സിംഗ്) / പി.എച്ച്.ഡി (നഴ്‌സിംഗ്) / പബ്ലിക്കേഷൻ അഭികാമ്യം. നഴ്‌സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം. പ്രായപരിധി വിരമിച്ച അധ്യാപകർ 64 വയസ് വരെയും മറ്റുള്ളവർ 60 വയസ് വരെയും. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി./എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി…
Read More » -
Health
പ്രമേഹം നിയന്ത്രിക്കാൻ വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കാം
പ്രമേഹം ഉള്ളവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതു കൊണ്ടോ, ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിലെ കോശങ്ങൾക്ക് സ്വീകരിക്കാൻ പറ്റാത്തതുകൊണ്ടോ ഉള്ള അവസ്ഥയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നു. ഇതാണ് പ്രമേഹത്തിന് കാരണമാകുന്നത്. ആരംഭത്തിൽ തന്നെ പ്രമേഹം നിയന്ത്രിച്ചു വയ്‌ക്കേണ്ടത് അനിവാര്യമാണ്. ചികിത്സിച്ചില്ലെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഭക്ഷണക്രമം, ചിട്ടയായ ജീവിതശൈലി എന്നിവ ഷുഗർ നില നിയന്ത്രിക്കുന്നതിന് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹമുള്ളവർ രാവിലെ വെറും വയറ്റിൽ കുടിക്കേണ്ട അഞ്ച് തരം പാനീയങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കാൻ നെല്ലിക്കയുടെയും കറ്റാർവാഴയുടെയും മിശ്രിതം കഴിക്കുന്നത് നല്ലതാണ്. നെല്ലിക്കയ്ക്ക് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർവാഴ ജെൽ കഴിക്കുന്നത് വേഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഉലുവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന്…
Read More » -
Careers
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള
കോട്ടയം: സ്വകാര്യ മേഖലകളിലെ തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് 23,24,25 തീയതികളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് തൊഴിൽ മേള നടത്തുന്നു. ബ്രാഞ്ച് ഹെഡ്, ടീം ലീഡർ, വെഹിക്കിൾ മാനേജർ, കോൾ സെന്റർ എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് വെഹിക്കിൾ മാനേജർ, എ.ടി.എം ക്യാഷ് ലോഡർ, ക്യാഷ് വാൻ ഡ്രൈവർ, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, സി.സി.ടി.വി ടെക്‌നിഷ്യൻ, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സി.സി.ടി.വി മോണിറ്ററിങ് എക്‌സിക്യൂട്ടീവ്, സെയിൽസ് അസ്സോസിയേറ്റ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, റൂട്ട് ഡവലപ്‌മെന്റ് ഓഫീസർ, സ്‌കിൽ ഡവലപ്പ്‌മെന്റ് ഫാക്കൽറ്റി , അക്കൗണ്ടന്റ്, റസ്റ്റാറന്റ് ക്യാപ്റ്റൻ, വെയ്റ്റർ, സി.ഡി.പി ഫോർ റസ്റ്റോറന്റ്, കുക്ക്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് മേയ് 23,24,25 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്റർ -ൽ തൊഴിൽ മേള നടത്തുന്നു. എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദ…
Read More » -
Local
എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനം ദിനം അരങ്ങിൽ നിറഞ്ഞാടി കോളജ് വിദ്യാർത്ഥികൾ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്തു നടന്ന മേളയിൽ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിയിൽ വിദ്യാർഥികൾ സംഘനൃത്തം, തീം ഡാൻസ്, മിമിക്രി, മൈം, ചെയിൻ സോങ് എന്നിവ അവതരിപ്പിച്ചു. എസ്.ഡി കോളജ് കാഞ്ഞിരപ്പള്ളി, ബസേലിയോസ് കോളേജ് കോട്ടയം, അൽഫോൺസ കോളേജ് പാലാ, ശ്രീ ശബരീശ കോളേജ് മുണ്ടക്കയം, ഗവൺമെന്റ് കോളേജ് കോട്ടയം, സി.എം.എസ് കോളേജ് കോട്ടയം, അസംപ്ഷൻ കോളജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
Read More » -
Local
എന്റെ കേരളം പ്രദർശന വിപണന മേളയിൽ 49 ലക്ഷം രൂപയുടെ വിൽപ്പന നടത്തി വ്യവസായ വകുപ്പിന് കീഴിലെ സ്റ്റാളുകൾ
കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടത്തിയ സ്റ്റാളുകളിൽ 49,36, 864 രൂപയുടെ വിൽപ്പന നടന്നു. 132 വിപണന സ്റ്റാളുകളാണ് വകുപ്പ് ഒരുക്കിയത്. ഇവയിൽ 77 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി അനുവദിച്ച 59 സ്റ്റാളുകളിൽ നിന്ന് 27,14,130 രൂപയുടെ വിറ്റുവരവ് ലഭിച്ചു. മേളയിൽ അണിനിരന്ന കുടുംബശ്രീ മിഷന്റെ 27 വിപണന സ്റ്റാളുകൾ, കൃഷിവകുപ്പിന്റെ 15 വിപണന സ്റ്റാളുകൾ, സഹകരണ വകുപ്പിന്റെ അഞ്ചു വിപണന സ്റ്റാളുകൾ, റബ്‌കോ, ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ്, മണർകാട് റീജിയണൽ ഫോൾട്രി ഫാം, ഫോറസ്റ്റ് ഡെവലപ്പ് മെന്റ് കോർപ്പറേഷൻ, കയർ കോർപ്പറേഷൻ, കയർ ഫെഡ്, ഓയിൽ പാം, കൺസ്യൂമർ ഫെഡ്, ഖാദി, കേരള ഫീഡ്‌സ്, പ്ലാന്റേഷൻ കോർപ്പറേഷൻ, ഹോർട്ടികോർപ്പ് സ്റ്റാളുകൾ എന്നിവയിൽ 22,22,734 രൂപയുടെ വിൽപ്പന നടന്നു. സംരംഭകർക്ക് വിപണി ഉറപ്പ് വരുത്തുന്നതിന് ബി റ്റു ബി മീറ്റിലൂടെ 24,37,527 രൂപയുടെ ഓർഡറുകൾ വിവിധ സ്ഥാപനങ്ങൾക്കും സംരംഭകർക്കും…
Read More » -
Local
എന്റെ കേരളം പ്രദർശന വിപണനമേളയിൽ 20 ലക്ഷം രൂപയുടെ വിൽപ്പനയുമായി കുടുംബശ്രീ ഫുഡ് കോർട്ടുകൾ
കോട്ടയം: എന്റെ കേരളം പ്രദർശന വിപണനമേളയിൽ 20,98,190 രൂപയുടെ വിൽപ്പന നടത്തി കുടുംബശ്രീയുടെ ഫുഡ് കോർട്ട്. ജില്ലാ കുടുംബശ്രീ മിഷന്റെ 12 സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. ആദ്യദിനം 1,69,590 രൂപയും, രണ്ടാം ദിനം 2,47,230 രൂപയുമാണ് വരുമാനം ലഭിച്ചത്. 2,92,530 രൂപ, 3,45,070 രൂപ, 3,55,160 രൂപ, 3,39,660 രൂപ, 3,48,950 രൂപ എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും അഞ്ചും ആറും ഏഴും ദിവസങ്ങളിലെ വരുമാനം. വൈവിധ്യമാർന്ന തനത് രുചിക്കൂട്ടുകളൊരുക്കിയാണ് കുടുംബശ്രീ ഭക്ഷണ പ്രേമികളെ വരവേറ്റത്. തലശേരി ബിരിയാണി, കപ്പ ബിരിയാണി, ഹൈദരാബാദ് ബിരിയാണി, കാന്താരി ചിക്കൻ, വിവിധയിനം ജ്യൂസുകൾ എന്നിവയ്‌ക്കെല്ലാം പുറമെ കരിഞ്ചീരക കോഴിയായിരുന്നു മേളയിലെ പ്രധാന ആകർഷണം. കോട്ടയത്തിന്റെ കപ്പയും ബീഫും ഇടുക്കിക്കാരുടെ സ്വന്തം ഏഷ്യാഡും മേളയിൽ ഉണ്ടായിരുന്നു. പിടിയും കോഴിയും മേളയിൽ രുചി പെരുമ തീർത്തു. വിവിധ ജില്ലയിൽ നിന്നുള്ള വിഭവങ്ങൾക്ക് പുറമേ ഹൈദരാബാദി ബിരിയാണി, ലസ്സി, ചോലെ ബട്ടൂര, ബഡാ പാവ്, ബട്ടർ പാവ് ബജി,…
Read More » -
Local
മാലിന്യ സംസ്‌കരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണം: നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ
കോട്ടയം: മാലിന്യ സംസ്‌കരണ മേഖലയെക്കുറിച്ചു ശരിയായ സാമൂഹ്യബോധത്തിന്റെ അഭാവമുണ്ടെന്നും മാലിന്യ സംസ്‌ക്കരണ പദ്ധതികളിൽ പൊതുപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ. എന്റെ കേരളം പ്രദർശന വിപണനയുടെ മേളയുടെ ഭാഗമായി ശുചിത്വ മിഷൻ സംഘടിപ്പിച്ച ‘മാലിന്യ മുക്ത നവകേരളം’ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. വിവിധ മാലിന്യ സംസ്‌കാര സംവിധാനങ്ങൾ, അവയുടെ മുന്നേറ്റങ്ങൾ, വെല്ലുവിളികൾ എന്നിവ സെമിനാറിൽ ചർച്ചയായി. ഹരിത കർമ്മ സേനയുടെ പ്രസക്തിയും സാധ്യതകളും സെമിനാർ ചർച്ച ചെയ്തു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കണം. ജൈവ മാലിന്യ സംസ്‌ക്കരണം ശരിയായ രീതിയിൽ നടപ്പാക്കി വരുമാന സ്രോതസുകളാക്കി മാറ്റാം. ഇത്തരം രീതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഹരിത കർമ്മ സേനകൾക്കാണെന്നും സെമിനാർ നിരീക്ഷിച്ചു. മാലിന്യ സംസ്‌കരണ രംഗത്ത് ഒരു ചെറിയ കോണിൽ ഒതുങ്ങാതെ മികച്ച പരിശീലനങ്ങളിലൂടെ ഈ മേഖലയിൽ സാങ്കേതിക സഹായങ്ങൾ നൽകുന്ന ഗ്രീൻ…
Read More »