തിരുവനന്തപുരം:തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം.തീ അണയ്ക്കുന്നതിനിടയിൽ കെട്ടിടം ഇടിഞ്ഞുവീണ് അഗ്നിശമന സേനാംഗം മരിച്ചു.മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1.30-ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു.
ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത് ആണ് മരിച്ചത്.ഇയാൾ അഗ്നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമാണ്.തീയണയ്ക്കുന്നതിനിടെ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെത്തിച്ചത്.ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50-ഓടെ മരിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan