KeralaNEWS

കാറ്റും മഴയും; കോഴിക്കോട് വ്യാപക നാശനഷ്ടങ്ങൾ

കോഴിക്കോട്: ഇന്നലെ വൈകീട്ട് ആഞ്ഞടിച്ച കാറ്റിലും മഴയിലും കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ, വേളം പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ കനത്ത നാശനഷ്ടങ്ങൾ.
പശുക്കടവില്‍ ഇടിമിന്നലില്‍ ചിറക്കല്‍ വില്‍സന്‍റെ വീടിന്‍റെ ചുമര്‍ഭിത്തികള്‍ വിണ്ടു കീറി.ഇവരുടെ നാല് മാസം ഗര്‍ഭിണിയായ പശുവും ചത്തു. ഇലട്രിക്ക്,ഇലട്രോണിക് വസ്തുക്കള്‍ ഉൾപ്പെടെ കത്തിനശിച്ചു.

അരിമന കുഞ്ഞുമോന്‍റെ തെങ്ങ് കടപുഴകി വീണു, ദേവി ചോരങ്കോട്ടുമ്മല്‍, കൃഷ്ണൻ മരുതേരിയുടെ വീടിന്‍റെ മുകളില്‍ മരം പൊട്ടിവീണു. വൈദ്യുതി ലൈനുകളില്‍ മരങ്ങള്‍ പൊട്ടിവീണതിനാല്‍ പ്രദേശത്തെ വൈദ്യതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. കാവിലുംപാറ തൊട്ടില്‍ പാലം ആശ്വാസി റേഷൻ കടയ്ക്ക് സമീപം പുഴ മൂലക്കല്‍ ബാലന്‍റെ വീടിന്ന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.

പൂവള്ളതില്‍ മാമിയുടെ വീടിന്ന് മുൻവശത്തെ പ്ലാവ് വൈദ്യുതി ലൈനില്‍ വീണു. കൊയിറ്റിക്കണ്ടി അശോകൻ, മധുസൂദനൻപിലാക്കണ്ടി, വീട്ടിക്കുള്ള പറമ്ബത്ത് രാജൻ എന്നിവരുടെ എന്നിവരുടെ തെങ്ങ് കമുക് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു.

കനത്ത കാറ്റില്‍ വേളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സി. ബാബുവിന്‍റെ 50ലിധികം വാഴകളും മറ്റ് കാര്‍ഷിക വിളകളും നശിച്ചു.പഞ്ചായത്ത് അംഗം കിണറുള്ളതില്‍ അസീസിന്‍റെ വീടിന് മുകളില്‍ തെങ്ങ് പൊട്ടിവീണു അടുക്കള ഭാഗവും കാര്‍പോര്‍ച്ചിന്നും കേടുപാടുകള്‍ സംഭവിച്ചു.

Signature-ad

വല കെട്ടിലെ ചാത്തൻ കണ്ടി വിജയൻ, ഒളോടി താഴ വാതുക്കല്‍ പറമ്ബത്ത് ഗോപാലൻ, കുനിയില്‍ ബാബു എന്നിവരുടെ വീടുകള്‍ക്ക് മുകളിലും മരങ്ങള്‍ പൊട്ടിവീണു വൻ നാശനഷ്ട്ടം സംഭവിച്ചു.

അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് കോടഞ്ചേരി പതങ്കയത്ത് മലവെള്ളപ്പാച്ചിലിനെതുടര്‍ന്ന് പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Back to top button
error: